ഇന്നർ ന്യൂക്ലിയാർ പാളി
| ഇന്നർ ന്യൂക്ലിയാർ പാളി | |
|---|---|
റെറ്റിനയുടെ ഛേദം. (വലതുവശത്ത് മുകളിൽ നിന്ന് അഞ്ചാമതായി ഇന്നർ ന്യൂക്ലിയാർ പാളി അടയാളപ്പെടുത്തിയിരിക്കുന്നു.) | |
റെറ്റിനയിലെ ന്യൂറോണുകളുടെ ഘടന. (ഇടതുവശത്ത് മുകളിൽ നിന്ന് ഏഴാമതായി ഇന്നർ ന്യൂക്ലിയാർ പാളി അടയാളപ്പെടുത്തിയിരിക്കുന്നു.) | |
| Details | |
| Identifiers | |
| Latin | stratum nucleare internum retinae |
| TA | A15.2.04.014 |
| FMA | 58686 |
| Anatomical terminology | |
റെറ്റിനയുടെ ഇന്നർ ന്യൂക്ലിയാർ പാളി അല്ലെങ്കിൽ ലെയർ ഓഫ് ഇന്നർ ഗ്രാന്യൂൾസ്, അടുത്തടുത്തായി തിങ്ങിനിറഞ്ഞിരിക്കുന്ന നിരവധി കോശങ്ങളാൽ നിർമ്മിതമായ പാളിയാണ്. ഈ കോശങ്ങൾ ബൈപോളാർ കോശങ്ങൾ, ഹൊറിസോണ്ടൽ കോശങ്ങൾ, അമക്രൈൻ കോശങ്ങൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.
ബൈപോളാർ കോശങ്ങൾ
[തിരുത്തുക]ഇന്നർ ന്യൂക്ലിയാർ പാളിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ബൈപോളാർ കോശങ്ങൾ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ളവയാണ്. അവ ഓരോന്നും ആന്തരികവും ബാഹ്യവുമായ ഓരോ പ്രോസസായി നീളുന്നു. ബൈപോളാർ കോശങ്ങളെ റോഡ് ബൈപോളാർ, കോൺ ബൈപോളാർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഹൊറിസോണ്ടൽ കോശങ്ങൾ
[തിരുത്തുക]പരന്ന കോശശരീരങ്ങളുള്ള ഹൊറിസോണ്ടൽ കോശങ്ങൾ റെറ്റിനയിലെ ഇന്നർ ന്യൂക്ലിയാർ പാളിയുടെ പുറംഭാഗത്ത് സ്ഥിതിചെയ്യുന്നു.
അവയുടെ ഡെൻഡ്രൈറ്റുകൾ ഔട്ടർ പ്ലെക്സിഫോം പാളിയിൽ നിരവധി ശാഖകളായി വിഭജിക്കുന്നു; അതേസമയം അവയുടെ ആക്സോണുകൾ കുറച്ചു ദൂരം തിരശ്ചീനമായി നീണ്ട് ഒടുവിൽ അതേ പാളിയിൽത്തന്നെ ശാഖകളായി പിരിയുന്നു.
അമക്രൈൻ കോശങ്ങൾ
[തിരുത്തുക]അമക്രൈൻ കോശങ്ങൾ റെറ്റിനയിലെ ഇന്നർ ന്യൂക്ലിയാർ പാളിയുടെ ഉൾഭാഗത്താണ് കാണപ്പെടുന്നത്. അവയുടെ ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം പാളിയിൽ വിപുലമായി ശാഖകളായി പിരിയുന്നു. അവയ്ക്ക് ആക്സിസ്-സിലിണ്ടർ പ്രോസസുകൾ ഉള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് ഇവയ്ക്ക് ഈ പേര് നൽകിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.