മിഡ്‌ജെറ്റ് കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Midget cell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെറ്റിനയുടെ ഗാംഗ്ലിയോൺ സെൽ പാളിയിൽ നിന്ന് ഉത്ഭവിച്ച് ലാറ്ററൽ ജെനിക്യുലേറ്റ് ന്യൂക്ലിയസിന്റെ (എൽജിഎൻ) പാർവോസെല്ലുലാർ പാളികളിലേക്ക് പ്രോജക്റ്റ് ചെയ്യുന്ന ഒരു തരം റെറ്റിന ഗാംഗ്ലിയോൺ കോശമാണ് (ആർ‌ജി‌സി) മിഡ്‌ജെറ്റ് കോശം. മിഡ്‌ജെറ്റ് സെല്ലുകളുടെ ആക്സോണുകൾ ഒപ്റ്റിക് നാഡി, ഒപ്റ്റിക് ട്രാക്റ്റ് എന്നിവയിലൂടെ സഞ്ചരിച്ച് അവസാനം എൽജിഎനിലെ പാർവോസെല്ലുലാർ കോശങ്ങളുമായി സിനാപ് ചെയ്യുന്നു. ഡെൻഡ്രിറ്റിക് ട്രീയുടെയും സെൽ ബോഡികളുടെയും വലിപ്പക്കുറവ് കാരണം ഈ സെല്ലുകളെ മിഡ്‌ജെറ്റ് റെറ്റിന ഗാംഗ്ലിയൻ സെല്ലുകൾ എന്ന് വിളിക്കുന്നു. ആർ‌ജി‌സികളിൽ 80% മിഡ്‌ജെറ്റ് സെല്ലുകളാണ്. താരതമ്യേന കുറച്ച് റോഡുകളിൽ നിന്നും കോണുകളിൽ നിന്നും അവയ്ക്ക് ഇൻപുട്ടുകൾ ലഭിക്കുന്നു. മിക്ക കേസുകളിലും, അവ മിഡ്‌ജെറ്റ് ബൈപോളാർ സെല്ലുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു, അവിടുന്ന് അവ ഓരോ കോണുമായി ബന്ധിപ്പിച്ചിരിക്കുന്നു.[1] അവയുടെ കണ്ടക്ഷൻ വെലോസിറ്റി മന്ദഗതിയിലുള്ളതാണ്. അവ ചുവപ്പ്-പച്ച കളർ-ഒപ്പൊണൻറ് സ്റ്റിമുലസിനോട് പ്രതികരിക്കുന്നു. അവിടെ റിസപ്റ്റീവ് ഫീൽഡിന്റെ മധ്യഭാഗത്ത് ചുവപ്പ് നിറവും ചുറ്റളവിൽ പച്ച നിറവും അല്ലെങ്കിൽ തിരിച്ചോ കാണപ്പെടുന്നു. കുറഞ്ഞ കണ്ടക്ഷൻ വെലോസിറ്റി ഉള്ള ഇവ ഉയർന്ന ടെമ്പറൽ ഫ്രീക്വൻസികളോട് (അതായത് വേഗത്തിലും കുറഞ്ഞ സ്പേഷ്യൽ ഫ്രീക്വൻസിയിലും) വളരെ സംവേദനക്ഷമമാണ്.[2]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "Eye, human."Encyclopædia Britannica. 2008. Encyclopædia Britannica 2006 Ultimate Reference Suite DVD
  2. Kandel, Eric; Schwartz, James; Jessell, Thomas (2000-01-05). Principles of Neural Science, Fourth Edition. ISBN 0838577016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഡ്‌ജെറ്റ്_കോശം&oldid=4015477" എന്ന താളിൽനിന്ന് ശേഖരിച്ചത്