സര്‍വ്വനാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തില്‍ സര്‍വ്വനാമങ്ങള്‍ എന്നു പറയുന്നു. പ്രധാനമായും സര്‍വ്വനാമങ്ങള്‍ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നത്. സര്‍വ്വനാമങ്ങള്‍ മൂന്ന് വിധത്തിലുണ്ട് താഴെപ്പറയുന്നു.

[തിരുത്തുക] ഉത്തമപുരുഷന്‍

ഒരാള്‍ അല്ലെങ്കില്‍ ഒരു വ്യക്തി തന്നെത്തന്നെ വിശേഷിപ്പിക്കുന്ന നാമ പദങ്ങളാണ് ഉത്തമ പുരുഷന്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ഞാന്‍, ഞങ്ങള്‍, നാം , നമ്മള്‍, നമ്മുടെ, എന്റെ, എന്നില്‍ തുടങ്ങിയവ ഉത്തമപുരുഷന്‍ എന്ന സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

[തിരുത്തുക] മധ്യമപുരുഷന്‍

ആരോട് സംസാരിക്കുന്നുവോ അയാളെക്കുറിക്കുന്ന നാമ പദങ്ങളാണ് മധ്യമപുരുഷന്‍. നീ, നിങ്ങള്‍, താങ്കള്‍, താന്‍, അങ്ങ്, അവിടുന്ന് തുടങ്ങിയവ മധ്യമപുരുഷ സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

[തിരുത്തുക] പ്രഥമ പുരുഷന്‍

മറ്റൊരാളെയോ മറ്റൊരു വസ്തുവിനേയോ കുറിച്ച് പറയുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന സര്‍വ്വനാമങ്ങളാണ് പ്രഥമപുരുഷന്‍ എന്ന ഗണത്തില്‍ വരുന്നത്. ഉദാ. അവന്‍, അവള്‍, അത്, അവര്‍, അതിന്, അതിന്റെ, അയാളുടെ, അവരുടെ, അവന്റെ, അവളുടെ, അദ്ദേഹത്തെ,

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം