മിസ്സിസ് ഹ്യൂംസ് ഫെസൻ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിസ്സിസ് ഹ്യൂംസ് ഫെസൻ്റ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Galliformes
Family: Phasianidae
Genus: Syrmaticus
Species:
S. humiae
Binomial name
Syrmaticus humiae

ഇന്ത്യയിൽ പക്ഷിനിരീക്ഷണമുൾപ്പെടെയുളള പ്രകൃതിപഠനങ്ങളിലേർപ്പെട്ടിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ (അനശ്വരനായ സ്വാതന്ത്ര്യസമരനായകനും) എ.ഒ.ഹ്യൂമിൻ്റെ (Allan Octavian Hume) പത്നിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷിയാണിത് . മേരി ആൻ ഗ്രിൻഡാൽ (Mary Ann Grindall Hume) എന്നായിരുന്നു ഈ വനിതയുടെ പേര് . ഏതാണ്ട് 90 സെന്റിമീറ്ററോളം നീളമുള്ള ഇതിന്റെ വാൽ, ആണിന്റെ കാര്യത്തിൽ കൂടുതൽ നീളമാർന്നതാണ്. മുഖത്തു ചുവന്ന നിറമുള്ള തൊലിയും തവിട്ടുനിറമാർന്ന തൂവലുകളുമാണു പ്രധാന തിരിച്ചറിയൽ അടയാളങ്ങൾ, കഴുത്തിലെ തൂവലുകൾക്കു നീലനിറമാണുള്ളത്. ചിറകിൽ വെളുത്ത വരകളുണ്ട്. കറുപ്പു കലർന്ന തവിട്ട് നിറംകൊണ്ടു വളയമിട്ടതുപോലെയുള്ള നീണ്ട വാൽ ആണിനു കൂടുതൽ പ്രൗഢി നൽകുന്നു. വംശനാശഭീഷണി വളരെയധികം. റെഡ് ഡാറ്റാ ബുക്കിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Syrmaticus humiae". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help)