Jump to content

ഉപയോക്താവിന്റെ സംവാദം:PastafarianMonk

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയത് 1

ചിത്രങ്ങൾ

[തിരുത്തുക]

ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇവിടെ മറുപടിയിടുന്നു. സ്വയം എടുത്ത ചിത്രങ്ങൾ സ്വതന്ത്രലൈസൻസോടെ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാം. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ സ്വതന്ത്രലൈസൻസുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിലേ വിക്കിയിൽ കയറ്റാവൂ. അല്ലെങ്കിൽ വളരെ വളരെ പഴയതായിരിക്കണം. ഇതൊന്നുമല്ലാത്ത ഒരു ചിത്രം വിക്കിയിൽ ഉപയോഗിക്കണമെങ്കിൽ ന്യായോപയോഗമാണ് ഒരേയൊരു വഴി. അതായത്, സ്വതന്ത്രചിത്രം ഉണ്ടാക്കുക സാധ്യമല്ലാത്തപ്പോൾ (ലോഗോകൾ, ചലച്ചിത്രപോസ്റ്ററുകൾ, മരിച്ചുപോയ വ്യക്തിയുടെ ഫോട്ടോകൾ) ചിത്രങ്ങൾ ലേഖനത്തിന് കാര്യമായി വിജ്ഞാനകോശമൂല്യം നൽകുമെങ്കിൽ താഴ്ന്ന റെസല്യൂഷനോടെ അപ്‌ലോഡ് ചെയ്യാം. ഉദാഹരണമായി, സാഹിർ ലുധ്യാന്വിയുടെ താഴ്ന്ന റെസല്യൂഷൻ ഫോട്ടോ താങ്കളുടെ കൈവശമുണ്ടെങ്കിൽ ന്യായോപയോഗമായി അദ്ദേഹത്തിന്റെ താളിൽ ഉപയോഗിക്കാൻ മാത്രമായി അപ്ലോഡ് ചെയ്യാം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 19:35, 21 ജനുവരി 2013 (UTC)[മറുപടി]

ശരി, നന്ദി. ഞാൻ പരീക്ഷണാർത്ഥം ഒരെണ്ണം കോമൺസിൽ ഇട്ടുനോക്കാം. --സാഹിർ 19:53, 21 ജനുവരി 2013 (UTC)[മറുപടി]
ന്യായോപയോഗചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യരുത്, മലയാളം വിക്കിയിലേ ചെയ്യാവൂ. പറയാൻ മറന്നുപോയതാണ് -- റസിമാൻ ടി വി 19:57, 21 ജനുവരി 2013 (UTC)[മറുപടി]

സംഖ്യകൾ

[തിരുത്തുക]

ഉപയോക്തൃതാളിൽ ചെയ്തതുപോലെ സംഖ്യകൾ മാന്വലായി ചേർക്കണമെന്നില്ല. # ഇട്ട് ഒരു പട്ടികയുണ്ടാക്കിയാൽ അത് താനേ എണ്ണമിട്ട പട്ടികയായ്യി മാറിക്കോളും. ഉദാഹരണം:

# ഒന്ന്
# രണ്ട്
# മൂന്ന്

എന്ന് എഴുതിയാൽ

  1. ഒന്ന്
  2. രണ്ട്
  3. മൂന്ന്

എന്നിങ്ങനെയാണ് വരുക -- റസിമാൻ ടി വി 09:03, 23 ജനുവരി 2013 (UTC)[മറുപടി]

നന്ദി. ഞാൻ renumbering automate ചെയ്യാൻ ഒരു Excel VBA Macro ഇപ്പൊ എഴുതിയതേ ഉള്ളൂ. using # is more effortless. Thx --സാഹിർ 09:08, 23 ജനുവരി 2013 (UTC)[മറുപടി]

ഇംഗ്ലീഷ് ലിങ്കുകൾ

[തിരുത്തുക]

ഡയോഡോറസ് പോലെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കുള്ള ലിങ്കുകൾ ലേഖനത്തിൽ നൽകാതിരിക്കുക. ഡയോഡോറസ് എന്നിങ്ങനെ ചുവപ്പുകണ്ണിയായി ഇടുന്നതാണ് നല്ലത്. ആരെങ്കിലും ചുവപ്പ് കണ്ട് എഴുതിക്കോട്ടെ -- റസിമാൻ ടി വി 10:26, 23 ജനുവരി 2013 (UTC)[മറുപടി]

താരകത്തിനുള്ള നന്ദി അറിയിക്കുന്നു. വ്യത്യസ്ഥ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾക്ക് സാഹിർ തുടക്കമിടുന്നതിലുള്ള സന്തോഷവും ഇവിടെ രേഖപ്പെടുത്തുന്നു. ആശംസകളോടെ. --ജോൺ സി. (സംവാദം) 03:35, 26 ജനുവരി 2013 (UTC)[മറുപടി]

താരകത്തിനു നന്ദി. സ്നേഹാശംസകളോടെ.ജോർജുകുട്ടി (സംവാദം) 04:59, 26 ജനുവരി 2013 (UTC)[മറുപടി]

ഒറ്റവരി വർഗ്ഗം

[തിരുത്തുക]

