ഗൗതമി
ഗൗതമി | |
|---|---|
ഗൗതമി 2013-ൽ | |
| ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി പ്രചരണ സെക്രട്ടറി | |
പദവിയിൽ | |
| പദവിയിൽ 21 October 2024 | |
| ജനറൽ സെക്രട്ടറി | എടപ്പാടി കെ. പളനിസ്വാമി |
| പ്രചാരണ സെക്രട്ടറി | എം. തമ്പിദുരൈ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഗൗതമി തടിമല്ല 2 ജൂലൈ 1968 വയസ്സ്) ഇച്ഛാപുരം, ശ്രീകാകുളം,ആന്ധ്രപ്രദേശ്, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (2024-present) |
| മറ്റ് രാഷ്ട്രീയ അംഗത്വം | Bharatiya Janata Party (1997–2023) |
| പങ്കാളി |
സന്ദീപ് ഭാട്ടിയ
(m. 1998; div. 1999) |
| Domestic partner(s) | കമൽ ഹാസൻ (2005–2016) |
| കുട്ടികൾ | 1 |
| ബന്ധുക്കൾ | സൗമ്യ ബൊല്ലപ്രഗഡ (മരുമകൾ) |
| അൽമ മേറ്റർ | GITAM University, Visakhapatnam |
| ജോലി | |
| വെബ്‌വിലാസം | gautamitadimalla |
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ഗൗതമി (Telugu:గౌతమి ) എന്നറിയപ്പെടുന്ന ഗൗതമി തടിമല്ല.
ആദ്യകാലം
[തിരുത്തുക]ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശികളുടെ ഒരു തെലുങ്ക് കുടുംബത്തിൽ ടി.ആർ. ശേഷഗിരി റാവു, വസുന്ധര ദേവി എന്നിവരുടെ മകളായി ഗൗതമി ജനിച്ചു. അവരുടെ പിതാവ്. റേഡിയേഷൻ ഓങ്കോളജിസ്റ്റും അമ്മ ഒരു പാത്തോളജിസ്റ്റും ഡയഗ്നോസ്റ്റിഷ്യനുമായിരുന്നു. ബെംഗളൂരുവിലെ ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിലാണ് അവർ പഠിച്ചത്. കുട്ടിക്കാലത്ത് വിശാഖപട്ടണത്തും കേരളത്തിലുമായിരുന്നു അവർ താമസിച്ചിരുന്നത്.[1]
അഭിനയ ജീവിതം
[തിരുത്തുക]ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ
[തിരുത്തുക]ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു
സ്വകാര്യ ജീവിതം
[തിരുത്തുക]1998, ജൂൺ 7 ന് ബിസിനസുകാരനായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. ദമ്പതികൾക്ക് 1999 ൽ ജനിച്ച സുബ്ബുലക്ഷ്മി എന്ന മകളുണ്ട്. 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു
2005 മുതൽ 2016 വരെ ഗൗതമി നടൻ കമൽഹാസനുമായി പ്രണയത്തിലായിരുന്നു. 2016 ൽ ഗൗതമി തന്റെ ബ്ലോഗിൽ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.[2]
മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]| വർഷം | ചിത്രം | വേഷം | നടന്മാർ | സംവിധാനം |
|---|---|---|---|---|
| 2003 | വരും വരുന്നു വന്നു | സംയുക്ത | ബാലചന്ദ്ര മേനോൻ | കെ.ആർ. രാമദാസ്, ഒ. രാമദാസ് |
| 1997 | വാചാലം | മനോജ് കെ. ജയൻ | ബിജു വർക്കി | |
| 1995 | സാക്ഷ്യം | സൂസന്ന | സുരേഷ് ഗോപി | മോഹൻ |
| 1994 | സുകൃതം | ലക്‌ചറർ മാലിനി | മമ്മൂട്ടി, മനോജ് കെ. ജയൻ | ഹരികുമാർ |
| 1994 | ചുക്കാൻ | ഗായത്രി | സുരേഷ് ഗോപി | തമ്പി കണ്ണന്താനം |
| 1993 | ധ്രുവം | മൈഥിലി | മമ്മൂട്ടി | ജോഷി |
| 1993 | ജാക്പോട്ട് | മമ്മൂട്ടി | ജോമോൻ | |
| 1993 | ആഗ്നേയം | ശോഭ മേനോൻ | ജയറാം, നെടുമുടി വേണു | പി.ജി. വിശ്വംഭരൻ |
| 1992 | അയലത്തെ അദ്ദേഹം | സുലോചന | ജയറാം | രാജസേനൻ |
| 1992 | ഡാഡി | സുരേഷ് ഗോപി അരവിന്ദ് സ്വാമി | സംഗീത് ശിവൻ | |
| 1990 | ഹിസ് ഹൈനസ് അബ്ദുള്ള | രാധിക | മോഹൻ ലാൽ | സിബി മലയിൽ |
| 1990 | വിദ്യാരംഭം | മുരളി, ശ്രീനിവാസൻ | ജയരാജ് | |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ Rangan, Baradwaj (11 July 2015). "Gautami talks about her milestone movies and Kamal". The Hindu. Retrieved 21 October 2020.
- ↑ Bhattacharya, Ananya (1 November 2016). "Kamal Haasan and Gautami part ways after living together for 13 years". India Today. Archived from the original on 2 November 2016. Retrieved 1 November 2016.