സൈദ് ബിൻ ഹാരിഥ
സൈദ് ബിൻ ഹാരിഥ زيد بن حارثة | |
---|---|
ജനനം | 581 |
മരണം | 629 |
അറിയപ്പെടുന്നത് | മുഹമ്മദ് നബിയുടെ ദത്തുപുത്രൻ സഹാബി |
മുഹമ്മദ് നബിയുടെ വളർത്തുപുത്രൻ, സഹാബി എന്നിങ്ങനെ പ്രശസ്തനാണ് സൈദ് ബിൻ ഹാരിഥ(അറബി: زيد بن حارثة)(c. 581-629 CE). ഖുർആനിൽ പേര് ഉദ്ധരിക്കപ്പെട്ട ഏക സഹാബിയാണ് ഇദ്ദേഹം.(33:37)
ജീവിതരേഖ
[തിരുത്തുക]581-ൽ ജനിച്ചതായി കരുതപ്പെടുന്ന സൈദ് 626-ൽ മരണപ്പെട്ടു. പ്രവാചകൻ മുഹമ്മദിനേക്കാൾ പത്ത് വയസ്സിന്റെ ഇളപ്പം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു[1].
നജ്ദിലെ ബനൂകൽബ് വംശത്തിലെ ഉദ്റ ഗോത്രത്തിൽ ജനിച്ചു[2]. മാതാവുമൊത്തുള്ള യാത്രാമധ്യെ തട്ടിക്കൊണ്ടുപോകപ്പെട്ട സൈദ് അടിമച്ചന്തയിൽ വിൽക്കപ്പെടുകയായിരുന്നു[3][2]. കുടുംബം നടത്തിയ അന്വേഷണങ്ങൾക്ക് ഫലം കണ്ടില്ല[4].
ഖദീജയുടെ അധീനതയിൽ എത്തിച്ചേർന്ന സൈദ്, ഖദീജയും മുഹമ്മദും തമ്മിലുള്ള വിവാഹത്തെ തുടർന്ന് മുഹമ്മദിന് കീഴിലായിത്തീർന്നു. എന്നാൽ മുഹമ്മദ് ഒരു അടിമ എന്ന നിലയ്ക്കല്ല, ഒരു സ്നേഹിതൻ എന്ന നിലയിലാണ് സൈദിനോട് പെരുമാറിയിരുന്നത്[2]. അല്പം വർഷങ്ങൾക്ക് ശേഷം മക്കയിൽ ഹജ്ജിനെത്തിയ സൈദിന്റെ വംശക്കാർ അദ്ദേഹത്തെ തിരിച്ചറിയുകയും അവർ കൈവശം കുടുംബത്തിന് ഒരു സന്ദേശമയക്കുകയും ചെയ്തു[5]. വിവരമറിഞ്ഞെത്തിയ പിതാവിനോടും പിതൃവ്യനോടും മുഹമ്മദ്, തീരുമാനമെടുക്കാനുള്ള അവകാശം സൈദിന് വിട്ടുകൊടുത്തതായി അറിയിച്ചു. എന്നാൽ മുഹമ്മദിന്റെ കൂടെ കഴിയാനാണ് സൈദ് താത്പര്യപ്പെട്ടത്. തുടർന്ന് മുഹമ്മദ് സൈദിനെ താൻ ദത്തെടുത്തതായി പ്രഖ്യാപിച്ചു[6].
മുഹമ്മദിന്റെ പ്രവാചകത്വത്തെ ആദ്യം അംഗീകരിച്ചവരുടെ കൂട്ടത്തിൽ സൈദ് ഉണ്ടായിരുന്നു[7][8][9][10]. 622-ൽ മദീനയിലേക്ക് പലായനം ചെയ്തു.
കുടുംബജീവിതം
[തിരുത്തുക]ദുർറ ബിൻത് അബൂലഹബ്[11], ബറക (ഉമ്മുഅയ്മൻ)[12][13], ഹുമൈമ ബിൻത് സൈഫി[14][15], സൈനബ് ബിൻത് ജഹ്ഷ്[16], ഉമ്മുകുൽഥൂം ബിൻത് ഉഖ്ബ[11][17], ഹിന്ദ് ബിൻത് അൽ അവ്വാം[11] എന്നിങ്ങനെ ആറുപേരെ വിവാഹം ചെയ്തിരുന്നു. ഉസാമ"[13], സൈദ്[11], റുഖിയ[11] എന്നിങ്ങനെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു സൈദിന്.
