Jump to content

യമുന കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yamuna Krishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യമുന കൃഷ്ണൻ
ജനനം(1974-05-25)മേയ് 25, 1974
ദേശീയതഇന്ത്യക്കാരി
പൗരത്വംഇന്ത്യ
കലാലയംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
പുരസ്കാരങ്ങൾശാന്തി സ്വരൂപ് ഭട്‌നഗർ സമ്മാനം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഓർഗാനിക് കെമിസ്ട്രി
സ്ഥാപനങ്ങൾഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
കേംബ്രിജ് സർവ്വകലാശാല
നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്
ചിക്കാഗോ സർവ്വകലാശാല

ഒരു ഇന്ത്യൻ ശാസ്ത്രജ്ഞയാണ് യമുന കൃഷ്മൻ (ജനനം : 25 മേയ് 1974). ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം നേടിയിട്ടുണ്ട്. നിലവിൽ ചിക്കാഗോ സർവകലാശാലയിലെ കെമിസ്ട്രി വിഭാഗത്തിൽ പ്രോഫെസ്സറായി പ്രവർത്തിക്കുന്നു.[1] ബാംഗ്ലൂരിലെ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിലുള്ള നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസിൽ റീഡറായിരുന്നു.[2]രസതന്ത്രവിഭാഗത്തിലാണ് ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം ലഭിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ശാസ്ത്രജ്ഞയാണിവർ.[3]

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ പി.ടി. കൃഷ്ണന്റെയും മിനിയുടെയും മകളാണ്. ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് യമുന രസതന്ത്രത്തിൽ ബിരുദമെടുത്തത്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസസിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റും നേടിയ യമുന കേംബ്രിജ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിച്ചിട്ടുണ്ട്.

കോശങ്ങൾക്കുള്ളിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നതിനായി ഡി.എൻ.എ. അടിസ്ഥാനമാക്കിയുള്ള സെൻസർ വികസിപ്പിച്ചെടുക്കുന്നതിന് രസതന്ത്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതിനാണ് ഡോ.യമുനയ്ക്ക് അവാർഡ് ലഭിച്ചത്. ന്യൂക്ലിക് ആസിഡ് നാനോ ടെക്നോളജിയിലും ന്യൂക്ലിക് ആസിഡുകളുടെ ഘടന സംബന്ധിച്ച ഗവേഷണത്തിലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • യുവശാസ്ത്രജ്ഞർക്കുള്ള വൈ.ഐ.എം. ബോസ്റ്റൺ പുരസ്‌കാരം
  • ആർ.എൻ.എ. സൊസൈറ്റി ഫെലോഷിപ്പ്
  • ഭട്‌നാഗർ പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. https://chemistry.uchicago.edu/faculty/yamuna-krishnan
  2. 2.0 2.1 http://ncbs.res.in/yamuna
  3. "ഡോ. യമുന കൃഷ്ണൻ - ഭട്‌നാഗർ പുരസ്‌കാരംനേടുന്ന പ്രായംകുറഞ്ഞ ശാസ്ത്രജ്ഞ". മാതൃഭൂമി. 2013 സെപ്റ്റംബർ. Archived from the original on 2013-09-30. Retrieved 2013 സെപ്റ്റംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=യമുന_കൃഷ്ണൻ&oldid=4100730" എന്ന താളിൽനിന്ന് ശേഖരിച്ചത്