റെറ്റിന ഹൊറിസോണ്ടൽ സെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Retina horizontal cell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കശേരുകികളുടെ കണ്ണിലെ റെറ്റിനയുടെ ഇന്നർ ന്യൂക്ലിയർ പാളിയിൽ, സെൽ ബോഡികളുള്ള, പാർശ്വസ്ഥമായി പരസ്പരം ബന്ധിപ്പിക്കുന്ന ന്യൂറോണുകളാണ് ഹൊറിസോണ്ടൽ സെൽ എന്നറിയപ്പെടുന്നത്. ഒന്നിലധികം ഫോട്ടോറിസെപ്റ്റർ സെല്ലുകളിൽ നിന്നുള്ള ഇൻപുട്ട് സംയോജിപ്പിക്കാനും നിയന്ത്രിക്കാനും അവ സഹായിക്കുന്നു. ഹൊറിസോണ്ടൽ സെല്ലുകൾ നല്ല വെളിച്ചത്തിലും, മങ്ങിയ വെളിച്ചത്തിലും കണ്ണുകൾ നന്നായി കാണാൻ ക്രമീകരിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ഹൊറിസോണ്ടൽ സെല്ലുകൾ റോഡ്, കോൺ ഫോട്ടോറിസെപ്റ്ററുകൾക്ക് ഇൻഹിബിറ്ററി ഫീഡ്ബാക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു.[1] [2]

റെറ്റിന ന്യൂറോണുകൾ, ഫോട്ടോറിസെപ്റ്റർ കോശങ്ങൾ, ഹൊറിസോണ്ടൽ സെല്ലുകൾ, ബൈപോളാർ കോശങ്ങൾ, അമക്രൈൻ കോശങ്ങൾ, ഗാംഗ്ലിയൻ കോശങ്ങൾ എന്നിവ ചേർന്നതാണ്.

ഘടന[തിരുത്തുക]

സ്പീഷിസുകളെ ആശ്രയിച്ച്, സാധാരണയായി ഒന്നോ രണ്ടോ തരം ഹൊറിസോണ്ടൽ സെല്ലുകളുണ്ട്, അതോടൊപ്പം ചിലപ്പോൾ മൂന്നാമത്തെ തരം കൂടിയുണ്ടെന്നും കരുതുന്നു.[1][2]

ഫോട്ടോറിസെപ്റ്ററുകൾക്ക് കുറുകെ ഹൊറിസോണ്ടൽ സെല്ലുകൾ വ്യാപിക്കുകയും ഫോട്ടോ റിസപ്റ്റർ സെല്ലുകളിലേക്ക് സിനാപ് ചെയ്യുന്നതിന് മുമ്പ് ഇൻപുട്ടുകൾ സംഗ്രഹിക്കുകയും ചെയ്യുന്നു. [1][2] ഹൊറിസോണ്ടൽ സെല്ലുകൾ ബൈപോളാർ സെല്ലുകളിലേക്ക് സിനാപ്സ് ചെയ്തേക്കാം, പക്ഷേ ഇത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.[3]

റെറ്റിനയുടെ മധ്യഭാഗത്ത് ഹൊറിസോണ്ടൽ സെല്ലുകളുടെ സാന്ദ്രത കൂടുതലാണ്. പൂച്ചയിൽ, റെറ്റിനയുടെ മധ്യഭാഗത്ത് എ-ടൈപ്പ് ഹൊറിസോണ്ടൽ സെല്ലുകളുടെ സാന്ദ്രത 225 സെല്ലുകൾ / എംഎം 2 ആണ്, അതേപോലെ പെരിഫറൽ റെറ്റിനയിൽ സാന്ദ്രത 120 സെല്ലുകൾ / എംഎം 2 ആണ്.[4]

പ്രവർത്തനം[തിരുത്തുക]

