ടിബറ്റൻ കൊക്ക്
ടിബറ്റൻ കൊക്ക് | |
---|---|
![]() | |
At Bronx Zoo, New York, USA. | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Gruiformes |
Family: | Gruidae |
Genus: | Grus |
Species: | G. nigricollis
|
Binomial name | |
Grus nigricollis Przhevalsky, 1876
| |
![]() |
ചിറകുവിടർത്തുമ്പോൾ ഏതാണ്ട് രണ്ടര മീറ്ററോളം വീതിയും ഒന്നര മീറ്ററോളം പൊക്കവുമുള്ള വലിയ ഇനം കൊറ്റിയാണിത്. കറുത്ത തലയും കറുത്ത കഴുത്തുമൊഴിച്ചാൽ ശരീരത്തിനു മിക്കവാറും ചാരനിറം കലർന്ന വെളുപ്പുനിറമാണ്. തലയുടെ മുകളിൽ ചുവന്ന അടയാളവും കണ്ണിനു പുറകിലായി വെളുത്ത പാടുമുണ്ട്. പിൻചിറകുകൾക്കു കറുപ്പുനിറമാണ്. ടിബറ്റൻ പീഠഭൂമി, ലഡാക്ക് എന്നിവയാണ് കാണപ്പെടുന്ന ഇടങ്ങൾ, ചൈന, ഭൂട്ടാൻ എന്നിവിടങ്ങളിലാണു തണുപ്പുകാലം ചെലവഴിക്കുന്നത്. ലഡാക്കിലെ സൊകാർ (TsoKar) ജലാശയവും പരിസരവുമാണ് ഇണചേരാനും കൂടൊരുക്കാനും തിരഞ്ഞെടുക്കുന്നത്. ഇക്കാരണത്താൽ ഇവിടം ഒരു നീർപക്ഷി സംരക്ഷണമേഖല (Water bird Sanctuary) യായി തിരഞ്ഞെടുക്കപ്പെടണം എന്ന ആവശ്യം ശക്തമാണ്.
അവലംബങ്ങൾ[തിരുത്തുക]
- ↑ BirdLife International (2020). "Grus nigricollis". ശേഖരിച്ചത് 10 December 2020.
{{cite journal}}
: Cite journal requires|journal=
(help)