Jump to content

മനുഷ്യപരിണാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക മനുഷ്യൻ രൂപപ്പെട്ട പരിണാമപ്രക്രിയകളെയാണ് മനുഷ്യപരിണാമം അഥവാ ഹ്യൂമൺ ഇവല്യൂഷൻ എന്ന് പറയുന്നത്. എല്ലാ ജീവികളുടേയും അവസാന പൊതുപൂർവ്വികനിൽ നിന്നാണ് മനുഷ്യവർഗ്ഗോത്പത്തിയും നടന്നതെങ്കിലും മനുഷ്യപരിണാമത്തിൽ പൊതുവേ പ്രൈമേറ്റുകൾ എന്ന വർഗ്ഗത്തിന്റെ പരിണാമ- വികാസ ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽത്തന്നെ ഹോമോ എന്ന ജീനസ് രൂപപ്പെട്ട പ്രക്രിയയും. ഹൊമിനിഡുകൾ അഥവാ ഗ്രേറ്റ് ഏപ്പുകളിൽ രൂപപ്പെട്ട ഹോമോ സാപ്പിയൻസ് എന്ന സ്പീഷീസിന്റെ പരിണാമചിത്രം മനുഷ്യപരിണാമചരിത്രമായി പരിഗണിക്കാം. ഭൗതിക നരവംശശാസ്ത്രം, പ്രൈമറ്റോളജി, പുരാ നരവംശശാസ്ത്രം, ഇത്തോളജി, ഭാഷാവികാസശാസ്ത്രം, പരിണാമ മനഃശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം എന്നീ മേഖലകളിൽ ഉണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റങ്ങൾ മനുഷ്യ പരിണാമപഠനങ്ങളിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ (Hylobatidae) ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ (Hominidae) ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ (Ponginae) ഫാമിലി വേർപെട്ടു. മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്ത (Bipedal locomotion) മാണ്. സാഹിലാന്ത്രോപ്പസ് (Sahilanthropus), ഓറോറിൻ (Orrorin) എന്നീ ഹോമിനിനുകളാണ് ഇരുകാലിനടത്തം (ബൈപീഡലിസം) കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു.

പ്രൈമേറ്റുകൾ

[തിരുത്തുക]

കൈകാലുകളിൽ അഞ്ചുവിരലുകൾ മറ്റ് വിരലുകളോട് സമ്മുഖമാക്കാവുന്ന തള്ള വിരൽ ഒരു ജോഡി മുലക്കാമ്പുകൾ പരന്ന നഖം ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാവുന്ന കണ്ണുകൾ പ്രൈമേറ്റുകളെ പ്രോസിമിയൻസ് എന്നും ആന്ത്രോപ്പോയിഡ് എന്നും തരംതിരിക്കാം. . പ്രോസിമിയൻസ്- രാത്രിസ‍ഞ്ചാരം,ഒറ്റക്ക് ജീവിക്കുന്ന പ്രകൃതം, ചെറുപ്രാണികളെ ആഹാരമാക്കുന്നു. ടാർസിയർ, ലോറിസ്, ലിമർ എന്നിവ ഉദാഹരണങ്ങൾ. . ആന്ത്രോപോയിഡ്സ്- ഇവയെ രണ്ടായി തിരിക്കാം. 1.സെർക്കോപിത്തിക്കോയിഡെ- പകൽസഞ്ചാരം, കൂട്ടായജീവിതം, പഴങ്ങളും ഇലകലും ഭക്ഷിക്കുന്നു. കുരങ്ങുകൾ ഉദാഹരണം. 2. ഹോമിനോയിഡിയേ- ഗിബ്ബൺ, ഒറാങ്ഉട്ടാൻ, ഗൊറില്ല, ചിമ്പാൻസി, മനുഷ്യൻ എന്നിവ ഉൾപ്പെടുന്നു. 36 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രൈമേറ്റുകളുടെ ഒരു വിഭാഗം ഉത്ഭവിച്ചു. ഇവർ വൃക്ഷവാസികളായിരുന്നു. വിരലുകൾ വൃക്ഷങ്ങളിൽ ചുറ്റിപ്പിടിക്കാൻ ഉപയോഗിച്ചിരുന്നു. കൈവിരലുകളിൽ പരന്ന നഖങ്ങൾ ഉണ്ടായിരുന്നു. ത്രിമാനക്കാഴ്ചയും വർണ്ണക്കാഴ്ചയും അവർക്കുണ്ടായിരുന്നു. [1]

പ്രോസിമിയനുകൾ

[തിരുത്തുക]

ഏറ്റവും താഴ്ന്ന പ്രേമേറ്റുളാണിവ.

ആന്ത്രോപ്പോയിഡുകൾ

[തിരുത്തുക]

മനുഷ്യസദൃശ്യമുള്ള പ്രൈമേറ്റുകൾ ഇവയാണ്.

അവലംബം

[തിരുത്തുക]
  1. മനുഷ്യന്റെ പരിണാമചരിത്രം, ആർ.സുരേഷ്‍കുമാർ, ചിന്ത പബ്ലിഷേഴ്സ്, മേയ് 2012, 4th എഡിഷൻ, പേജ്- 15
"https://ml.wikipedia.org/w/index.php?title=മനുഷ്യപരിണാമം&oldid=4074367" എന്ന താളിൽനിന്ന് ശേഖരിച്ചത്