Jump to content

കേരള ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് (കേരള കോ-ഓപ്പറേറ്റീവ് ബാങ്ക്). 2019 നവംബർ 29ന് പ്രവർത്തനം ആരംഭിച്ചത്. [1][2].

രൂപീകരണം

[തിരുത്തുക]

ത്രിതല സംവിധാനമാണ് ഈ സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്നത്. ഇതിലെ, സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് കേരള ബാങ്കിന്റെ രൂപീകരണം. 804 ശാഖകളുടെ ലയനമാണ് പൂർത്തികരിക്കേണ്ടത്. റിസർവ്വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച് 2019 മാർച്ച് 31 മുമ്പായി ലയന നടപടികൾ പൂർത്തീകരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം[3].

സാമ്പത്തിക അടിത്തറ

[തിരുത്തുക]

സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളിൽ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യൺ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സർക്കാർ രൂപീകരിക്കുന്നത്.

ഗുണങ്ങൾ

[തിരുത്തുക]
  • ത്രിതല ബാങ്കിങ് മേഖലയിൽ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്ക് മാറ്റം.
  • വായ്പാ പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടൽ. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ബാങ്കിംഗ്ചാർജുകൾ ലയനത്തോടെ ഇല്ലാതെയാകുമെന്ന പ്രതീക്ഷ.
  • സഹകരണ ബാങ്കുകൾക്ക് ഇപ്പോഴുള്ള അടിസ്ഥാനവികസന പ്രതിസന്ധി ഇല്ലതാകും.
  • കിട്ടാകടത്തിന് പരിഹാരം.
  • സംസ്ഥാന സഹകരണ ബാങ്കിന് പുനർജീവൻ നൽകാൻ ആകുമെന്ന വിലയിരുത്തൽ.

എതിർപ്പ്

[തിരുത്തുക]

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കും ലയിച്ചു കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ലക്ഷോപലക്ഷം ജനങ്ങൾ ആശ്രയിക്കുന്ന സഹകരണ പ്രസ്ഥാനമാണ് ഇല്ലാതാകുമെന്നാണ് എതിർക്കുന്നവരുടെ ആരോപണം. ലാഭകരമായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ, നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതും എതിർപ്പിന് കാരണം. സംസ്ഥാന സർക്കാർ സ്വന്തം ആവശ്യങ്ങൾക്കു പണം കണ്ടെത്താനുള്ള ഉപായമായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത് എന്നതാണ് മറ്റൊരു ആരോപണം. സഹകരണ മേഖലയുടെ തകർച്ചയ്ക്ക് കാരണമാവാം എന്ന ആശങ്ക. വാണിജ്യ ബാങ്കായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എന്നാൽ, സഹകരണ ബാങ്കുകൾ കാർഷിക വായ്പ, സ്വർണ വായ്പ തുടങ്ങിയവ കുറഞ്ഞ നിരക്കിലാണ് നൽകുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരള_ബാങ്ക്&oldid=4027340" എന്ന താളിൽനിന്ന് ശേഖരിച്ചത്