Jump to content

കൊടിഞ്ഞി (മലപ്പുറം)

Coordinates: 11°00′47″N 75°54′25″E / 11.013°N 75.907°E / 11.013; 75.907
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടിഞ്ഞി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടിഞ്ഞി (വിവക്ഷകൾ) എന്ന താൾ കാണുക. കൊടിഞ്ഞി (വിവക്ഷകൾ)
കൊടിഞ്ഞി
Map of India showing location of Kerala
Location of കൊടിഞ്ഞി
കൊടിഞ്ഞി
Location of കൊടിഞ്ഞി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

40 m (131 ft)

11°00′47″N 75°54′25″E / 11.013°N 75.907°E / 11.013; 75.907

മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള ഒരു ഗ്രാമമാണ്‌ കൊടിഞ്ഞി. 2000 ലധികം[അവലംബം ആവശ്യമാണ്] കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്‌. ആദ്യത്തെ ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷനും ഇവിടെയാണ് രൂപപ്പെട്ടത്. [1] Kodinhi

ഭൂമിശാസ്ത്രം

[തിരുത്തുക]

തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. [2]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2008 ലെ കണക്ക് പ്രകാരം ഇവിടെ 2000 ലധികം കുടുംബങ്ങൾ താമസിക്കുന്നു. [2] ഇതിൽ പ്രധാ‍നമായും സുന്നി, മുസ്ലിം സമുദായങ്ങളാണ്. [1] എന്നാൽ മുജാഹിദ് ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനങ്ങളുടെ ചെറിയ സാന്നിധ്യവും ഇവിടെ ഉണ്ട്.[അവലംബം ആവശ്യമാണ്] പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മർഹും ടി മുഹമ്മദ്[അവലംബം ആവശ്യമാണ്] സാഹിബ്, പ്രശസ്തമായ കൊടിഞ്ഞി പള്ളി എന്നിവ കൊണ്ട് പ്രശസ്തമായിരുന്നു.

പ്രത്യേകത

[തിരുത്തുക]

ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ആദ്യ കണക്കെടുപ്പിൽ, ഏകദേശം 100 ജോടികളെ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പിൽ 204 ജോടി ഇരട്ടകളെ കണ്ടെത്തുകയുണ്ടായി.[2] ഇതിനെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ ശരിയായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇവിടെ നിന്ന് വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടികളും ഇരട്ടക്കുട്ടികൾ ജനനം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. [3] ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളുടെ 1949 ജനിച്ചവരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 79 എണ്ണം ഉണ്ട്.[2] ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു. [4]

2008 ൽ എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഒരു ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം കൊടുത്തു. ഇങ്ങനെ ഒന്ന് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. [1] ഇതിന്റെ സ്ഥാപകർ പറയുന്നതനുസരിച്ച്, ഇതിന്റെ ഉദ്ദേശ്യം, ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നൽകുക എന്നുള്ളതാണ്. ഐ.ഇ.സി. സെകണ്ടറി സ്കൂൾ മദ്രസത്തുൽ അനവാർ സെക്കണ്ടറി സ്കൂൾ എന്നിവ കോടിഞ്ഞിയുടെ വിദ്യാഭ്യാസ സംസ്കാരത്തെ മാറ്റിമറിച്ച സ്ഥാപനങ്ങലാൻ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Press Trust of India (2008-11-30). "Kerala village floats first forum of twins". AOL News. Retrieved 2009-01-08.
  2. 2.0 2.1 2.2 2.3 Press Trust of India (2008-11-25). "Babies come in twos in this Kerala village". Daily News and Analysis. Retrieved 2009-01-08.
  3. "`Twin tale ' of Kodinji to cross the seas". Mathrubhumi. 2008-11-24. Retrieved 2009-01-08.[പ്രവർത്തിക്കാത്ത കണ്ണി]
  4. "The Land Of Twins". BBC World Service. 2001-06-07. Retrieved 2009-01-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊടിഞ്ഞി_(മലപ്പുറം)&oldid=3782029" എന്ന താളിൽനിന്ന് ശേഖരിച്ചത്