നാരായൺ ആപ്‌തെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാരായൺ ആപ്‌തെ
ജനനം 1911 [[ ]](1911-പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്-00)
മരണം 1949 നവംബർ 15(1949-11-15) (പ്രായം 39)
അംബാല ജയിൽ, പഞ്ചാബ്‌ പ്രവിശ്യ (ബ്രിട്ടീഷ് ഇന്ത്യ)
(ഇന്നത്തെ ഹരിയാണ)
മരണകാരണം
വധശിക്ഷ
ദേശീയത ഇന്ത്യൻ
പ്രശസ്തി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം

അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്‌തെ[1]

ജീവചരിത്രം[തിരുത്തുക]

ഹിന്ദു മഹാസഭയുടെ ഗ്രൂപ്പ് ഫോട്ടോ. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, വിനായക് ദാമോദർ സവർകർ, നാഥുറാം ഗോഡ്സെ, വിഷ്ണു കാർകാരെ

1932ൽ ബോംബെ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ(Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ ഗോഡ്‌സെയുടെ ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.

മരണം[തിരുത്തുക]

ഗാന്ധിജി വധക്കേസിൽ കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "വിശകലനം" (മലയാളം ഭാഷയിൽ). മാതൃഭൂമി ഓൺലൈൻ. 2012 നവംബർ 22. Retrieved 2013 ജൂലൈ 04. 
"https://ml.wikipedia.org/w/index.php?title=നാരായൺ_ആപ്‌തെ&oldid=2878828" എന്ന താളിൽനിന്നു ശേഖരിച്ചത്