കൈനൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈനൂർ ശിവക്ഷേത്രം

കൈനൂർ മഹാദേവക്ഷേത്രം: തൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] മണലിപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം.

ക്ഷേത്രം[തിരുത്തുക]

കിഴക്കു ഭാഗത്ത് വലിപ്പമേറിയ ഗോപുരം ഉണ്ട്, അത് അടുത്തിടെ പണിതീർത്തതാണ്. പ്രധാന മൂർത്തിയായ ശിവൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു.

ആചാരങ്ങളും, പൂജാവിധികളും[തിരുത്തുക]

മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി. ഇവിടെ കൂടാതെ മുറജപം നടത്തിയിരുന്നത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ മാത്രമാണ്. അവിടെ ആറു വർഷത്തിലൊരിക്കൽ മാത്രമേ നടത്താറു പതിവുള്ളു. മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ - പുത്തൂർ റൂട്ടിൽ കൈനൂരിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂർക്കനിക്കരയിൽ നിന്നും എത്തിച്ചേരാവുന്നതാണ്

ഉപദേവന്മാർ[തിരുത്തുക]

ഗണപതി

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
"https://ml.wikipedia.org/w/index.php?title=കൈനൂർ_മഹാദേവക്ഷേത്രം&oldid=3651006" എന്ന താളിൽനിന്ന് ശേഖരിച്ചത്