വി.ഡി. സാവർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനായക് സവർക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിനായക് ദാമോദർ സാവർക്കർ
Savarkar3xt.jpg
Savarkar seated on a chair
ജനനം(1883-05-28)28 മേയ് 1883
മരണം26 ഫെബ്രുവരി 1966(1966-02-26) (പ്രായം 82)
മരണകാരണം
Fast unto death[1]
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾUniversity of Mumbai
Gray's Inn
അറിയപ്പെടുന്നത്Hindutva, Hindu nationalism
രാഷ്ട്രീയ പാർട്ടിHindu Mahasabha
ജീവിത പങ്കാളി(കൾ)Yamunabai (വി. 1902–1963) «start: (1902)–end+1: (1964)»"Marriage: Yamunabai to വി.ഡി. സാവർക്കർ" Location: (linkback://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%A1%E0%B4%BF._%E0%B4%B8%E0%B4%BE%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC)
മക്കൾ3
ബന്ധുക്കൾGanesh Damodar Savarkar (brother)

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും സർവ്വോപരി ഒരു എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. ഹൈന്ദവ സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ തുറന്നെതിർത്ത ഇദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരാൻ ആഹ്വാനം ചെയ്തു.[2][3] സവർക്കർ ഹിന്ദുത്വം എന്ന വാക്കിനെ ഒരു സംയുക്തമായ ഹിന്ദു മേൽവിലാസമായിക്കണ്ട് ഇതിനെ ഒരു "സങ്കല്പിത രാഷ്ട്രമായി" വിഭാവനം ചെയ്തു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയിൽ പ്രയോജനവാദം, യുക്തിവാദം, പോസിറ്റിവിസം, മാനവികത, സാർവത്രികത്വം, പ്രായോഗികതാവാദം, യാഥാർത്ഥ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരുന്നു.[4] സവർക്കറുടെ ഇത്തരം നിലപാടുകൾ, രാജ്യത്തിന്റെ ഐക്യം മുന്നോട്ടുവച്ചായിരുന്നുവെങ്കിലും[അവലംബം ആവശ്യമാണ്] ഇന്ത്യൻ ദേശീയതയിൽ മറ്റു മതങ്ങളെ അദ്ദേഹം ഒഴിവാക്കി [5] ഹിന്ദു സാംസ്കാരികയെ ദേശീയതയായി മാറ്റാൻ ശ്രമിച്ചു എന്ന നിലയിലാണ് പൊതുവെ അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദി എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.[6][7][8] അവിഭക്ത ഇന്ത്യയിൽ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചത് സവർക്കറായിരുന്നു. പിന്നീട് ജിന്ന പാകിസ്താൻ വാദം ഉന്നയിച്ചപ്പോൾ ഹിന്ദുവും മുസ്‌ലിമും വ്യത്യസ്ത ദേശീയതകളാണെന്നും[9], ജിന്നയുടെ വാദം അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എഴുതി[10][11][12][13].

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് വി.ഡി. സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു.[14][15] ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1911 ൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കാൻ അദ്ദേഹത്തെ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.

ജയിലിൽവെച്ച് അദ്ദേഹം ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി[16]. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു.[10] പിന്നീട് ദേശീയത പ്രചരിപ്പിക്കാൻ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സാവർക്കർ ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെയും എതിർത്തിരുന്നു[17]. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം വിട്ടയക്കപ്പെട്ടു. പീന്നിട് കപൂർ കമ്മീഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.[18].[19] 1966 ഫെബ്രുവരി 26 ന് തന്റെ 82 ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു

ജനനം, ബാല്യം

1883 ൽ മഹാരാഷ്ട്ര സംസ്ഥാനത്തെ നാസിക് ജില്ലയിലെ ഭാഗൂരിലാണ് സാവർക്കർ ജനിച്ചത്. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേഷ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയുമാണ് മക്കളായി ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്.[20] വിനായക് എന്നും തത്യ ഈ കുട്ടി വിളിക്കപ്പെട്ടിരുന്നു. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. 1899ൽ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.[21]

സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായകിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർ പഠനത്തിനായി വിനായക് നാസികിലേക്കു പോയി. ഇക്കാലഘട്ടത്തിൽത്തന്നെ വിനായക് വർഗ്ഗീയത പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന അദ്ദേഹത്തിന്റെ കവിതകളിലും, മറ്റും തീവ്ര വർഗ്ഗീയത സ്ഫുരിച്ചിരുന്നു. സുഹൃത്തുക്കളെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കാനും വിനായക് ശ്രമിച്ചിരുന്നു.[22] 1901 ൽ മെട്രിക്കുലേഷൻ പാസ്സായതോടെ, വിനായക് തുടർ പഠനത്തിനായി പൂനെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ഫെർഗൂസൺ കലാലയത്തിലെ വിദ്യാഭ്യാസ കാലഘട്ടം വിനായകിന് വർഗ്ഗീയത പകർന്നുകൊടുക്കാനുള്ള വേദിയായി. ഈ സമയത്താണ് വിനായക് ലോകമാന്യതിലകിനെ പരിചയപ്പെടുന്നത്. ഈ ബന്ധം വിനായകിൽ ദേശസ്നേഹത്തിന്റ തീപ്പൊരി ആളിക്കത്തിച്ചു. ചരിത്രമായിരുന്നു ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് താൽപര്യം പ്രകടിപ്പിച്ചിരുന്നു[23]

ആദ്യകാല പ്രവർത്തനങ്ങൾ

ചാഫേക്കർ സഹോദരന്മാരുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമായിരുന്നു 1890 കളുടെ അവസാനം. ഈ പരിതഃസ്ഥിതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന് തീരുമാനിച്ചുറച്ച സാവർക്കർ ചില സുഹൃത്തുക്കളോടൊപ്പം 1900 ഇൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു. ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത്.

സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം

അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്നു പുറത്താക്കണമെന്നാണ് സാവർക്കർ ആഗ്രഹിച്ചത്. 1905ൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി.[അവലംബം ആവശ്യമാണ്] അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു. അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായി[24]

1906 ജൂൺ 9ന് സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സാവർക്കർ ലണ്ടനിലെത്തുകയും തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ദേശസ്നേഹികളായ നിരവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരിൽ ലണ്ടനിൽ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ഇൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ മാഡം ബിക്കാജി കാമയെ നിയോഗിച്ചതും സാവർക്കറാണ്. പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദെഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു.[അവലംബം ആവശ്യമാണ്] 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു .

ജയിൽ ജീവിതം

1911 ജൂലായ് 4 നു സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലേക്ക് അയച്ചു. 1921 വരെ 10 വർഷം സവർക്കർ ആൻഡമാനിലെ തടവറയിലും പിന്നീട് 3 വർഷം രത്‌നഗിരിയിലെ ജയിലിലും അങ്ങനെ 13 വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. ആദ്യ ആറു മാസം പൂർണ്ണമായും ഏകാന്ത തടവാണ് സവർക്കർക്ക് വിധിച്ചത്.സവർക്കറിന്റെ ജയിൽ ടിക്കറ്റു പ്രകാരം 1912 നും 14 നും ഇടയിൽ എട്ടു തവണ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. [25] ജയിൽ മോചിതനായ ശേഷം 1937 വരെ രത്നഗിരി വിട്ടു വെളിയിൽ പോകാൻ ബ്രിട്ടീഷ് ഭരണകൂടം സവർക്കറെ അനുവദിച്ചില്ല.[26]

ദയാഹരജികൾ

ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സാവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹരജികൾ നൽകുകയുണ്ടായി. 1911 ഏപ്രിൽ 04- ന് അദ്ദേഹത്തിന്റെ ആദ്യത്തെ ശിക്ഷ ഇളവിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു[27].

ആന്തമാനിലെ സെല്ലുലർ ജയിലിൽ നിന്ന് ദയാഹർജി നൽകിയെങ്കിലും 1911 സെപ്റ്റംബർ 03 ന് തള്ളപ്പെട്ടു[28]

1913-ൽ അടുത്ത ദയാഹർജി നൽകപ്പെട്ടു[29]. താനൊരു ധാരാളിയായ മകനാണെന്നും തനിക്ക് മാപ്പ് നൽകണമെന്നും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ ഹരജിയിൽ പറയുന്നുണ്ട്. തന്റെ മോചിപ്പിക്കുകയാണെങ്കിൽ ഒരു പാട് ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാൻ തനിക്ക് കഴിയുമെന്നും സാവർക്കർ പറയുന്നു. ഏതു രൂപേണയും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മാപ്പപേക്ഷയിലുണ്ട്[30]

1917-ൽ നൽകപ്പെട്ട മൂന്നാമത്തെ ദയാഹർജി ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു[31].

