"എം.ബി. രാജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 27: വരി 27:
| source = http://164.100.47.132/LssNew/Members/Biography.aspx?mpsno=4562
| source = http://164.100.47.132/LssNew/Members/Biography.aspx?mpsno=4562
}}
}}
പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് എം.ബി.രാജേഷ്. ലോക സഭയിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗമാണ്.
പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് എം.ബി.രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.


==ജീവിതരേഖ==
==ജീവിതരേഖ==

16:56, 22 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

എം.ബി. രാജേഷ്
എം.ബി. രാജേഷ്
എം.പി.
ഓഫീസിൽ
2009–2019
മുൻഗാമിഎൻ.എൻ. കൃഷ്ണദാസ്
പിൻഗാമിവി കെ ശ്രീകണ്ഠൻ
മണ്ഡലംപാലക്കാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-03-12) 12 മാർച്ച് 1972  (52 വയസ്സ്)
ജലന്തർ, പഞ്ചാബ്
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം.)
പങ്കാളിനിനിത കണിച്ചേരി
വസതിപാലക്കാട്
വെബ്‌വിലാസംhttp://www.mbrajesh.in/
As of മേയ് 16, 2014
ഉറവിടം: [1]

പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് എം.ബി.രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.

ജീവിതരേഖ

കേരളത്തിലെ പാലക്കാട്ജില്ലയിലെ ഷൊർണൂർ ചളവറയിൽ റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു.പാർട്ടി ഗ്രാാമമായ ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേേഷിനെ ഇടതുപക്ഷത്തേേക്ക് കൊണ്ടുവന്നത് .SFI യിലൂടെ നേതാവായി വളർന്നു. ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്‌. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.

ഷൊർണൂർ NSS കോളേജിൽ നിന്ന്സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു.സി.പി.ഐ.എം. കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.SFI നേതാവായിരിക്കേ നിരവധി സമരങ്ങളിൽ പങ്കെടുത്തു.

എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോൾ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമാണ്. [1] ബ്,വർഗീയതക്കെതിരെയും പൊതുമേഖലയുടെ സംരക്ഷണത്തിനനുകൂലമായും പാർട്ടി യുടെ പ്രമുഖ വക്താവാണ് രാജേഷ്. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്.. മുൻ SFl നേതാാവും അധ്യാപികയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാാണ്.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് രണ്ടാാമതും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങൾ ജനപിന്തുണ വർദ്ധിപ്പിച്ചു എം.പി.വീരേന്ദ്രകുമാറിനെയാണ് 1 ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. മണ്ഡഡലത്തിലൂടനീളം എൽ ഡി എഫ് മുന്നേറ്റം കാഴ്ചവച്ചു.2019 ൽ മൂന്നാമതും മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വയനാട് മത്സരിച്ച തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനതീതമായി കോൺഗ്രസിന് അനുകൂലമായ തരംഗം ഉണ്ടായി. സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 പാലക്കാട് ലോകസഭാമണ്ഡലം വി.കെ. ശ്രീകണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 387637 സി. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ. 218556
2014 പാലക്കാട് ലോകസഭാമണ്ഡലം എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 412897 എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്. 307597 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 136587
2009 പാലക്കാട് ലോകസഭാമണ്ഡലം എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 338070 സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68804

കൃതികൾ

  • "ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും"
  • "ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ"
  • "മതം, മൂലധനം, രാഷ്ട്രീയം"
  • "ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങൾ" (എഡിറ്റർ)

പുരസ്കാരങ്ങൾ

  • "ദ വീക്ക്" എന്ന ഇംഗ്ലീഷ് വാരിക 2010-11ൽ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു.
  • ഗ്ലോബൽ മലയാളി കൗൺസിൽ കേരളത്തിലെ മികച്ച എംപിയായി 2011ൽ തെരഞ്ഞെടുത്തു.
  • റിപ്പോർട്ടർ ചാനൽ 2013ലെ മികച്ച എംപിയായി രാജേഷിനെ തെരഞ്ഞെടുത്തു.

അവലംബം

  1. "മികവ് തെളിയിച്ച് കരുത്തോടെ". ദേശാഭിമാനി. 2014 മാർച്ച് 14. Retrieved 2014 മാർച്ച് 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എം.ബി._രാജേഷ്&oldid=3563231" എന്ന താളിൽനിന്ന് ശേഖരിച്ചത്