ലൈക്കൻ
കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമത്തെയാണ് ലൈക്കനുകൾ എന്നുവിളിക്കുന്നത്. ആസ്കോമൈസെറ്റ്സ് എന്ന കുമിൾ വർഗ്ഗജീവിയും ഹരിതആൽഗയോ നീല-പച്ച ആൽഗയോ ചേർന്നുള്ള കൂട്ടുകെട്ടാണ് സർവ്വസാധാരണം. ഇതരജീവികൾക്ക് വാസയോഗ്യമല്ലാത്ത ചുറ്റുപാടുകളിൽ, പ്രത്യേകിച്ച് കരിംപാറകൾ, മരത്തൊലിപ്പുറം, ലാവ തണുത്തത് എന്നിങ്ങനെ ഏത് പദാർത്ഥോപരിതലത്തിലും മറ്റുജീവികൾക്ക് വാസയോഗ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്.
ഉള്ളടക്കം |
വിഭാഗങ്ങൾ [തിരുത്തുക]
ഫോളിയോസ് ഇനത്തിൽപ്പെട്ടവയ്ക്ക് ചാരനിറവും ഇലയുടെ ആകൃതിയുമാണുള്ളത്. ഫ്രൂട്ടിക്കോസ് വിഭാഗത്തിന് റിബൺ പോലെ വലിപ്പമുള്ള ശരീരമുണ്ട്. ക്രസ്റ്റോസിന് ശരീരഭാഗമായ താലസ് സാധാരണഗതിയിൽ തിരിച്ചറിയാനാകില്ല.
പ്രത്യേകതകൾ [തിരുത്തുക]
കുമിൾവർഗ്ഗസസ്യത്തിന്റെ ഹൈഫകൾ ചുറ്റുപിണഞ്ഞുരൂപപ്പെടുന്ന പ്രതലത്തിൽ പായൽസസ്യത്തെ കുടിരുത്തിയിരിക്കുന്ന വിധത്തിലുള്ള ഗൊണീഡിയൽ പാളി ശരീരക്രമമാണ് സാധാരണയായുള്ളത്. ആൽഗകൾ എന്ന് പൊതുവേ അറിയപ്പെടുന്ന പായലുകൾക്ക് ആഹാരനിർമ്മാണശേഷിയുണ്ട്. ഫംഗസ്സ് എന്നറിയപ്പെടുന്ന കുമിളിന്റെ ശരീരതന്തുക്കൾ പ്രകാശസംശ്ലേഷണത്തിനാവശ്യമായ ജലവും കാർബൺഡൈഓക്സൈഡും എത്തിക്കുന്നു. ഇത്തരത്തിൽ സംഘജീവിതം നയിക്കുന്നതിന് ജീവശാസ്ത്രത്തിൽ സിംബയോട്ടിക് ജീവിതക്രമം എന്ന് വിളിക്കുന്നു[1].
അവലംബം [തിരുത്തുക]
- ↑ സസ്യലോകത്തിലെ വൈചിത്ര്യങ്ങൾ - ഡോ.സാജൻ മാറനാട് എഴുതിയ പുസ്തകം, പേജ് 45, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
ചിത്രജാലകം [തിരുത്തുക]
-
Xanthoparmelia cf. lavicola, a foliose lichen, on basalt.
-
Map lichen (Rhizocarpon geographicum) on rock
-
Reindeer moss (Cladonia rangiferina)
-
Lobaria oregana, commonly called 'Lettuce lichen,' in the Hoh Rainforest, Washington State
-
Caloplaca marina, a marine lichen