ഊർമ്മിള ഉണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊർമ്മിള ഉണ്ണി
Utthara Unni Urmila Unni Actress Malayalam.jpg
ഏകമകൾ ഉത്തരക്കൊപ്പം ഊർമ്മിള
ജനനം (1962-06-14) 14 ജൂൺ 1962  (60 വയസ്സ്)
തിരുവല്ല, പത്തനംതിട്ട ജില്ല
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1988-മുതൽ
ജീവിതപങ്കാളി(കൾ)അംഗാരത്ത് രാമനുണ്ണി
കുട്ടികൾഉത്തര ഉണ്ണി

കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊർമ്മിള ഉണ്ണി (ജനനം 14 ജൂൺ 1962). 1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി. 1992 ലെ സർഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോഴും മലയാള സീരിയൽ സിനിമ രംഗത്ത് സജീവമായി തുടരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയ്ക്കൽ കോവിലകം കെ സി അനുജൻ രാജയുടേയും മനോരമയുടേയും മകളായി 1962 ജൂൺ 14ന് തിരുവല്ലയിലെ നെടുമ്പുറം കൊട്ടാരത്തിൽ ജനിച്ചു. തൃശൂർ ഇൻഫൻ്റ് ജീസസ് കോൺവെൻറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ കേരളവർമ്മ കോളേജിൽ ചേർന്നു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകൾ അഭ്യസിച്ച ഊർമ്മിള ഉണ്ണി ഒരു ചിത്രകല രചയിതാവ് കൂടിയാണ്.[2]

സ്വകാര്യ ജീവിതം[തിരുത്തുക]

അംഗാരത്ത് രാമനുണ്ണിയാണ് ഭർത്താവ്. നടി ഉത്തര ഉണ്ണി എക മകൾ ആണ്. ചലച്ചിത്ര താരമായ സംയുക്ത വർമ്മ ബന്ധുവാണ്. അംഗോപാധ്യ എന്ന പേരിൽ ഒരു നാട്യകലാ സ്കൂൾ ബഹ്റൈനിൽ ഇവർ ആരംഭിച്ചു. എണാകുളം ജില്ലയിലെ കടവന്ത്രയിൽ ആണ് താമസിക്കുന്നത്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

(Selected Filmography)

[3]

ടെലിവിഷൻ സീരിയലുകൾ[തിരുത്തുക]

  • ഒറ്റച്ചിലമ്പ് (മഴവിൽ മനോരമ)
  • അമൃതവർഷിണി(ജനം TV )
  • ശ്രീകൃഷ്ണവിജയം(ജനം TV)
  • ഞങ്ങൾ സന്തുഷ്ടരാണ്(ഏഷ്യാനെറ്റ് പ്ലസ്)
  • ദേവീമാഹാത്മ്യം(ഏഷ്യാനെറ്റ്)
  • കുഞ്ഞാലിമരക്കാർ(ഏഷ്യാനെറ്റ്)
  • വേളാങ്കണി മാതാവ് (സൂര്യ tv)
  • കഥയറിയാതെ (സൂര്യ TV)
  • പ്രിയം (കൈരളി )
  • ഓര്മ (ഏഷ്യാനെറ്റ് )
  • നിഴലുകൾ (ഏഷ്യാനെറ്റ് )
  • നീട്ടി വച്ച മധുവിധു(ഡിഡി)
  • മേലോട്ട് കൊഴിയുന്ന ഇലകൾ (ദൂരദർശൻ)
  • മനസ്സറിയാതെ (സൂര്യ TV)
  • കടമറ്റത്തു കത്തനാർ (ഏഷ്യാനെറ്റ് )

ടിവി ഷോകൾ[തിരുത്തുക]

  • ജോസ്കോ സൂപ്പർ ഡാൻസർ ജൂനിയർ (അമൃത ടിവി)
  • ലേഡീസ് ഫസ്റ്റ് (മാതൃഭൂമി ന്യൂസ്)
  • ജെബി ജംഗ്ഷൻ (കൈരളി ടിവി)
  • ആനിസ് കിച്ചൻ (അമൃത ടിവി)
  • സ്മാർട്ട് ഷോ (ഫ്ലവേഴ്സ് ടിവി)
  • റിഥം (കൈരളി ടിവി)
  • സെല്ലുലോയ്ഡ് (മനോരമ ന്യൂസ്)
  • ഒന്നും അല്ല ഓൺ മൂൺ (മഴവിൽ മനോരമ)
  • മഴവിൽ അഴകിൽ അമ്മ (മഴവിൽ മനോരമ)
  • സ്റ്റാർ ജാം (കാപ്പ ടിവി)
  • ലേഡീസ് കോർണർ (കൗമുദി ടിവി)
  • സംഗീതസംഘം (ഏഷ്യാനെറ്റ്)
  • രുചിഭേദം (ACV)
  • അനുഭൂതി (റിപ്പോർട്ടർ ടിവി)

References[തിരുത്തുക]

  1. ., cinidiary. "ഊർമ്മിള ഉണ്ണി". http://cinidiary.com. cinidiary.com. മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 നവംബർ 2020. {{cite web}}: External link in |website= (help)CS1 maint: numeric names: authors list (link)
  2. https://www.manoramaonline.com/movies/movie-news/2021/08/17/urmila-unni-about-her-life-experience-shop-inauguration.html
  3. https://en.msidb.org/displayProfile.php?category=actors&artist=Urmila%20Unni&limit=45
"https://ml.wikipedia.org/w/index.php?title=ഊർമ്മിള_ഉണ്ണി&oldid=3784804" എന്ന താളിൽനിന്ന് ശേഖരിച്ചത്