ചുങ്കത്ത് ജോസഫ് വർക്കി
ചുങ്കത്ത് ജോസഫ് വർക്കി കെ.എസ്.ജി (ജനനം: 1891, മരണം: വിവരം ലഭ്യമല്ല) അദ്ധ്യാപകനും പത്രപ്രവർത്തകനും മദ്രാസ് പ്രസിഡൻസിയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നയാളുമാണ്.[1][2][3]
ജീവിതരേഖ
[തിരുത്തുക]1891-ൽ ഇന്ന് കേരളത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടപ്പടിയിലെ ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിലും തൃശൂരിലെ സെന്റ് തോമസ് കോളേജിലും ഇദ്ദേഹം ചരിത്രവിഭാഗം പ്രഫസറായിരുന്നു.
ഓൾ ഇൻഡ്യ കത്തോലിക് ലീഗിന്റെ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1937-42 കാലത്ത് ഇദ്ദേഹം വെസ്റ്റ് കോസ്റ്റ് ഇൻഡ്യൻ ക്രിസ്ത്യൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദി കാത്തലിക് എഡ്യൂക്കേഷൻ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1937-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസിലെ സി. രാജഗോപാലാചാരി അധികാരത്തിലെത്തിയപ്പോൾ വർക്കി വിദ്യാഭ്യാസമന്ത്രി പി. സുബ്ബരായനു കീഴിൽ വിദ്യാഭ്യാസ സെക്രട്ടറിയായി. 1939 ജനുവരി 7-ന് ഇദ്ദേഹം സുബ്ബരായനുശേഷം വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1939 ഒക്റ്റോബറിൽ കോൺഗ്രസ് മന്ത്രിസഭ രാജിവയ്ക്കുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. പിന്നീട് ഇദ്ദേഹം കൊച്ചിയിലെ സേക്രഡ് ഹാർട്ട്സ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 62-ആം വയസ്സിലാണ് ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹത്തെ പോപ്പ് പയസ് XI-ആമൻ നൈറ്റ് പദവി നൽകി ആദരിച്ചു.[4] കോന്തുരുത്തിയിൽ സെന്റ് ജോൺ നെപോമുസീൻ പള്ളിയിലാണ് ഇദ്ദേഹത്തെ അടക്കിയത്.[5][6]
അവലംബം
[തിരുത്തുക]- ↑ Burnand, Francis Cowley (1941). The Catholic who's who and yearbook. Vol. 34. Burns & Oates. p. 504.
- ↑ Farias, Kranti K (1999). The Christian impact in South Kanara. Church History Association of India. p. 274.
- ↑ The who's who in Madras: A pictorial who's who of distinguished personages, princes, zemindars and noblemen in the Madras Presidency, Issue 9. Pearl Press. 1940. p. 277.
- ↑ "Indian Papal Knight".
- ↑ "C. J. Varkey, Chunkath". Archived from the original on 2012-06-06. Retrieved 25 March 2010.
- ↑ Justice Party golden jubilee souvenir, 1968. Justice Party. 1968. p. 58. ISBN.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- സി.ജെ. വർക്കി, ചുങ്കത്ത് Archived 2012-06-06 at the Wayback Machine.
- Pages using the JsonConfig extension
- Articles with faulty LCCN identifiers
- All articles with faulty authority control information
- തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- 1891-ൽ ജനിച്ചവർ
- സീറോ മലബാർ കത്തോലിക്കർ
- 1953-ൽ മരിച്ചവർ
- മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് വിരുദ്ധർ
- മലയാളം പത്രപ്രവർത്തകർ
- കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