Jump to content

ഹിമാനി സവർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാനി സവർക്കർ (ജീവിതകാലം: 1947-2015) ഹിന്ദു മഹാസഭാ പാർട്ടിയുടെ നേതാവും അഭിനവ് ഭാരത് പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായിരുന്നു. ഗോപാൽ ഗോഡ്‌സെയുടെ മകളും മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയുടെ ഭാഗിനേയിയുമായിരുന്ന അവർ ഹിന്ദു ദേശീയവാദി വി. ഡി. സവർക്കറുടെ ഇളയ സഹോദരൻ നാരായൺ സവർക്കറുടെ മരുമകളുംകൂടിയായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

1947 ൽ അസിലത ഗോഡ്‌സെ എന്ന പേരിൽ ജനിച്ച ഹിമാനി സവർക്കർക്ക് മഹാത്മാ ഗാന്ധി വധിക്കപ്പെടുമ്പോൾ 10 മാസം പ്രായമുണ്ടായിരുന്നു. കൊലപാതകത്തിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് അവരുടെ പിതാവ് ഗോപാൽ ഗോഡ്‌സെ ജയിലിൽ അടയ്ക്കപ്പെട്ടു. പിതാവ് ജയിൽമോചിനാകുമ്പോൾ അവർക്ക് 18 വയസ്സായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Christophe Jaffrelot (29 January 2009). "A running thread of deep saffron". Indian Express. Retrieved 2014-11-17.
  2. "`The BJP is just another Congress'". Rediff. 6 October 2004. Retrieved 2014-12-05.
"https://ml.wikipedia.org/w/index.php?title=ഹിമാനി_സവർക്കർ&oldid=3654111" എന്ന താളിൽനിന്ന് ശേഖരിച്ചത്