ഹസ്തിനാപുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കുരുവംശജരുടെ രാജധാനി.
പേരിന്റെ ഉത്ഭവം [തിരുത്തുക]
കുരുവംശത്തിൽ പിറന്ന ഹസ്തി എന്ന രാജാവു നിർമ്മിച്ചതിനാൽ ഹസ്തിനപുരി എന്ന പേരുണ്ടായി.
നിഗമനം [തിരുത്തുക]
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്നത്തെ ഡൽഹിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നുസ്ഥാനം: 29°9′31.5″N 77°59′19.46″E / 29.158750°N 77.9887389°E ഇതെന്നാണ് നിഗമനം. കുരുക്ഷേത്രയുദ്ധം നടന്നത് ഹസ്തിനപുരിക്കു സമീപത്തു വെച്ചായിരുന്നു. ധൃതരാഷ്ട്രർ അന്ധനായ രാജാവായതിനാൽ അദ്ദേഹത്തിനുവേണ്ടി മകനായ ദുര്യോധനനായിരുന്നു ഭരണം നടത്തിയത്. പാണ്ഡവരുമായുണ്ടായ തർക്കമൊഴിവാക്കുന്നതിനായി ഹസ്തിനപുരിയിൽ നിന്ന് അകലെയുള്ള ഒരു സ്ഥലം അവർക്കു ലഭിക്കുകയും അവിടെ ഇന്ദ്രപ്രസ്ഥം എന്ന പേരിൽ ഒരു നഗരം നിർമ്മിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥമാണ് ഇന്നത്തെ ഡൽഹിയെന്നു കരുതുന്നു.