സൈനബ് ബിൻത് ജഹ്ഷുമായുള്ള വിവാഹം
[തിരുത്തുക]625-ൽ സൈനബിനെ വിവാഹം കഴിക്കാൻ മുഹമ്മദ് നിർദ്ദേശിച്ചു. മുഹമ്മദിന്റെ പിതൃസഹോദരിയായ ഉമൈമയുടെ മകളായിരുന്നു സൈനബ്. കുലമഹിമയുടെ പേരിൽ സൈനബ് ആദ്യം നിരസിച്ചെങ്കിലും[18][19][20], മുഹമ്മദിന്റെ നിർദ്ദേശം ഖുറാനിൽ 33:36 വന്നതോടെ വിവാഹം നടന്നു[21][22]. ഈ ബന്ധം രണ്ടുകൊല്ലത്തിനടുത്ത് നിലനിന്നു[23].
626-ൽ സൈദ് സൈനബിനെ വിവാഹമോചനം ചെയ്തു. തുടർന്ന് മുഹമ്മദ് സൈനബിനെ വിവാഹം ചെയ്തു.
ദത്ത് സമ്പ്രദായം
[തിരുത്തുക]അറബികൾക്കിടയിൽ അതുവരെ നിലനിന്നിരുന്ന ദത്തെടുക്കൽ സമ്പ്രദായപ്രകാരം സ്വന്തം മക്കളെപ്പോലെയാണ് ദത്തെടുക്കപ്പെട്ടവരും പരിഗണിക്കപ്പെട്ടിരുന്നത്. അതുപ്രകാരം സൈദ് മുഹമ്മദിന്റെ മകൻ (സൈദ് ബിൻ മുഹമ്മദ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആളുകൾ അവരുടെ സ്വന്തം പിതാക്കളുടെ പേര് ചേർത്തുവിളിക്കണമെന്ന ഖുർആന്റെ നിർദ്ദേശപ്രകാരം വീണ്ടും സൈദ് ബിൻ ഹാരിഥ എന്നുതന്നെ വിളിക്കപ്പെട്ടു തുടങ്ങി. ദത്തെടുക്കലിനു പകരം രക്ഷാധികാരം മാത്രമേ ഇസ്‌ലാമികമായി അനുവദിക്കപ്പെട്ടിട്ടുള്ളു. നിയമപരമായി അവർ തമ്മിൽ യാതൊരു കെട്ടുപാടുകളുമില്ല.
അവലംബം
[തിരുത്തുക]- ↑ Muhammad ibn Jarir al-Tabari, Tarikh al-Rusul wa’l-Muluk, vol. 39. Translated by Landau-Tasseron, E. (1998). Biographies of the Prophet’s Companions and Their Successors, p. 10. New York: State University of New York Press.
- ↑ 2.0 2.1 2.2 Landau-Tasseron/Tabari p. 6.
- ↑ Muhammad ibn Saad, Tabaqat, vol. 3. Translated by Bewley, A. (2013). The Companions of Badr, p. 28. London: Ta-Ha Publishers.
- ↑ Landau-Tasseron/Tabari pp. 6-7.
- ↑ Landau-Tasseron/Tabari p. 7.
- ↑ Landau-Tasseron/Tabari pp. 8-9.
- ↑ Guillaume/Ishaq p. 111.
- ↑ Landau-Tasseron/Tabari p. 201.
- ↑ Muhammad ibn Saad, Tabaqat, vol. 8. Translated by Bewley, A. (1995). The Women of Madina, pp. 21, 25-26. London: Ta-Ha Publishers.
- ↑ Guillaume/Ishaq pp. 114-115.
- ↑ 11.0 11.1 11.2 11.3 11.4 Bewley/Saad vol. 3 p. 32.
- ↑ Bewley/Saad vol. 8 p. 157.
- ↑ 13.0 13.1 Landau-Tasseron/Tabari p. 65.
- ↑ Bewley/Saad vol. 8 pp. 264, 295-296.
- ↑ Bewley/Saad vol. 3 p. 481.
- ↑ Bewley/Saad vol. 8 pp. 72-73.
- ↑ Bewley/Saad vol. 8 p. 163.
- ↑ Landau-Tasseron/Tabari p. 180.
- ↑ "Ismail ibn Kathir, "Zaynab bint Jahsh" in Wives of the Prophet Muhammad (SAW)". Archived from the original on 2013-08-02. Retrieved 2013-12-26.
- ↑ Watt, W. M. (1956). Muhammad at Medina, p. 331. Oxford: The Clarendon Press.
- ↑ Al-Jalalayn, Tafsir on Q33:36-38.
- ↑ Ibn Hisham note 918.
- ↑ Ismail ibn Kathir, Al-Sira Al-Nabawiyya. Translated by Le Gassick, T. (2000). The Life of the Prophet, p. 198. Reading, U.K.: Garnet Publishing.