അതീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതനിബദ്ധമായ ഗാനങ്ങളിൽ പ്രയോഗിക്കുന്ന താളങ്ങളിൽ ഒരിനമാണ് അതീതം. ഒരു ഗാനത്തിന്റെ തുടക്കത്തെ എടുപ്പ് (ഗ്രഹം) എന്നു പറഞ്ഞുവരുന്നു. സമം, വിഷമം എന്നിങ്ങനെ എടുപ്പുകൾ രണ്ടുതരമുണ്ട്. അതിൽ വിഷമംതന്നെ രണ്ടു പ്രകാരമുണ്ട്. അതിൽ ഒന്നാണ് അതീതം. പാടുവാൻ പോകുന്ന താളവട്ടത്തോടു ചേർന്ന പദത്തിന്റെയോ പദാവലിയുടെയോ എടുപ്പ്, മുൻപത്തെ താളവട്ടത്തിൽ ചേർന്നിരിക്കുന്നതായി ചില ഗാനങ്ങളിൽ കാണുന്നു; ഇതാണ് അതീതത്തിന്റെ സ്വഭാവം. അതീതം ഗാനങ്ങളിൽ ഏർപ്പെടുത്തുന്നതു മിക്കവാറും സംഗീത സാഹിത്യപ്പൊരുത്തത്തെ ഉദ്ദേശിച്ചാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതീതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതീതം&oldid=965339" എന്ന താളിൽനിന്ന് ശേഖരിച്ചത്