ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇത് 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നതാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ ഗവൺമെന്റ് ഉണ്ട്, കേന്ദ്ര ഭരണപരിധിയിൽ കേന്ദ്രഭരണ പ്രദേശങ്ങൾ വരുന്നു.

മറ്റ് മിക്ക രാജ്യങ്ങളിലെയും പോലെ ഇന്ത്യയ്ക്കും ഒരു ദേശീയ ചിഹ്നമുണ്ട് - the Lion Capital of Sarnath.

ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു പുറമേ, അതിലെ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൃഗങ്ങൾ, പക്ഷികൾ, മരങ്ങൾ, പൂക്കൾ മുതലായവ ഉൾപ്പെടുന്ന അതിന്റേതായ മുദ്രകളും ചിഹ്നങ്ങളും ഉണ്ട്.

ഇത് ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ ഔദ്യോഗിക പക്ഷികളേയും ഉൾക്കൊള്ളുന്ന പട്ടികയാണ്.

സംസ്ഥാനങ്ങൾ

[തിരുത്തുക]
സംസ്ഥാനംപക്ഷിയുടെ പേര്ശാസ്ത്രീയ നാമംചിത്രം
ആന്ധ്രാ പ്രദേശ്മോതിരത്തത്തPsittacula krameri[1]
അരുണാചൽ പ്രദേശ്മലമുഴക്കി വേഴാമ്പൽBuceros bicornis
ആസ്സാംവെള്ളച്ചിറകൻ കാട്ടുതാറാവ്Asarcornis scutulata
ബീഹാർഅങ്ങാടിക്കുരുവി Passer domesticus

ഛത്തീസ്‌ഗഢ്കാട്ടുമൈനGracula religiosa peninsularis
ഗോവമണികണ്ഠൻPycnonotus gularis

ഗുജറാത്ത്വലിയ അരയന്നക്കൊക്ക്Phoenicopterus roseus
ഹരിയാനബ്ലാക്ക് ഫ്രാങ്ക്ളിൻFrancolinus francolinus
ഹിമാചൽ പ്രദേശ്വെസ്റ്റേൺ ട്രഗോപാൻTragopan melanocephalus
ഝാർഖണ്ഡ്‌ നാട്ടുകുയിൽ Eudynamys scolopacea
കർണ്ണാടകപനങ്കാക്കCoracias benghalensis
കേരളംമലമുഴക്കി വേഴാമ്പൽBuceros bicornis
മദ്ധ്യപ്രദേശ്നാകമോഹൻTerpsiphone paradisi
മഹാരാഷ്ട്രമഞ്ഞക്കാലി പച്ചപ്രാവ്Treron phoenicoptera
മണിപ്പൂർമിസ്സിസ് ഹ്യൂംസ് ഫെസൻ്റ്Syrmaticus humiae
മേഘാലയകാട്ടുമൈനGracula religiosa peninsularis
മിസോറംമിസ്സിസ് ഹ്യൂംസ് ഫെസൻ്റ്Syrmaticus humiae
നാഗാലാന്റ്ബ്ലിത്ത്സ് ട്രഗോപാൻTragopan blythii
ഒഡീഷപനങ്കാക്കCoracias benghalensis
പഞ്ചാബ്നോർത്തേൺ ഗോഷാക്Accipiter gentilis
രാജസ്ഥാൻഇന്ത്യൻ ബസ്റ്റാർഡ് പക്ഷിArdeotis nigriceps
സിക്കിംബ്ലഡ് ഫെസന്റ്Ithaginis cruentus
തമിഴ്‌നാട്ഓമനപ്രാവ്Chalcophaps indica
തെലങ്കാനപനങ്കാക്കCoracias benghalensis
ത്രിപുരമേനിപ്രാവ്Ducula aenea
ഉത്തർപ്രദേശ്സാരസ കൊക്ക്Grus antigone
ഉത്തരാഖണ്ഡ്ഹിമാലയൻ മൊണാൽLophophorus impejanus
പശ്ചിമ ബംഗാൾമീൻകൊത്തിച്ചാത്തൻHalcyon smyrnensis

കേന്ദ്രഭരണപ്രദേശങ്ങൾ

[തിരുത്തുക]
കേന്ദ്രഭരണപ്രദേശംപക്ഷിയുടെ പേര്ശാസ്ത്രീയ നാമംചിത്രം
ആന്തമാൻ നിക്കോബാർ ദ്വീപുകൾAndaman wood pigeon[2] Columba palumboides
ചണ്ഡീഗഢ്നാട്ടുവേഴാമ്പൽ[3] Ocyceros birostris
ദാദ്ര ആന്റ് നഗർ ഹവേലി ആൻ്റ് ദമൻ ആന്റ് ദിയുഇതുവരെ തീരുമാനമായിട്ടില്ല
ഡൽഹിഅങ്ങാടിക്കുരുവിPasser domesticus
ജമ്മു-കശ്മീർKalij pheasant[4]Lophura leucomelanos

ലഡാക്ടിബറ്റൻ കൊക്ക്Grus nigricollis
ലക്ഷദ്വീപ്സൂട്ടി ടേൺOnychoprion fuscatus
പുതുച്ചേരിനാട്ടുകുയിൽEudynamys scolopaceus

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-05. Retrieved 2021-11-05.
  2. "State Bird/Animal/Tree - Andaman and Nicobar Administration, India". www.andaman.gov.in. Archived from the original on 2018-09-25. Retrieved 2016-10-16.
  3. "State Animal, Bird, Tree, and Flower of Chandigarh" (PDF).
  4. "Kalij Pheasant declared bird of J&K UT". 21 October 2021.