1920-ൽ അദ്ദേഹം നാലാമത്തെ ദയഹർജി സമർപ്പിച്ചു[32]. ഇതിൽ സായുധമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് താൻ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കാമെന്ന് പറയുന്നുണ്ട്[33].

അതേവർഷം തന്നെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ അംഗീകരിച്ചുകൊണ്ടും, അക്രമപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും പ്രസ്താവന നടത്തി.

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻന്റെ സ്ഥാപകനായ സചീന്ദ്ര നാഥ് സന്യാൽ "ബന്ദി ജീവൻ" എന്ന പുസ്തകത്തിലെ 226 ആം പേജിൽ പറയുന്നു.

[34]

പല സവർക്കർ അനുകൂലികളും ഇതിനെ ബ്രിട്ടിഷ് വിരുദ്ധതന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട്[35][36]. എന്നാൽ ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടാണെന്നാണ്[37].

ക്വിറ്റ് ഇന്ത്യാ സമരത്തിലെ നിലപാട്

ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായി നിലപാടെടുത്ത സവർക്കർ, ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്ന ഹിന്ദുമഹാസഭ പ്രവർത്തകരോട് തൽസ്ഥാനങ്ങളിൽ തുടരാനും ക്വിറ്റ് ഇന്ത്യാ സമരവുമായി ഒരു നിലക്കും ബന്ധപ്പെടരുതെന്നും ആവശ്യപ്പെട്ട് എഴുതുകയുണ്ടായി[17].

ഹിന്ദു മഹാസഭയുടെ നേതാവ്

അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.

ദ്വിരാഷ്ട്രവാദം

ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് ദേശീയതകളാണെന്ന് സവർക്കർ 1937-ൽ വാദിക്കുകയുണ്ടായി[9][10][11][12][13]. ജിന്ന പാകിസ്താൻ വാദം ഉയർത്തിയപ്പോൾ സവർക്കർ ഇങ്ങനെ പറഞ്ഞു.

ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി എനിക്ക് യാതൊരു തർക്കവുമില്ല. ഹിന്ദുക്കളായ നമ്മൾ സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ വസ്തുതയാണ്[10].

ഗാന്ധിവധത്തിലെ പങ്കാളിത്തം

ഗാന്ധിവധക്കേസിലെ കുറ്റാരോപിതർ. നിൽക്കുന്നത്: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ്വ, ദിഗംബർ ബാഡ്ജെ. ഇരിക്കുന്നത്: നാരായൺ ആപ്തെ, വി.ഡി. സാവർക്കർ, നാധുറാം ഗോഡ്സെ, വിഷ്ണു കർക്കരെ

ഗാന്ധിജിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന സംഘത്തിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ 1948-ൽ ഇദ്ദേഹം ഗാന്ധിവധക്കേസിലെ പ്രതിയായിരുന്നെങ്കിലും, കിസ്തയ്യയുടെ മൊഴിയെ പിന്തുണക്കുന്ന സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തിൽ കുറ്റ വിമുക്തനാക്കി. എന്നാൽ ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച കപൂർ കമ്മീഷൻ സാവർക്കറുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്.[38]

ഗാന്ധിവധത്തിലെ ഗൂഢാലോചനയെക്കറിച്ച് അന്വേഷിക്കുവാൻ 1965 മാർച്ച് 22നു് നിലവിൽവന്ന ജീവൻ ലാൽ കപൂർ കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെപ്റ്റംബർ 30-നാണ് പൂർത്തിയാക്കിയത്.

മരണം

1966 ഫെബ്രുവരി മാസത്തിൽ കടുത്ത രോഗബാധിതനായ സാവർക്കർ തുടർന്ന് മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു. ഇതിനെക്കുറിച്ച് അണികൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണത്തിന് മുൻപ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "ആത്മഹത്യ നഹി ആത്മാർപ്പൺ" എന്നായിരുന്നു. അതിൽ അദ്ദേഹം പറയുന്നു ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്. ഒടുവിൽ 1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണത്തിനു മുൻപ് ബന്ധുക്കളോട് അദ്ദേഹം പറ‍ഞ്ഞു അദ്ദേഹത്തിന്റെ ശവസംസ്കാരം മാത്രമേ ചെയ്യാവൂ അതിനുശേഷം 10-ാം ദിനവും 13-ാം ദിനവും ഉള്ള ചടങ്ങുകളൊന്നും ചെയ്യരുത്.[43] തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മകൻ വിശ്വാസ് അദ്ദേഹത്തിന്റെ മൃതദേഹം മുംബൈലെ സോനാപൂരിനടുത്തുള്ള ഒരു ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു.[44]

