ഉള്ളടക്കത്തിലേക്ക് പോവുക

നജ്ദ്

Coordinates: 25°N 44°E / 25°N 44°E / 25; 44
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജ്ദ്
نجد (Arabic)
Map of the Najd region in the central region of the Arabian Peninsula
Map of the Najd region in the central region of the Arabian Peninsula
Coordinates: 25°N 44°E / 25°N 44°E / 25; 44
Country Saudi Arabia
Largest cityRiyadh
ProvincesRiyadh, Al-Qassim, Ha'il
ജനസംഖ്യ
1,06,27,701 (2,022 census)

സൗദി അറേബ്യയിലെ മധ്യമേഖലയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിലെ ഒരു ചരിത്രപരമായ ഒരു ഭൂമിശാസ്ത്ര മേഖലയാണ് നജ്ദ്. നെജ്ദ് എന്നും ഉച്ചരിക്കുന്നു. പടിഞ്ഞാറ് ഹെജാസ് മേഖല, വടക്ക് അൽ-ജൗഫിലെ നഫുദ് മരുഭൂമി, കിഴക്ക് അൽ-അഹ്‌സയിലെ അദ്-ദഹ്‌ന മരുഭൂമി, തെക്ക് റുബഉൽഖാലി എന്നിവയാൽ ഏകദേശം അതിരിടുന്നുണ്ടെങ്കിലും, ചരിത്രത്തിലുടനീളം വ്യത്യസ്തമായ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പരിധികൾ കാരണം അതിന്റെ കൃത്യമായ അതിരുകൾ നിർണ്ണയിക്കുന്നത് പ്രയാസകരമാണ്.. സൗദി അറേബ്യയുടെ മൂന്നിൽ ഒരു ഭാഗം ജനസംഖ്യ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് അധിവസിക്കുന്നത്. ആധുനിക ഭരണ പ്രദേശങ്ങളായ റിയാദ്, അൽ കസീം, ഹൈൽ എന്നീ പ്രദേശങ്ങളെല്ലാം നെജ്ദിൻറെ ഭാഗമാണ്.[1]

ചരിത്രം

[തിരുത്തുക]

പ്രവാചകൻ മുഹമ്മദ് നബിയുടെ ഇസ്ലാം മത പ്രചാരണ കാലത്തിന് മുമ്പ് നെജ്ദിൽ താമസിച്ചിരുന്ന ഗോത്രങ്ങളാണ് കിന്തിത്തീസ്, തൈയ് തുടങ്ങിയവ. എഡി 115ൽ യെമനിൽ നിന്നും കൂട്ടപാലായനം ചെയ്ത ഗോത്രങ്ങൾ ഉസ്മാൻ ബിൻ ലുഐ തൈ എന്നിവരുടെ നേതൃത്വത്തിൽ ബനു തമീം ഗോത്രക്കാരോട് ഏറ്റുമുട്ടി അജ്,സമ്റ പർവതങ്ങൾക്കിടയിലുള്ള ഈ ഭാഗം പിടിച്ചെടുക്കുകയായിരുന്നു.ജബർ ശമാർ എന്നാണ് ഈ പർവതങ്ങൾ അറിയപ്പെടുന്നത്.നെജ്ദിൻറെ വടക്ക് ഭാഗത്ത് ജീവിച്ച തൈ ഗോത്രക്കാർ ഒട്ടകങ്ങളെയും കുതിരകളെയും വളർത്തുന്ന നാടോടികളായുാണ് കഴിഞ്ഞുപോന്നത്.[2] എഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തിപ്രാപിച്ച ഉത്തര അറേബ്യയിലെ ഗോത്രങ്ങൾ യെമൻ-സിറിയ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് ഭീഷണിയുയർത്തി.ഇതിനിടെ ഹിംയിരി രാജവംശം മധ്യ-ഉത്തര അറേബ്യ കീഴടക്കാനും ഇവിടെ ഒരു വാസ്സൽ രാജ്യം സ്ഥാപിക്കാനും തീരുമാനിച്ചു.ഇതിനിടെ കിന്തിസ് ഗോത്രം യെമന് പുറമെ നെജ്ദ് കേന്ദ്രീകരിച്ചും രാജ്യം സ്ഥാപിച്ചു. കുർയത്ത് ദാത്ത് കഹിൽ [3] ആയിരുന്നു തലസ്ഥാനം.ഇന്ന്കുർയത്ത് അൽ ഫൗ എന്നറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Saudi Arabia Population Statistics 2011 (Arabic)" (PDF). p. 11. Archived from the original (PDF) on നവംബർ 15, 2013.
  2. History of Arabia – Kindah. Encyclopædia Britannica. Retrieved 11 February 2012.
  3. "Kindah (people)". Encyclopædia Britannica. Retrieved 18 June 2013.
"https://ml.wikipedia.org/w/index.php?title=നജ്ദ്&oldid=4549626" എന്ന താളിൽനിന്ന് ശേഖരിച്ചത്