സമചതുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| സമചതുരം | |
|---|---|
[[ഒരു ക്രമചതുര്‍ഭുജമാണ് സമചതുരം]]. |
|
| വശങ്ങളും ശീര്‍ഷങ്ങളും | 4 |
| Schläfli symbols | {4} t{2} or {}x{} |
| കൊക്സെറ്റര്‍-ഡൈന്‍കിന്‍ ഡയഗ്രം | |
| സുഘടനാ ഗ്രൂപ്പ് | ഡൈഹെഡ്രല്‍ (D4) |
| വിസ്തീര്‍ണ്ണം (t=വശത്തിന്റെ നീളം) |
t2 |
| Iആന്തരിക കോണ്‍ (ഡിഗ്രി) |
90° |
യൂക്ലീഡിയന്‍ ജ്യാമിതിയില്‍ സമചതുരം എന്നാല്‍ നാലുവശങ്ങള്‍ തുല്യമായ ഒരു ക്രമബഹുഭുജമാണ്. ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.
ഉള്ളടക്കം |
[തിരുത്തുക] വര്‍ഗ്ഗീകരണം
ചതുര്‍ഭുജത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് സമചതുരം. ഈ രൂപത്തിന് 4 മട്ടകോണുകളും സമാന്തരവും തുല്യവുമായ എതിര്‍വശങ്ങളും ഉണ്ടായിരിക്കും.
[തിരുത്തുക] സൂത്രവാക്യങ്ങള്‍
നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ
- ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
- വിസ്തീര്‍ണ്ണം t2.അതായത് A = t2
ആദ്യകാലങ്ങളില്‍ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയര്‍ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.
[തിരുത്തുക] സ്വഭാവങ്ങള്‍
- ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്, അതായത് മട്ടകോണുകളാണ്.
ഒരു സമചതുരത്തിലെ വികര്‍ണ്ണങ്ങളെല്ലാം തുല്യമാണ്. വിപരീതമായി പറഞ്ഞാല്‍ ഒരു സമചതുര്‍ഭുജത്തിന്റെ വികര്‍ണ്ണങ്ങള്‍ തുല്യമായാല്‍ അതൊരു സമചതുരമായിരിക്കും. സമചതുരത്തിന്റെ വികര്‍ണ്ണം വശത്തിന്റെ നീളത്തിന്റെ
മടങ്ങായിരിക്കും. ഈ മൂല്യത്തേയാണ് പൈത്തഗോറസ് സ്ഥിരാങ്കം എന്ന് പറയുന്നത്. അഭിന്നകം എന്ന് ആദ്യം തെളിയിക്കപ്പെട്ട സംഖ്യയാണിത്. ചതുരവും സമചതുര്‍ഭുജവും ചേര്‍ന്ന രൂപമാണ് സമചതുരം.
[തിരുത്തുക] ചില വസ്തുതകള്‍ കൂടി
- നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
- ഒരു വൃത്തം സമചതുരത്തിനു ചുറ്റും വരച്ചാല്‍ (പരിവൃത്തം)വൃത്തത്തിന്റെ വിസ്തീര്‍ണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ π / 2 മടങ്ങാണ്.
- ഒരു സമചതുരത്തില്‍ അന്തര്വൃത്തം വരച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം സമചതുരത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
- ഒരേ ചുറ്റളവുള്ള ഏതൊരു ചതുര്‍ഭുജത്തിനേക്കാളും വിസ്തീര്‍ണ്ണം സമചതുരത്തിന് കൂടുതലാണ്.