അന്റാര്‍ട്ടിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അന്റാര്‍ട്ടിക്ക

ഭൂപടത്തില്‍ അന്റാര്‍ട്ടിക്കയുടെ സ്ഥാനം.

വിസ്തീര്‍ണ്ണം 14,000,000 ച.കി.മീ (5,405,430 ച.മൈ) (280,000 ച.കി.മീ (108,108 ച.മൈ) ഹിമം-ഇല്ലാതെ, 13,720,000 ച.കി.മീ (5,297,321 ച.മൈ) ഹിമം മൂടിയത്)
ജനസംഖ്യ ~1000 (ഇതില്‍ ആരും സ്ഥിരതാമസക്കാ‍ര്‍ അല്ല)
സര്‍ക്കാര്‍

എക്സിക്യൂട്ടീവ് സെക്രട്ടറി
അന്റാര്‍ട്ടിക്ക് ട്രീറ്റി സെക്രെട്ടറിയേറ്റ് അനുസരിച്ച് ഭരണം നടത്തുന്നു

Johannes Huber
ഭാഗിക രാജ്യാവകാശങ്ങള്‍ (അന്റാര്‍ട്ടിക്ക് ട്രീറ്റി സിസ്റ്റം അനുസരിച്ച്) Flag of Argentina.svg അര്‍ജന്റീന
Flag of Australia.svg ഓസ്ട്രേലിയ
Flag of Chile.svg Chile
Flag of France.svg ഫ്രാന്‍സ്
Flag of New Zealand.svg New Zealand
Flag of Norway.svg Norway
Flag of the United Kingdom.svg United Kingdom
രാജ്യാവകാശങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം ഉള്ളവര്‍ Flag of Russia.svg Russia
Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍
ഇന്റര്‍നെറ്റ് സൂചിക റ്റി.എല്‍.ഡി .aq
ടെലിഫോണ്‍ സൂചിക +672

ഭൂമിയുടെ തെക്കെ അറ്റത്തായി ദക്ഷിണധ്രുവത്തിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന വന്‍കരയാണു അന്റാര്‍ട്ടിക്ക. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വന്‍കര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഗ്രീക്ക്‌ പദമായ, "ആര്‍ട്ടിക്കിനു എതിര്‍വശത്തുള്ള" എന്നര്‍ത്ഥമുള്ള അന്റാര്‍റ്റിക്കൊസ്‌ എന്ന വാക്കില്‍നിന്നാണു ഈ പേരു വന്നത്.

[തിരുത്തുക] സാമ്പത്തികം

കല്‍ക്കരി , സ്വര്‍ണ്ണം, ഇരുമ്പയിര്‌, പ്ലാറ്റിനം തുടങ്ങിയവ ഇവിടെ കണ്ടെത്തിയിട്ടുണ്ട് - പക്ഷെ 1991 അന്റാര്‍ട്ടിക്കന്‍ ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണനിയമം 2048വരെയുള്ള ഖനനം നിരോധിച്ചിട്ടുണ്ട്‌.

[തിരുത്തുക] ഗവേഷണങ്ങള്‍

ഭാരതമടക്കമുള്ള 27 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ലോകത്തില്‍ മറ്റൊരു സ്ഥലത്തും നടാത്താന്‍ കഴിയാത്ത പരീക്ഷണങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ ചെയ്തുവരുന്നു. വേനല്‍ക്കാലത്തു 4000ത്തൊളം ഗവേഷകര്‍ റിസര്‍ച്ച്‌ സ്റ്റേഷനുകളില്‍ ഉണ്ടാവുമെങ്കിലും ശൈത്യകാലത്തു ഗവേഷകരുടെ എണ്ണം ആയിരത്തോളമായി ചുരുങ്ങുന്നു. ഇവിടെ നടക്കുന്ന ഗവേഷണനവിഷയങ്ങളില്‍ ജീവശാസ്ത്രം, ജിയോളജി, ഒഷ്യനോഗ്രാഫി, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രംഎന്നിവ ഉള്‍പ്പെടുന്നു.

1970 മുതല്‍ ഇവിടെ ഓസോണ്‍ കുടയിലെ വിള്ളലിനെക്കുറിച്ചു ഗവേഷകര്‍ വിലയിരുത്തിവരുന്നു. 1998ല്‍ 2.7കോടി ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന ഈ വിള്ളല്‍ അന്തരീക്ഷത്തിലെ ക്ലോറോഫ്ലൂറോകാര്‍ബണിന്റെ (സീ എഫ്‌ സീ ) അളവു കൂടിയതിനാലാണു രൂപപ്പെട്ടതെന്നു കരുതുന്നു.

[തിരുത്തുക] ഭാരതീയ പര്യവേക്ഷണങ്ങള്‍

[തിരുത്തുക] ദക്ഷിണ ഗംഗോത്രി

അന്റാര്‍ട്ടിക്കയിലുള്ള ഭാരതത്തിന്റെ ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനമായിരുന്നു ദക്ഷിണ്‍ ഗംഗോത്രി.ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി എന്ന ഹിമാനിയുടെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയത്.

1983-84 വര്‍ഷത്തില്‍ നടത്തിയ മുന്നാം അന്റാര്‍ട്ടിക്ക പര്യാടനത്തിലാണ്‌ ഇത് സ്ഥാപിക്കപെട്ടത്. ശീതകാലത്ത് അന്റാര്‍ട്ടിക്കയില്‍ തങ്ങി ശാസ്ത്രപഠനങ്ങള്‍ നടത്താന്‍ തുടങ്ങിയത് ഈ സമയത്തായിരുന്നു. പന്ത്രണ്ട് അംഗങ്ങളുള്ള സംഘമായിരുന്നു മുന്നാം പര്യടന വിഭാഗം. ഈ സംഘം ഒരു വര്‍ഷം (1984 മാര്‍ച്ച്-1985 മാര്‍ച്ച്) ഇവിടെ ചിലവഴിക്കുകയുണ്ടായി. പിന്നീട് മറ്റൊരു സ്ഥിരം പര്യവേക്ഷണ കേന്ദ്രമായ മൈത്രി 1989 ല്‍ ഇവിടെ ഇന്ത്യ സ്ഥാപിച്ചു. 1990 ല്‍ ദക്ഷിണ്‍ ഗംഗോത്രി കേന്ദ്രം ഉപേക്ഷിക്കുകയും അതിനെ ഒരു എണ്ണ വിതരണ കേന്ദ്രമായി(supply base) പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

[തിരുത്തുക] മൈത്രി

അന്റാര്‍ട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ല്‍ ആണ്‌ നിര്‍മാണം പൂര്‍ത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിര്‍മ്മിച്ചത്.ജീവശാസ്ത്രം, ഭൂമിശാസ്ത്രങ്ങള്‍, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയന്‍സ്, മെറ്റിയറോളജി, കോള്‍ഡ് റീജിയണ്‍ എന്‍‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യം മുതലായവയില്‍ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉള്‍ക്കൊള്ളാന്‍ ഈ കേന്ദ്രത്തിനു കഴിയും.

[തിരുത്തുക] ഇന്ത്യക്കു പുറത്തുള്ള ആദ്യ തപാലാഫീസ്

1988 ൽ ആണ് രാജ്യത്തിനു പുറത്തുള്ള ആദ്യ ഇന്ത്യൻ തപാലാഫീസ് അന്റാർട്ടിക്കയിൽ തുറന്നത്.[1] ഇത് ഗോവ പോസ്റ്റല്‍ ഡിവിഷന്റെ കീഴില്‍ ആണ്‌.

[തിരുത്തുക] ആഗോളതാപനത്തിന്റെ ഫലങ്ങള്‍

ആര്‍ട്ടിക്‌ പ്രദേശത്തെപ്പൊലെ ആഗോളതാപനത്താല്‍ ഇവിടെ മഞ്ഞുരുകുന്നതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2005ല്‍ താപനില 5 ഡിഗ്രീ സെന്‍ഷിയസ്‌ വരെ ഉയര്‍ന്നതിനാല്‍ 400,000ച.കി.മീ വലിപ്പത്തിലുള്ള മഞ്ഞുകട്ട താല്‍ക്കാലികമായി ഉരുകിയിരുന്നു.

[തിരുത്തുക] അവലംബം

  1. മാതൃഭൂമി ഹരിശ്രീ 2008 ആഗസ്റ്റ് 23

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