നോർത്തേൺ ഗോഷാക്
ദൃശ്യരൂപം
പഞ്ചാബിന്റെ സംസ്ഥാന പക്ഷിയാണ് നോർത്തേൺ ഗോഷാക്. മനോഹരമായ ഒരു പരുന്താണിവ. നമുക്ക് പരിചിതമായ കൃഷ്ണപ്പരുന്തിനെക്കാൾ വലിപ്പം ഇവയ്ക്കുണ്ട്.ശരീരത്തിലെ വീതികൂടിയ വരകൾ ഇവയുടെ പ്രത്യേകതയാണ്. പറക്കുമ്പോൾ അടിഭാഗത്തും ചിറകിലും വാലിലും വരകൾ കാണാം. പൊതുവെ ദക്ഷിണേന്ത്യയിൽ ഈ പരുന്തുകൾ വളരെ അപൂർവമാണ്. വനമേഖലയിലെ നദീതീരങ്ങളിലാണ് ഇവയുടെ താമസം. മത്സ്യവും ജലജീവികളുമാണ് മുഖ്യഭക്ഷണമെങ്കിലും ചെറു സസ്തനികൾ, ഉരഗങ്ങൾ, കാട, മറ്റു പക്ഷിക്കുഞ്ഞുങ്ങൾ തുടങ്ങിയവയെയൊക്കെ ഭക്ഷണമാക്കാറുണ്ട്. ഇവർ തനിയെ സഞ്ചരിക്കുന്നവരായാണ് കാണപ്പെടുന്നത്. ജലാശയത്തിനു കരയിലുള്ള വൻമരങ്ങളിലാണ് കൂടൊരുക്കുന്നത്.
നോർത്തേൺ ഗോഷാക് | |
---|---|
പ്രായമായ നോർത്തേൺ ഗോഷാക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Accipiter |
Species: | Template:Taxonomy/AccipiterA. gentilis
|
Binomial name | |
Template:Taxonomy/AccipiterAccipiter gentilis | |
Subspecies | |
| |
Range of A. gentilis Resident Non-breeding | |
Synonyms | |
Falco gentilis Linnaeus, 1758 |
അവലംബങ്ങൾ
[തിരുത്തുക]- ↑ BirdLife International (2013). "Accipiter gentilis". IUCN Red List of Threatened Species. 2013. Retrieved 26 November 2013.
- ↑ "Astur gentilis schvedowi AVIS-IBIS".