സ്രോതസ്സുകൾ

 • ഭവാൻ സിംഗ്, റാണ (2005). വീർ വിനായക് ദാമോദർ സവർക്കർ. ഡയമണ്ട് പോക്കറ്റ് ബുക്സ്. ISBN 978-8128808838.
 • വൈ.ജി., ഭാവെ (2009). വിനായക് ദാമോദർ സവർക്കർ. നോർത്തേൺ ബുക് സെന്റർ. ISBN 978-81-7211-266-0.

അവലംബങ്ങൾ

 1. "आत्मार्पण" (PDF).
 2. Chandra, Bipan (1989). India's Struggle for Independence. New Delhi: Penguin Books India. p. 145. ISBN 978-0-14-010781-4.
 3. Keer, Dhananjay (1966). Savarkar. Bombay: Popular Prakashan. ISBN 978-0-86132-182-7. OCLC 3639757.
 4. Wolf, Siegfried O. (January 2010). "Vinayak Damodar Savarkar's strategic agnostism: A compilation of his socio-political philosophy and world view". Heidelberg papers in South Asian and comparative politics. Heidelberg: South Asia Institute, Department of Political Science, Heidelberg University. Working paper no 51. ISSN 1617-5069. ശേഖരിച്ചത് 10 September 2010.
 5. സവർക്കറും ഹിന്ദുത്വവും
 6. Misra, Amalendu (1999). "SAVARKAR AND THE DISCOURSE ON ISLAM IN PRE-INDEPENDENT INDIA". Journal of Asian History. 33 (2): 142–184. JSTOR 41933141.
 7. "Read what VD Savarkar wrote: Care for cows, do not worship them".
 8. "Savarkar, Modi's mentor: The man who thought Gandhi a sissy". The Economist. 20 December 2014. ശേഖരിച്ചത് 22 December 2014.
 9. 9.0 9.1 Amit Sarwal. The Dancing God: Staging Hindu Dance in Australia. ശേഖരിച്ചത് 26 ഡിസംബർ 2019.
 10. 10.0 10.1 10.2 10.3 "A lamb, lionised". The Week. 24 January 2016. ശേഖരിച്ചത് 22 December 2014.
 11. 11.0 11.1 Bapu, Prabhu. Hindu Mahasabha in Colonial North India, 1915-1930: Constructing Nation and History. Routledge. p. 76. ശേഖരിച്ചത് 26 ഡിസംബർ 2019.
 12. 12.0 12.1 Singh, R. P. A Quest Identity. p. 24. ശേഖരിച്ചത് 26 ഡിസംബർ 2019.
 13. 13.0 13.1 Mitra, Nripendra Nath. The Indian Annual Register 1943 July-december Vol-ii. p. 10. ശേഖരിച്ചത് 26 ഡിസംബർ 2019.
 14. "അഭിനവ് ഭാരത് സൊസൈറ്റി". അഭിനവ് ഭാരത് സൊസൈറ്റി. 1905 ൽ അഭിവന് ഭാരത് സൊസൈറ്റി രൂപം കൊണ്ടു
 15. "വീർ സാവർക്കർ". ഓപ്പൺ സർവ്വകലാശാല (ഇംഗ്ലണ്ട്). ശേഖരിച്ചത് 29-ഏപ്രിൽ-2013. ഫ്രീ ഇന്ത്യ സൊസൈറ്റി രൂപീകരണം (1906) Check date values in: |accessdate= (help)
 16. People's Democracy,Vol. XXV No. 12 March 25, 2001
 17. 17.0 17.1 Prabhu Bapu (2013). Hindu Mahasabha in Colonial North India, 1915–1930: Constructing Nation and History. Routledge. pp. 103–. ISBN 978-0-415-67165-1. മൂലതാളിൽ നിന്നും 3 January 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 February 2016.
 18. 18.0 18.1 മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)" Check |url= value (help). ശേഖരിച്ചത് 2014 ജനുവരി 19.
 19. http://www.thehindu.com/opinion/op-ed/how-savarkar-escaped-the-gallows/article4358048.ece
 20. വീർ ദാമോദർ സാവർക്കർ- റാണ പുറം 14
 21. വീർ ദാമോദർ സാവർക്കർ- റാണ പുറം 14-15
 22. വീർ ദാമോദർ സാവർക്കർ- റാണ പുറം 17
 23. വീർ ദാമോദർ സാവർക്കർ- റാണ പുറം 17-18
 24. ധനഞ്ജയ് കീർ, വീർ സവർക്കർ. ബോംബെ: പോപ്പുലർ പ്രകാശൻ, 1966