വി:ഒറ്റവരി ലേഖനങ്ങൾ എന്ന വർഗ്ഗം നേരിട്ട് ചേർക്കാതെ {{ഒറ്റവരിലേഖനം}} എന്ന ഫലകം ചേർക്കുക, വർഗ്ഗം താനേ വന്നുകൊള്ളും -- റസിമാൻ ടി വി 22:19, 28 ജനുവരി 2013 (UTC)[മറുപടി]

ബുദ്ധിലബ്ധി

[തിരുത്തുക]

ബുദ്ധിലബ്ധി പോലെ താളുകൾ ദിവസങ്ങളോളം എഡിറ്റ് ചെയ്യാതെ {{under construction}} നിലനിർത്തുന്നത് നല്ലതല്ല. ഇത്തരം താളുകളിൽ നിന്ന് ഫലകം നീക്കുകയോ താളുകൾ വികസിപ്പിക്കുകയോ ചെയ്യുമല്ലോ -- റസിമാൻ ടി വി 07:38, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ok --സാഹിർ 08:07, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ലേഖനങ്ങൾ തിരുത്തുമ്പോൾ ഇതുപോലെ താളിൽ നിലവിലുള്ള വർഗ്ഗങ്ങളും അന്തർവിക്കി കണ്ണികളുമൊന്നും നീക്കാതിരിക്കാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 14:40, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

സോറി. അത് കണ്ടില്ല. എന്തോ കൈപ്പിഴ പറ്റിയതാണ് --സാഹിർ 14:46, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
ഇതിനു മുമ്പും സാഹിറിന്റെ ഇതുപോലൊരു എഡിറ്റ് ഞാൻ തിരുത്തിയിരുന്നു. വർഗ്ഗീകരണവും അന്തർവിക്കി കണ്ണികളുമെല്ലാം ലേഖനങ്ങൾ തിരഞ്ഞുകണ്ടുപിടിക്കുന്നതിന് സഹായിക്കുന്നതിനാൽ അവ ഡിലീറ്റാവാതെ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. റോമൻ ലേഖനങ്ങൾ കൊള്ളാം, ആശംസകൾ :) -- റസിമാൻ ടി വി 15:41, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
thanks. and sorry :) ഇടയ്ക്ക് സ്പീഡ് കൂടുമ്പോൾ പറ്റിപ്പോണതാണ് ഇനിമുതൽ ശ്രദ്ധിക്കാം --സാഹിർ 16:07, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ്

[തിരുത്തുക]

ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം എന്ന പേരിൽ വിക്കിയിൽ ലേഖനം നിലവിലുള്ളതിനാൽ താങ്കൾ നിർമ്മിച്ച താൾ ഇൻഡ്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം തിരിച്ചുവിട്ടിട്ടുണ്ട്.--KG (കിരൺ) 07:13, 7 നവംബർ 2013 (UTC)[മറുപടി]

ഈ പേരിൽ നിലവിൽ ലേഖനം ഉണ്ട്. താങ്കൾ തുടങ്ങിയ ഒറ്റവരി ലേഖനം മനുഷ്യ പരിണാമം ഇതുമായി ചേർത്തു. കുടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം വിപുല പെടുത്തും എന്ന് കരുതുന്നു നന്ദി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:14, 2 മാർച്ച് 2014 (UTC)[മറുപടി]

ഓക്കെ. മറ്റെ താൾ ഞാൻ കണ്ടില്ല. ഇതിനെ കാലക്രമേണ വികസിപ്പിക്കാം -സാഹിർ 19:43, 2 മാർച്ച് 2014 (UTC)[മറുപടി]

സാഹിർ 18:23, 20 മാർച്ച് 2014 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

ശരിയായ പേജിലേക്ക് മാറ്റാമോ

[തിരുത്തുക]

ഈ നിർദ്ദേശം, ഇങ്ങോട്ട് മാറ്റുന്നതായിരിക്കും ഉചിതം.-- Irshadpp (സംവാദം) 12:58, 7 ഡിസംബർ 2021 (UTC)[മറുപടി]

@Irhsadpp: പഞ്ചായത്തിൽ ഇട്ട നിർദ്ദേശം എന്തിനാണ് എന്റെ ടാക്ക് പേജിലോട്ട് മാറ്റുന്നത്. ഇവിടെ ഇട്ടാൽ അത് ആര് കാണാനാണ്. അതിലും ഭേദം അത് ഡിലീറ്റ് ചെയ്യുന്നതല്ലേ. സാഹിർ 13:22, 7 ഡിസംബർ 2021 (UTC)[മറുപടി]
ഇങ്ങോട്ട് എന്നത് ഒരു ലിങ്ക് ആണ്. അത് ഞെക്കിയാൽ കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിലേക്ക് പോകും. അവിടെയാണ് ഇത്തരം നിർദ്ദേശങ്ങൾ ഇടേണ്ടത് എന്നാണ് കരുതുന്നത്. ആശംസകൾ.-- Irshadpp (സംവാദം) 13:32, 7 ഡിസംബർ 2021 (UTC)[മറുപടി]
ഓക്കെ. അത് ഞാൻ തന്നെ മാറ്റിക്കോളാം. നന്ദി. സാഹിർ 13:34, 7 ഡിസംബർ 2021 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

[തിരുത്തുക]

പ്രിയ PastafarianMonk,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:53, 21 ഡിസംബർ 2023 (UTC)[മറുപടി]