കര്‍ത്താവ് (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവൃത്തി നിര്‍വ്വഹിക്കുന്നത് ആരാണോ (എന്താണോ) അതാണ്‌ വ്യാകരണത്തില്‍ കര്‍ത്താവ്. ഇത് വാക്യത്തിലെ പ്രധാനപ്പെട്ട ഒരു കാരകമാണ്‌. കര്‍ത്താവിനെ കുറിക്കാന്‍ സാധാരണവാക്യത്തില്‍ (കര്‍ത്തരിപ്രയോഗം) നാമത്തെ നിര്‍ദ്ദേശികാവിഭക്തിയില്‍ എഴുതുന്നു. ഉദാ : പക്ഷി ചിലച്ചു. ഇതിലെ പക്ഷിയാണ്‌ കര്‍ത്താവ്.

  • ആഖ്യയും കര്‍ത്താവും വ്യാകരണത്തിലെ ഭിന്നസങ്കല്പനങ്ങളാണ്‌. കര്‍ത്താവ് ക്രിയയുമായുള്ള ആര്‍ത്ഥികബന്ധത്തെ കുറിക്കുമ്പോള്‍ ആഖ്യ വാക്യത്തിലെ ഉദ്ദേശ്യം, പദക്രമം തുടങ്ങി ഘടനാപരമായ ബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്. കര്‍ത്തരിപ്രയോഗത്തില്‍ കര്‍ത്താവ് ആഖ്യയായും കര്‍മ്മണിപ്രയോഗത്തില്‍ കര്‍ത്താവ് ഉപാധി(object)യായും പെരുമാറുന്നു.

ഉദാ:-

കുട്ടി പന്ത് എറിഞ്ഞു.
പന്ത് കുട്ടിയാല്‍ എറിയപ്പെട്ടു. (കര്‍മ്മണിപ്രയോഗം)

രണ്ട് വാക്യത്തിലും കര്‍ത്താവ് കുട്ടി തന്നെയാണ്; പക്ഷേ, ആഖ്യ ആദ്യവാക്യത്തില്‍ കുട്ടിയും രണ്ടാം വാക്യത്തില്‍ പന്തും ആണ്‌. ഇവിടെ കര്‍മ്മത്തിന്‌ പ്രാധാന്യം നല്‍കാന്‍ കര്‍ത്താവിനെ പ്രയോജികയിലും കര്‍മ്മത്തെ നിര്‍ദ്ദേശികയിലും പ്രയോഗിച്ചിരിക്കുന്നു.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം