നഥൂറാം വിനായക് ഗോഡ്‌സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഥൂറാം വിനായക് ഗോഡ്‌സെ
Nathuram godse.jpg
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന്റെ വിചാരണക്ക് കോടതിയിൽ എത്തിയ ഗോഡ്സെ.
ജനനം 1910 മേയ് 19(1910-05-19)
ബാരാമതി, പൂനെ ജില്ല, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോൾ മഹാരാഷ്ട്രയിൽ)
മരണം 1949 നവംബർ 15(1949-11-15) (പ്രായം 39)
അംബാല ജയിൽ, ഈസ്റ്റ് പഞ്ചാബ്, ഇന്ത്യ
(ഇപ്പോൾ ഹരിയാനയിൽ)
മരണകാരണം
തൂക്കിക്കൊല്ലൽ
ദേശീയത ഇന്ത്യ
ക്രിമിനൽ കുറ്റാരോപണങ്ങൾ
മഹാത്മാഗാന്ധിയുടെ കൊലപാതകം

ഒരു ഹിന്ദുത്വ വർഗ്ഗീയവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമാണ് നഥൂറാം വിനായക് ഗോഡ്സെ (മറാത്തി: नथूराम विनायक गोडसे) (മെയ് 19, 1910നവംബർ 15, 1949). 1948 ജനുവരി 30നു മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ കൃത്യം നടപ്പിലാക്കിയത്. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേയും ഹിന്ദു മഹാസഭയുടേയും പ്രവർത്തകനായിരുന്നു. പിന്നീട് 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരവാദ പ്രസ്ഥാനത്തിനു രൂപം നൽകി.

ഗോഡ്സെയുടെ രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഗാന്ധിവധത്തിൽ കുറ്റാരോപിതരായവർ. നിൽകുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ. ഇരിക്കുന്നവർ: നാരായൺ ആപ്തെ, വിനായക് സവർക്കർ, നഥൂറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ

ഗോഡ്സെ തന്റെ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച് ഹിന്ദു മഹാസഭയുടെ പ്രവർ‌ത്തകനായി. 1932-വരെ തങ്ങളുടെ പ്രവർത്തകനായിരുന്നു ഗോഡ്സെ എന്ന് ആർ.എസ്.എസ് നേതൃത്വം സമ്മതിക്കുന്നുണ്ട്[1]. ഹിന്ദു മഹാസഭയും ഗോഡ്സെയും ആൾ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസ്സിനെയും എതിർത്തിരുന്നു. ഗോഡ്സെ അഗ്രാണി എന്ന പേരിൽ ഒരു മറാത്തി ദിനപത്രം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം ഈ പത്രത്തിന്റെ പേര് ഹിന്ദു രാഷ്ട്ര എന്നു മാറ്റി.

ഹിന്ദു മഹാസഭ ആദ്യകാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരായുള്ള ഗാന്ധിജിയുടെ സിവിൽ ഡിസൊബീഡിയൻസ് സമരങ്ങളെ പിന്തുണച്ചുവെന്നു് അവകാശപ്പെട്ടിരുന്നു. 1938-ൽ നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്നു് സിന്ധിലും കിഴക്കൻ ബംഗാളിലും രൂപംകൊണ്ട മുസ്ലീം ലീഗ് സർക്കാരുകളിൽ ചേർന്നു് ഹിന്ദു മഹാസഭ മന്ത്രിമാരെ നേടി. പാകിസ്താനു് വേണ്ടിയുള്ള പ്രമേയം സിന്ധിലെയും കിഴക്കൻ ബംഗാളിലെയും നിയമസഭകൾ പാസാക്കിയപ്പോഴും ഹിന്ദു മഹാസഭ മന്ത്രിമാർ രാജിവച്ചില്ല.

ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവർ ചിത്രീകരിച്ചു[2]. ഇന്ത്യാവിഭജനക്കാലത്തെ വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണുത്തരവാദിയെന്നു് അവർ പ്രചരിപ്പിച്ചു. അവസാനം അദ്ദേഹത്തെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും വെടിവച്ചുകൊല്ലുകയും ചെയ്തു.

1948 നവംബർ 8നു നാഥുറാം വിനായക് ഗോഡ്സെ ദില്ലിയിലെ ചെങ്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിൽ നടത്തിയ 93 താളുകളിലായുള്ള കുറ്റസമ്മതമൊഴി ഗാന്ധിവധക്കേസിലെ ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.

മരണം[തിരുത്തുക]

രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ വധശിക്ഷക്ക് വിധേയനാക്കി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്. 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.[3]

അവലംബം[തിരുത്തുക]

  1. The Hindu (18 August 2004). "RSS releases 'proof' of its innocence". Retrieved 26 June 2007
  2. 1948 മെയ് 6നു് ഭാരത സംഘാത ആഭ്യന്തര മന്ത്രി സർദാർ വല്ലഭ ഭായി പട്ടേൽ, ശ്യാമപ്രസാദ് മുഖർജിയുടെ കത്തിനു് നല്കിയ മറുപടിയിൽ ഇങ്ങനെ എഴുതി: മഹന്ത് ദിഗ്വിജയനാഥ്, പ്രഫ റാം സിംഹ് ,ദേശ് പാണ്ഡേ തുടങ്ങിയ നിരവധി ഹിന്ദു മഹാസഭാ വക്താക്കൾ‍ അടുത്ത കാലം വരെ സമരോൽ‍സുകമായ വർഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അതു് പൊതുജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നു് മനസ്സിലാക്കണം.
  3. മാതൃഭൂമി ദിനപ്പത്രം 2012 നവംബർ 22
"https://ml.wikipedia.org/w/index.php?title=നഥൂറാം_വിനായക്_ഗോഡ്‌സെ&oldid=2373915" എന്ന താളിൽനിന്നു ശേഖരിച്ചത്