പ്രകാശത്തിന്റെ അഭാവത്തിൽ ഫോട്ടോറിസെപ്റ്ററുകളിൽ നിന്ന് ഗ്ലൂട്ടാമിക് ആസിഡ് പുറത്തുവിടുന്നതിലൂടെ ഹൊറിസോണ്ടൽ സെല്ലുകൾ ഡീപോളറൈസ് ചെയ്യപ്പെടുന്നു. ഒരു ഹൊറിസോണ്ടൽ സെല്ലിന്റെ ഡീപോളറൈസേഷൻ സമീപത്തുള്ള ഫോട്ടോറിസെപ്റ്ററുകൾ ഹൈപ്പർപോളറൈസ് ചെയ്യുന്നതിന് കാരണമാകുന്നു.ഇതിന് വിപരീതമായി, പ്രകാശത്തിൽ ഒരു ഫോട്ടോറിസെപ്റ്റർ കുറവ് ഗ്ലൂട്ടാമേറ്റ് മാത്രമേ പുറത്തുവിടുന്നുള്ളൂ, ഇത് ഹൊറിസോണ്ടൽ സെല്ലിനെ ഹൈപ്പർ‌പോളറൈസ് ചെയ്യുന്നു, ഇത് സമീപത്തുള്ള ഫോട്ടോറിസെപ്റ്ററുകളുടെ ഡീപോളറൈസേഷനിലേക്ക് നയിക്കുന്നു. അങ്ങനെ, ഹൊറിസോണ്ടൽ സെല്ലുകൾ ഫോട്ടോറിസെപ്റ്ററുകൾക്ക് നെഗറ്റീവ് ഫീഡ്ബാക്ക് നൽകുന്നു. മിതമായ ലാറ്ററൽ സ്പ്രെഡും ഹൊറിസോണ്ടൽ സെല്ലുകളുടെ ഗ്യാപ് ജംഗ്ഷനുകളിലൂടെയുള്ള കൂട്ടിച്ചേർക്കലുകളും, റെറ്റിന ഉപരിതലത്തിലെ ഒരു പ്രദേശത്ത് വീഴുന്ന ശരാശരി പ്രകാശത്തിന്റെ അളവ് കണക്കാക്കുന്നു. സിഗ്നൽ ഇൻപുട്ട് അതിന്റെ ഓപ്പറേറ്റിംഗ് പരിധിക്കുള്ളിലെ ആന്തരിക റെറ്റിന സർക്യൂട്ടിൽ തന്നെ നിലനിർത്താൻ ഹൊറിസോണ്ടൽ സെല്ലുകൾ ഫോട്ടോറിസെപ്റ്ററുകളുടെ ഔട്ട്‌പുട്ടിൽ നിന്ന് ആനുപാതികമായ മൂല്യം കുറയ്ക്കുകയും ചെയ്യുന്നു.[1] റെറ്റിന ഗാംഗ്ലിയൺ സെല്ലുകളുടെ ചുറ്റുപാടിലേക്ക് സംഭാവന ചെയ്യുന്ന ഇൻഹിബിറ്ററി ഇന്റേൺ‌യുറോണുകളുടെ രണ്ട് ഗ്രൂപ്പുകളിൽ ഒന്നാണ് ഹൊറിസോണ്ടൽ സെല്ലുകൾ:[2]

പ്രകാശം സെന്റർ ഫോട്ടോറിസെപ്റ്റർ ഹൈപ്പർപോളറൈസേഷൻ ഹൊറിസോണ്ടൽ സെൽ ഹൈപ്പർപോളറൈസേഷൻ ചുറ്റുമുള്ള ഫോട്ടോറിസെപ്റ്റർ ഡീപോ ഇറൈസേഷൻ

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 Masland, RH (2012). "The neuronal organization of the retina". Neuron. 76 (2): 266–280. doi:10.1016/j.neuron.2012.10.002. PMC 3714606. PMID 23083731.
  2. 2.0 2.1 2.2 2.3 "Functional Circuitry of the Retina". Annu Rev Vis Sci. 1: 263–289. November 2015. doi:10.1146/annurev-vision-082114-035334. PMC 5749398. PMID 28532365.
  3. "Lateral interactions in the outer retina". Prog Retin Eye Res. 31 (5): 407–41. September 2012. doi:10.1016/j.preteyeres.2012.04.003. PMC 3401171. PMID 22580106.
  4. "The mosaic of nerve cells in the mammalian retina". Proc. R. Soc. Lond. B Biol. Sci. 200 (1141): 441–61. March 1978. doi:10.1098/rspb.1978.0026. PMID 26058.

ഗ്രന്ഥസൂചിക[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെറ്റിന_ഹൊറിസോണ്ടൽ_സെൽ&oldid=3448864" എന്ന താളിൽനിന്ന് ശേഖരിച്ചത്