അഭിനവ് ഭാരത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhinav Bharat Society എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിനായക് ദാമോദർ സവർക്കർ 1904-ൽ സ്ഥാപിച്ച ഒരു രഹസ്യ തീവ്ര ഹിന്ദുത്വപ്രസ്ഥാനമാണ് അഭിനവ് ഭാരത്.[1] നാസിക്കിൽ ആരംഭിച്ച ഈ സംഘടനയുടെ ആസ്ഥാനം പിന്നീട് ലണ്ടനിലേയ്ക്ക് മാറ്റുകയുണ്ടായി. 1950-കളിൽ സവർക്കർ തന്നെ പ്രവർത്തനമവസാനിപ്പിച്ച സംഘടന 2007-ലാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത്.[2] അഭിനവ് ഭാരതിന്റെ പ്രതിജ്ഞയിൽ വിദേശികൾക്കെതിരെ രക്തരൂഷിതമായ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു.[3] സവർക്കറുടെ പൗത്രിയായ ഹിമാനി സവർക്കർ ആണ് അഭിനവ് ഭാരതിന്റെ നിലവിലെ നേതാവ്.[2] ഗാന്ധിജിയുടെ ഘാതകനായിരുന്ന നഥൂറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പുത്രിയാണ് ഹിമാനി സവർക്കർ.[4]

ചരിത്രം[തിരുത്തുക]

വിനായക് സവർക്കറും അദ്ദേഹത്തിന്റെ സഹോദരൻ ഗണേഷ് സവർക്കറും ചേർന്ന് 1899 ൽ നാസിക്കിൽ മിത്ര മേള എന്ന വിപ്ലവ രഹസ്യ സമൂഹം ആരംഭിച്ചു. അക്കാലത്ത് മഹാരാഷ്ട്രയിൽ പ്രവർത്തിച്ചിരുന്ന അത്തരം നിരവധി മേളങ്ങളിൽ (വിപ്ലവ സമൂഹം) ഒന്നായിരുന്ന ഇത്, സായുധ കലാപത്തിലൂടെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്നു. 1904 ൽ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽനിന്നുള്ള 200 അംഗങ്ങൾ പങ്കെടുത്ത ഒരു യോഗത്തിൽവച്ച് വിനായക് സാവർക്കർ ഇതിനെ  ജുസ്സെപ്പെ മറ്റ്സീനിയുടെ യംഗ് ഇറ്റലി പ്രസ്ഥാനത്തെ അനുകരിച്ച് അഭിനവ് ഭാരത് എന്ന് പുനർനാമകരണം ചെയ്തു.

1906 ൽ വിനായക് സവർക്കർ നിയമപഠനത്തിനായി ലണ്ടനിലേക്ക് പുറപ്പെട്ടു. അതേ വർഷം, ഇറ്റാലിയൻ വിപ്ലവകാരിയായിരുന്ന മറ്റ്സീനിയുടെ രചനകളുടെ വിവർത്തനമായ  'മറ്റ്സീനി ചരിത്ര' 25 പേജുള്ള ആമുഖത്തോടെ സമാഹരിച്ചു. 1907 ജൂണിൽ മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിന്റെ 2000 പകർപ്പുകളുടെ ആദ്യ പതിപ്പ് ഒരു മാസത്തിനുള്ളിൽ വിറ്റുപോയതായി പറയപ്പെടുന്നു. രഹസ്യ സമൂഹങ്ങളുടെയും ഗറില്ലാ യുദ്ധങ്ങളുടെയും കുറിച്ചുള്ള  മറ്റ്സീനിയുടെ സാങ്കേതികതകൾ സവാർക്കർ പൂർണ്ണമായും ഉൾക്കൊണ്ടു. അദ്ദേഹം ഇന്ത്യയിലെ തന്റെ അനുചരന്മാർക്ക് പതിവായി വാർത്താക്കുറിപ്പുകൾ എഴുതിക്കൊടുക്കുകയും ലണ്ടനിൽ വിപ്ലവ പ്രചരണം നടത്തുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Jayapalan, N (2001). History Of India (from National Movement To Present Day). Vol. IV. New Delhi, India: Atlantic Publishers & Distributors. p. 21. ISBN 81-7156-928-5.
  2. 2.0 2.1 Hindu group Abhinav Bharat under scanner[പ്രവർത്തിക്കാത്ത കണ്ണി] NDTV - 7 November 2008
  3. The Oath of Abhinav Bharat
  4. On his 101st birth anniversary, a website on Nathuram Godse The Indian Express
"https://ml.wikipedia.org/w/index.php?title=അഭിനവ്_ഭാരത്&oldid=3654109" എന്ന താളിൽനിന്ന് ശേഖരിച്ചത്