സമചതുരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സമചതുരം | |
---|---|
[[ഒരു ക്രമചതുർഭുജമാണ് സമചതുരം]]. | |
വശങ്ങളും ശീർഷങ്ങളും | 4 |
Schläfli symbols | {4} t{2} or {}x{} |
കൊക്സെറ്റർ-ഡൈൻകിൻ ഡയഗ്രം | |
സുഘടനാ ഗ്രൂപ്പ് | ഡൈഹെഡ്രൽ (D4) |
വിസ്തീർണ്ണം (t=വശത്തിന്റെ നീളം) |
t2 |
Iആന്തരിക കോൺ (ഡിഗ്രി) |
90° |
യൂക്ലീഡിയൻ ജ്യാമിതിയിൽ സമചതുരം എന്നാൽ നാലുവശങ്ങൾ തുല്യമായ ഒരു ക്രമബഹുഭുജമാണ്. ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.
വർഗ്ഗീകരണം
[തിരുത്തുക]ചതുർഭുജത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് സമചതുരം. ഈ രൂപത്തിന് 4 മട്ടകോണുകളും സമാന്തരവും തുല്യവുമായ എതിർവശങ്ങളും ഉണ്ടായിരിക്കും.
സൂത്രവാക്യങ്ങൾ
[തിരുത്തുക]നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ
- ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
- വിസ്തീർണ്ണം t2.അതായത് A = t2
ആദ്യകാലങ്ങളിൽ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീർണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയർ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.
സ്വഭാവങ്ങൾ
[തിരുത്തുക]- ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്, അതായത് മട്ടകോണുകളാണ്.
ഒരു സമചതുരത്തിലെ വികർണ്ണങ്ങളെല്ലാം തുല്യമാണ്. വിപരീതമായി പറഞ്ഞാൽ ഒരു സമചതുർഭുജത്തിന്റെ വികർണ്ണങ്ങൾ തുല്യമായാൽ അതൊരു സമചതുരമായിരിക്കും. സമചതുരത്തിന്റെ വികർണ്ണം വശത്തിന്റെ നീളത്തിന്റെ മടങ്ങായിരിക്കും. ഈ മൂല്യത്തേയാണ് പൈത്തഗോറസ് സ്ഥിരാങ്കം എന്ന് പറയുന്നത്. അഭിന്നകം എന്ന് ആദ്യം തെളിയിക്കപ്പെട്ട സംഖ്യയാണിത്. ചതുരവും സമചതുർഭുജവും ചേർന്ന രൂപമാണ് സമചതുരം.
ചില വസ്തുതകൾ കൂടി
[തിരുത്തുക]- നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
- ഒരു വൃത്തം സമചതുരത്തിനു ചുറ്റും വരച്ചാൽ (പരിവൃത്തം)വൃത്തത്തിന്റെ വിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 2 മടങ്ങാണ്.
- ഒരു സമചതുരത്തിൽ അന്തര്വൃത്തം വരച്ചാൽ വൃത്തത്തിന്റെ വിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
- ഒരേ ചുറ്റളവുള്ള ഏതൊരു ചതുർഭുജത്തിനേക്കാളും വിസ്തീർണ്ണം സമചതുരത്തിന് കൂടുതലാണ്.
അവലംബം
[തിരുത്തുക]http://mathworld.wolfram.com/Square.html