ജി. എസ്. ഖാപാർഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണേഷ് ശ്രീകൃഷ്ണ ഖാപാർഡെ (ഓഗസ്റ്റ് 27, 1854 - ജൂലൈ 1, 1938) ഇന്ത്യൻ അഭിഭാഷകൻ, പണ്ഡിതൻ, രാഷ്ട്രീയ പ്രവർത്തകൻ, ഷിർദ്ദി സായി ബാബയുടെയും സന്യാസി ഗജാനൻ മഹാരാജിന്റെ ഭക്തനും ആയിരുന്നു.[1][2][3][4]

ബെരാറിൽ ഇൻഗ്രോലിയിൽ ജനിച്ച ഖാപ്പാർഡെ നിയമം പഠിക്കുവാൻ ആരംഭിക്കുന്നതിനു മുൻപ് സംസ്കൃതവും ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു.1884- ൽ എൽ.എൽ.ബി ബിരുദം നേടി. അത് ഗവൺമെന്റിന്റെ സേവനത്തിലേക്ക് നയിച്ചു.1885 നും 1890 നും ഇടയ്ക്ക് ബെർസറിൽ അദ്ദേഹം മുൻസിഫും, മുൻസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണറുമായിരുന്നു. ബാലഗംഗാധര തിലകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു. 1890-ൽ അമരാവതിയിൽ സ്വന്തമായി നിയമപ്രവർത്തനം ആരംഭിക്കാൻ സേവനത്തിൽ നിന്നും രാജിവച്ചു. 1897 -ൽ അമരാവതി കോൺഗ്രസിലെ റിസപ്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഖാപാർഡെ.[1][4] 1906 ൽ കൊൽക്കത്തയിലെ കോൺഗ്രസ്സിന്റെ ശിവാജി ഉത്സവത്തിൽ തിലകോടൊപ്പം അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ എന്നിവരുടെ നേതൃത്വത്തിൽ ലാൽ ബൽ-പാൽ ത്രികോണ സംഘത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ 'തീവ്രവാദ ക്യാമ്പുമായി' ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Yadav 1992, പുറം. 63
  2. Sinha 1972, പുറം. 154
  3. Rigopoulos 1993, പുറം. 75
  4. 4.0 4.1 Wolpert 1989, പുറങ്ങൾ. 126–127

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Rigopoulos, Antonio (1993), The life and teachings of Sai Baba of Shirdi, SUNY Press, ISBN 0-7914-1267-9.
  • Ruhela, S.P (1993), The Immortal Fakir of Shirdi, Diamond Pocket Books (P) Ltd., ISBN 81-7182-091-3.
  • Sinha, P.B (1971), A New Source for the History of the Revolutionary Movement in India, 1907–1917. The Journal of Asian Studies, Vol. 31, No. 1. (Nov., 1971), pp. 151–156, Association for Asian Studies, ISSN 0021-9118.
  • Wolpert, Stanley (1989), Tilak and Gokhale:Revolution and Reform in the making of Modern India, Oxford University Press, ISBN 0-520-03339-6.
  • Yadav, B.D (1992), M.P.T. Acharya, Reminiscences of an Indian Revolutionary, Anmol Publications Pvt ltd, ISBN 81-7041-470-9.
  • Ekkirala, Bharadwaja (1975), Saibaba The Master, Sri Manga Bharadwaja Trust, Hyderabad., archived from the original on 2015-11-25, retrieved 2018-09-05.
"https://ml.wikipedia.org/w/index.php?title=ജി._എസ്._ഖാപാർഡെ&oldid=3804383" എന്ന താളിൽനിന്ന് ശേഖരിച്ചത്