 25. </http://www.theweek.in/theweek/cover/life-and-legacy-of-veer-savarkar.html>
 26. http://www.encyclopedia.com/people/history/south-asian-history-biographies/vinayak-damodar-savarkar
 27. Palande, Prof M.R, ed. (1958), Source Material for a History of the Freedom Movement of India (PDF), 2, Maharashtra: Government of Maharashtra, p. 467
 28. Palande, Prof M.R, ed. (1958), Source Material for a History of the Freedom Movement of India (PDF), 2, Maharashtra: Government of Maharashtra, p. 478
 29. Majumdar, R.C (1975). Penal Settlements in Andamans. New Delhi: Department of culture(Government of India). pp. 211–213.
 30. "Savarkar had begged the British for mercy". Times of India. Times of India. May 3, 2002. ശേഖരിച്ചത് May 29, 2015.
 31. Palande, Prof M.R, ed. (1958), Source Material for a History of the Freedom Movement of India (PDF), 2, Maharashtra: Government of Maharashtra, p. 480
 32. Palande, Prof M.R, ed. (1958), Source Material for a History of the Freedom Movement of India (PDF), 2, Maharashtra: Government of Maharashtra, pp. 471–476
 33. Noorani, A.G (April 8, 2005). "Savarkar's Mercy Petition". Frontline. The Hindu.
 34. ബന്ദി ജീവൻ. Shakshi Prakashan. p. 226. ISBN 9788186265857.
 35. https://books.google.com/books/about/Veer_Savarkar_Father_of_Hindu_Nationalis.html?id=1J3uk3x_k6sC&redir_esc=y
 36. Joglekar, J. D. "VEER SAVARKAR VINDICATED: A reply to a Marxist Calumny". Hindu Vivek Kendra Publications. Hindu Vivek Kendra. ശേഖരിച്ചത് 20 February 2010.
 37. 'Savarkar cannot be a role model'. Interview with Tara Shankar Sahay. New Delhi. March 3, 2003. http://www.rediff.com/news/2003/mar/03inter.htm. ശേഖരിച്ചത് August 15, 2016. 
 38. http://www.thehindu.com/opinion/op-ed/how-savarkar-escaped-the-gallows/article4358048.ece
 39. എ.ജി.നൂറാനി സവർക്കർ ആന്റ് ഗാന്ധി ഫ്രണ്ട്ലൈൻ വോള്യം 20 - പതിപ്പ് 06, മാർച്ച് 15–28, 2003
 40. രാജേഷ് രാമചന്ദ്രൻ ദ മാസ്റ്റർമൈന്റ് ? ഔട്ടലുക്ക് മാഗസിൻ സെപ്തംബർ 06, 2004
 41. http://www.thehindu.com/opinion/op-ed/how-savarkar-escaped-the-gallows/article4358048.ece
 42. റൈന, ബാദ്രി (2004-08-29). "ആർ.എസ്.എസ് ആന്റ് ദ ഗാന്ധി മർഡർ". പീപ്പീൾസ് ഡെമോക്രസി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). ശേഖരിച്ചത് 2009-10-01.
 43. "Savarkar dead". The Indian Express. 27 February 1966. pp. 1, 5. ശേഖരിച്ചത് 28 February 2018.
 44. "Savarkar's last journey". The Indian Express. Press Trust of India. 28 February 1966. p. 1. ശേഖരിച്ചത് 28 February 2018.


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ.../ref>. എന്നാൽ ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് നാണംകെട്ട ബ്രിട്ടീഷ് വ്യവസ്ഥകൾ (രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെ) അംഗീകരിച്ചുകൊണ്ടാണെന്നാണ്

"https://ml.wikipedia.org/w/index.php?title=വി.ഡി._സാവർക്കർ&oldid=3275978" എന്ന താളിൽനിന്ന് ശേഖരിച്ചത്