വിസ്തീർണ്ണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസ്തീർണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലിപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.
[തിരുത്തുക] യൂണിറ്റുകൾ
- ചതുരശ്ര മീറ്റർ = 1 മീറ്റർ നീളവും വീതിയുമുള്ള ഒരു സമചതുരത്തിന്റെ ഉപരിതല വലിപ്പം
- ഹെക്ടേർ = 10,000 ച.മീ
- ചതുരശ്ര അടി = 0.09290304 ച.മീ.
- ചതുരശ്ര യാർഡ് = 9 ചതുരശ്ര അടി
- ഏക്കർ = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
- ചതുരശ്ര മൈൽ = 640 ഏക്കർ
[തിരുത്തുക] സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ
- ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
- മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം