എൻ.എൻ. കൃഷ്ണദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ.എൻ കൃഷ്ണദാസ്

മുൻ‌ഗാമി വി.എസ്. വിജയരാഘവൻ
പിൻ‌ഗാമി എം.ബി. രാജേഷ്
നിയോജക മണ്ഡലം 11 മുതൽ 14 വരെ ലോക്‌സഭകളിൽ പാലക്കാട് മണ്ഡലം
ജനനം (1959-03-12) മാർച്ച് 12, 1959 (പ്രായം 60 വയസ്സ്)
പാലക്കാട്,
ഭവനംപാലക്കാട്
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)കെ. ഗീത

സി.പി.ഐ.(എം) നേതാവായ എൻ.എൻ കൃഷ്ണദാസ് (ജനനം : 1959 മാർച്ച് 12) നാലുതവണ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ 11 മുതൽ 14 വരെയുള്ള ലോക്‌സഭകളിൽ അദ്ദേഹം പാലക്കാട് നിയോജക മണ്ഡലത്തെ ഇന്ത്യൻ പാർലമെന്റിൽ പ്രതിനിധീകരിച്ചു.[1]

പാലക്കാട് സ്വദേശിയായ കൃഷ്ണദാസ് ചിറ്റൂർ ഗവൺമെന്റ് കോളേജിൽ നിന്നും ധനശാസ്ത്ര ബിരുദം നേടിയിട്ടുണ്ട്. വിദ്യാർത്ഥിയായിരുന്നപ്പോഴേ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1996 -ൽ ഡി.വൈ.എഫ്.ഐ. യുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായിരുന്ന കൃഷ്ണദാസ് 1998-99 കാലത്ത് പാർലമെന്റിലെ സി.പി.ഐ.(എം) പാർലമെന്ററി പാർട്ടി ഉപനേതാവായും സേവനമനുഷ്ഠിച്ചു.[2]

അവലംബം[തിരുത്തുക]

  1. http://governance.cplash.com/india/people/shri-nn-krishnadas
  2. http://parliamentofindia.nic.in/ls/lok12/biodata/12kl07.htm
"https://ml.wikipedia.org/w/index.php?title=എൻ.എൻ._കൃഷ്ണദാസ്&oldid=3126852" എന്ന താളിൽനിന്ന് ശേഖരിച്ചത്