ഹിമാലയൻ മൊണാൽ
ഹിമാലയൻ മൊണാൽ (Danphe) | |
---|---|
ഹിമാലയൻ മൊണാലിലെ പൂവൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. impejanus
|
Binomial name | |
Lophophorus impejanus (Latham, 1790)
|
മയിലിനെപ്പോലെ മനോഹരമായ ഒരു ചെറിയ പക്ഷിയാണ് ഹിമാലയൻ മൊണാൽ (ഇംഗ്ലീഷ്:Himalayan Monal ഹിന്ദി:हिमालयी मोनाल, നേപ്പാളി:डाँफे ). ഇംപീയൻ മൊണാൽ, ഇംപീയൻ ഫെസെന്റ് എന്നീ പേരുകളിലും ഈ പക്ഷി അറിയപ്പെടുന്നു. ഫെസെന്റ് കുടുംബത്തിലെ Lophophorus ജീനസ്സിൽ പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയനാമം ലോഫോഫോറസ് ഇംപീജാനസ്(Lophophorus impejanus) എന്നാണ്. സാധാരണയായി ഹിമാലയൻ പർവ്വതപ്രദേശത്താണ് ഹിമാലയൻ മൊണാലിനെ കാണുന്നത്. നേപ്പാളിന്റെ ദേശീയ പക്ഷിയും, ഉത്തരാഖണ്ഡിന്റെ സംസ്ഥാനപക്ഷിയുമാണ് ഹിമാലയൻ മൊണാൽ.
മയിലിനേതുപോലെതന്നെ ഹിമാലയൻ മൊണാലുകളിൽ ആൺ പക്ഷികൾക്കാണ് സൗന്ദര്യം.ആൺപക്ഷികൾക്ക് തിളങ്ങുന്ന നീലനിറവും പെൺപക്ഷികൾക്ക് തവിട്ടുനിറവുമാണ്
വിവരണം
[തിരുത്തുക]ഹിമാലയൻ മൊണാാലുകളുടെ ശരാശരി നീളം 70 cm ആണ്. ഇവയിൽ ആൺപക്ഷികൾക്ക് 1980-2380ഗ്രാമും പെണ്ണിന് 1800-2150ഗ്രാമും ഭാരമുണ്ടായിരിക്കും. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് തലയിൽ നീൾമുള്ള പൂവും ശരീരത്തിൽ ബഹുവർണ്ണ തൂവലുകളും ഉണ്ടാകും. എന്നാൽ പെൺപക്ഷികൾ കാഴ്ചയിൽ അത്ര ആകർഷകമല്ല. കറുപ്പും കടുത്ത തവിട്ടും കലർന്ന തൂവലുകളാണിവയ്ക്ക്. തിളങ്ങുന്ന പച്ച് വർണ്ണത്തിലുള്ള തൊപ്പിയാണ് ആൺപക്ഷികളുടെ ഒരു പ്രത്യേകത. നീല പച്ച, കറുപ്പ്, മഞ്ഞ, തവിട്ട്, ചുവപ്പ് എന്നീ നിറങ്ങൾ നിറഞ്ഞതാണ് ആൺപക്ഷികളുടെ ശരീരം.
നിലത്ത് നടന്നാണ് ഈ പക്ഷികൾ ഇരതേടുന്നത. അത്യാവശ്യം പറക്കുകയും ചെയ്യും. വളരെവേഗത്തിൽ ഓടാൻ കഴിയുന്ന ഈ പക്ഷി ധാന്യങ്ങൾ, ചെറു ജീവികൾ, ഷഡ്പദങ്ങൾ എന്നിവയെ എല്ലാം ഭക്ഷണമാക്കാറുണ്ട്.
ആവാസം
[തിരുത്തുക]സ്വാഭാവികമായി ഹിമാലയൻ പ്രദേശത്താണ് ഈ പക്ഷികൾ അധിവസിക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിൽനിന്നും ആരംഭിച്ച് കാശ്മീർ വഴി തിബറ്റ്, ഭൂട്ടാൻ വരെയുള്ള പ്രദേശത്ത് ഇവയെ കണ്ടുവരുന്നു. ഇന്ത്യയിൽ കാശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ പക്ഷികളുണ്ട്. തുറന്ന പുൽമേടുകളോ ഓക് വൃക്ഷവനങ്ങളോ ആണ് ഇവർ വസിക്കാൻ തിരഞ്ഞെടുക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
ഒരു പെൺപക്ഷി
-
ഇരതേടുന്ന ആൺപക്ഷി കൊളംബസ്, മൃഗശാലയിൽ നിന്നും
-
പക്ഷികുഞ്ഞുങ്ങൾ
-
ഒരു ആൺപക്ഷി
-
സ്റ്റഫ് ചെയ്ത ഒരു ഹിമാലായ്ൻ മൊണാൽ
-
ഹിമാലയൻ മൊണാലിലെ പൂവനും പിടയും, ഒരു ഛായാചിത്രം
-
മനോഹരമായ ആൺപക്ഷി, ഹിമാചലിലിൽ നിന്നും
-
ആൺപക്ഷി: തലയിലെ പൂവ വ്യക്തമായ് കാണാം
-
തൂങ്ങിയിരിക്കുന്ന പൂവൻ
-
Museum specimen - Guernie, Haute-Normandie, France
Bibliography
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Lophophorus impejanus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is of least concern.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- BirdLife Species Factsheet Archived 2009-01-05 at the Wayback Machine.
- Monal photos and information
- Galliforms and Pheasants Archived 2007-01-12 at the Wayback Machine.