സെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അളവിന്റെ ഒരു ഏകകമാണ് സെന്റ്. ഇത് ഒരു പ്രധാന ഏകകത്തിന്റെ നൂറിലൊരംശമായി കണക്കാക്കുന്നു.

വിസ്തീർണ്ണം[തിരുത്തുക]

ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.ഏക്കറിന്റെ നൂറിലൊരംശമാണ് സെന്റ്. [1]

കണക്കുകൂട്ടൽ[തിരുത്തുക]

  • 100 സെന്റ് = 1 ഏക്കർ.
  • 1 സെന്റ് = 1⁄100 ഏക്കർ.
  • 1 സെന്റ് = 40.468 ചതുരശ്ര മീറ്റർ.
  • 1 സെന്റ് = 435.60 ചതുരശ്ര അടി.

സംഗീതം[തിരുത്തുക]

സംഗീതത്തിൽ ഒരു സെന്റ് സെമിടോണിന്റെ നൂറിലൊരംശമാണ്. അതായത്, ഒക്ടേവിന്റെ 1200ൽ ഒരംശം.

മറ്റുള്ളവ[തിരുത്തുക]

വജ്രത്തിന്റെ കാര്യത്തിൽ ഒരു കാരറ്റിന്റെ നൂറിൽ ഒരംശമാണ് ഒരു സെന്റ്. ഇത് പോയിന്റ് എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സെന്റ്&oldid=1787370" എന്ന താളിൽനിന്നു ശേഖരിച്ചത്