ഷംസുർ റഹ്മാൻ ഫാറൂഖി
ദൃശ്യരൂപം
(Shamsur Rahman Faruqi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശംസുർറഹ്മാൻ ഫാറൂഖി شمس الرحمٰن فاروقی | |
---|---|
ജനനം | ഷംസുർ റഹ്മാൻ ഫാറൂഖി ജനുവരി 15, 1935 ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, നിരൂപകൻ |
ഒരു ഇന്ത്യൻ കവിയും നിരൂപകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15).
ജീവിതരേഖ
[തിരുത്തുക]1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.[1]അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി. 1960ൽ എഴുതാൻ തുടങ്ങി. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[2]
കൃതികൾ
[തിരുത്തുക]- ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
- ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
- ഉറുദു കാ ല്ബ്തദയി സമാനാ' (2001)
- ഖഞ്ച്-ഇ-സോന (കവിത)
- ജദീദിയാത് കൽ ഔർ ആജ് (2007)
പുരസ്കാരങ്ങൾ
[തിരുത്തുക]- സരസ്വതി സമ്മാൻ (1996)
അവലംബം
[തിരുത്തുക]- ↑ http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi
- ↑ http://www.penguinbooksindia.com/en/content/shamsur-faruqi