അസിമാ ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asima Chatterjee
അസിമാ ചാറ്റർജി
അസിമാ ചാറ്റർജി
ജനനം(1917-09-23)23 സെപ്റ്റംബർ 1917
മരണം22 നവംബർ 2006(2006-11-22) (പ്രായം 89)
ദേശീയതഇന്ത്യൻ
കലാലയംകൊൽക്കത്താ യൂണിവേഴ്സിറ്റി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഓർഗാനിക്ക് കെമിസ്ട്രി, phytomedicine
സ്ഥാപനങ്ങൾകൊൽക്കത്താ യൂണിവേഴ്സിറ്റി

ഒരു ഇന്ത്യൻ രസതന്ത്രജ്ഞയാണ് അസിമാ ചാറ്റർജി. സസ്യരസതന്ത്രത്തിനും ഓർഗാനിക രസതന്ത്രത്തിനും അവർ വലിയ സംഭാവന നൽകി.[1] വിങ്കാഅൽകലോയ്ഡുകളെക്കുറിച്ചുള്ള പഠനവും മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.ഔഷധ സസ്യങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

1917 സെപ്തംബർ 23ന് കൊൽക്കത്തയിലാണ് അസിമ ജനിച്ചത്.കൊൽക്കത്താ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പ്രഫുല്ല ചന്ദ്ര റായ്‌യെയും സത്യേന്ദ്രനാഥ് ബോസിനെയും പോലുള്ള ലോകോത്തര ശാസ്ത്രജ്ഞർ അക്കാലത്ത് അവിടെയുണ്ടായിരുന്നു. നോബൽ സമ്മാനജേതാവായ പോൾ കോറെയുടെ കീഴിലാണ് അസിമ ഉപരിപഠനം നടത്തിയത്. അസിമയുടെ ഇളയ സഹോദരനാണ് സർജനും ന്യൂറോബയോളജിസ്റ്റുമായിരുന്ന സരഷി രഞ്ജൻ മുഖർജി.

അവലംബം[തിരുത്തുക]

  1. The Shaping of Indian Science. p. 1036. Indian Science Congress Association, Presidential Addresses By Indian Science Congress Association. Published by Orient Blackswan, 2003. ISBN 978-81-7371-433-7

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. അസിമാ ചാറ്റർജി - ജീവചരിത്രക്കുറിപ്പ്, ഡോ.മുഹമ്മദ് ഷാഫി, ലൂക്ക സയൻസ് പോർട്ടൽ
"https://ml.wikipedia.org/w/index.php?title=അസിമാ_ചാറ്റർജി&oldid=3896385" എന്ന താളിൽനിന്ന് ശേഖരിച്ചത്