കാട്ടുമൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുമൈന (Southern hill myna)
KG SHM.jpg
At Biligirirangan Tiger Reserve
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Gracula
വർഗ്ഗം: ''G. indica ''
ശാസ്ത്രീയ നാമം
Gracula indica
Cuvier, 1829

കാട്ടുമൈനയുടെ[1] [2][3][4] ഇംഗ്ലീഷ് നാമം Southern Hill Myna എന്നും ശാസ്ത്രീയ നാമം Gracula indica എന്നുമാണ്. നാട്ടുമൈനയോട് ആണ് ഏറ്റവും സാദൃശ്യം. നാട്ടുമൈനയുടേതിനേക്കാൾ ദേഹത്തിനു വണ്ണമുണ്ട് .ചിറകിൽ വെള്ളപ്പൊട്ടുണ്ട്. പച്ച, നീല, ഊത എന്നീ നിറങ്ങൾ കൂടിക്കലർന്ന കറുപ്പാണ് ദേഹം  മുഴുവൻ. കണ്ണിനു താഴെയും പിടലിയിലും കാണുന്ന മഞ്ഞനിറമാണ് തിരിച്ചറിയാനുള്ള പ്രധാന ലക്ഷണം. കൊക്കും കാലുകളും മഞ്ഞനിറത്തിലുള്ളവയാണ്.

ശബ്ദം[തിരുത്തുക]

ഉച്ചരിക്കുന്ന പലശബ്ദങ്ങൾക്കും നാട്ടുമൈനയോടു സാദൃശ്യം ഉണ്ട്, എങ്കിലും അതിനേക്കാൾ നാലഞ്ചു മടങ്ങു ഉച്ചത്തിലാണ് ശബ്ദിക്കുക. ചെവി തുളയ്ക്കുന്ന ചൂളംവിളികളും, താഴ്ന്ന സ്വരത്തിലുള്ള  മൂളലുകളും, അതി പരുക്കനായ ശബ്ദങ്ങളും എല്ലാം കൂട്ടിക്കലർത്തിയാണ് ശബ്ദിക്കുക.

ആഹാരം[തിരുത്തുക]

ചെറുപ്രാണികൾ, പലതരത്തിലുള്ള ഫലങ്ങൾ, പൂന്തേൻ എന്നിവയാണ് മുഖ്യാഹാരം .

പ്രജനനം[തിരുത്തുക]

ജനുവരിക്കും ജൂണിനും ഇടയിലാണ് പ്രജനനം. ഓരോ തവണയും രണ്ടോ മൂന്നോ മുട്ടകളാണ് ഇടുക. വന്മരങ്ങളിൽ ഉള്ള മാളങ്ങളിലാണ് കൂടുണ്ടാക്കുന്നത്. മറ്റുപക്ഷികളുടെ മാളങ്ങൾ തട്ടിയെടുക്കുന്നതിൽ സമർത്ഥനാണ്

വിതരണം[തിരുത്തുക]

ഇവ തെക്ക് പടിഞ്ഞാറെ ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ തദ്ദേശ വാസികളാണ്.

അവലംബം[തിരുത്തുക]

  • Clements, J. F., T. S. Schulenberg, M. J. Iliff, B.L. Sullivan, C. L. Wood, and D. Roberson. 2013. The eBird/Clements checklist of birds of the world: Version 6.8. [1]
    "https://ml.wikipedia.org/w/index.php?title=കാട്ടുമൈന&oldid=2687969" എന്ന താളിൽനിന്നു ശേഖരിച്ചത്