വിയർപ്പ്
വിയർപ്പ് | |
---|---|
മറ്റ് പേരുകൾ | Sweating, hidrosis, diaphoresis |
Droplets of perspiration on the skin | |
സ്പെഷ്യാലിറ്റി | Dermatology |
ലക്ഷണങ്ങൾ | Body odor |
സങ്കീർണത | Dehydration |
കാരണങ്ങൾ | പനി ചൂട് ഹൈപ്പർതെർമിയ ഹോട്ട് ഫ്ലാഷ് |
പ്രതിരോധം | Drinking water |
Treatment | Antiperspirant |
സസ്തനികളുടെ തൊലിയിലെ വിയർപ്പ് ഗ്രന്ഥികൾ സ്രവിക്കുന്ന ദ്രാവകമാണ് വിയർപ്പ്.[1]
മനുഷ്യരിൽ രണ്ട് തരം വിയർപ്പ് ഗ്രന്ഥികൾ കാണാം: എക്രിൻ ഗ്രന്ഥികളും അപ്പോക്രൈൻ ഗ്രന്ഥികളും.[2] അമിതമായ ശരീര താപനില മൂലമുണ്ടാകുന്ന വെള്ളവും ഉപ്പുരസവും ഉള്ള വിയർപ്പ് സ്രവിക്കാൻ ഉത്തരവാദികളായ എക്ക്രൈൻ വിയർപ്പ് ഗ്രന്ഥികൾ ശരീരത്തിന്റെ ഭൂരിഭാഗവും വ്യാപിച്ചുകിടക്കുന്നു. അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ കക്ഷങ്ങളിലും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു, അവ മണമില്ലാത്ത, എണ്ണമയമുള്ള, അതാര്യമായ ഒരു സ്രവം ഉത്പാദിപ്പിക്കുന്നു, അത് ബാക്ടീരിയ വിഘടനത്തിൽ നിന്ന് അതിന്റെ ഗന്ധം നേടുന്നു.
മനുഷ്യരിൽ, വിയർപ്പ് പ്രാഥമികമായി തെർമോൺഗുലേഷൻ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. മുതിർന്നവരുടെ പരമാവധി വിയർപ്പ് നിരക്ക് മണിക്കൂറിൽ 2-4 ലിറ്റർ അല്ലെങ്കിൽ പ്രതിദിനം 10-14 ലിറ്റർ (10-15 g/min·m2) വരെയാകാം, എന്നാൽ കുട്ടികളിൽ ഇത് കുറവാണ്.[3][4][5] ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നത് കാരണം ഒരു തണുപ്പ് അനുഭവപ്പെടാം. ചൂടുള്ള കാലാവസ്ഥയിൽ, അല്ലെങ്കിൽ അദ്ധ്വാനം മൂലം വ്യക്തിയുടെ പേശികൾ ചൂടാകുമ്പോൾ, കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കപ്പെടുന്നു.
വൈവിധ്യമാർന്ന സസ്തനികളിൽ വിയർപ്പ് കാണപ്പെടുന്നുണ്ടെങ്കിലും,[6][7] താരതമ്യേന കുറച്ച് ജീവികൾ (മനുഷ്യർ, കുതിരകൾ, ചില പ്രൈമേറ്റുകൾ, ചില ബോവിഡകൾ) മാത്രം തണുപ്പിക്കാനായി വിയർപ്പ് ഉത്പാദിപ്പിക്കുന്നു.[8] കുതിരകളിൽ, അപ്പോക്രൈൻ ഗ്രന്ഥികളാൽ അത്തരം തണുപ്പിക്കൽ വിയർപ്പ് സൃഷ്ടിക്കപ്പെടുന്നു[9] അതിൽ പ്രോട്ടീൻ ലാതറിൻ എന്ന ഒരു വെറ്റിങ് ഏജന്റ് അടങ്ങിയിട്ടുണ്ട്.[10]
നിർവചനങ്ങൾ
[തിരുത്തുക]- ഡയഫോറെസിസ്, ഹൈഡ്രോസിസ് എന്നീ പദങ്ങൾ വിയർപ്പിന്റെ[11][12] അല്ലെങ്കിൽ അമിതമായ വിയർപ്പ് അതായത്, ഹൈപ്പർഹൈഡ്രോസിസിന്റെ പര്യായമാകാം.
- ഏത് കാരണത്താലും വിയർപ്പ് കുറയുന്നതാണ് ഹൈപ്പോഹൈഡ്രോസിസ്.[13]
- ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ് എന്നത് കക്ഷം, കൈ, മുഖം അല്ലെങ്കിൽ ഗ്രോയിൻ എന്നിവ പോലുള്ള ചില ഭാഗത്ത് മാത്രമായ വർദ്ധിച്ചതോ അമിതമായതോ ആയ വിയർപ്പ് ആണ്.
- അമിതമായ വിയർപ്പാണ് ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ്ഹൈപ്പർഹൈഡ്രോസിസ്, ഒരു അന്തർലീനമായ ദ്വിതീയ അവസ്ഥയ്ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത് എങ്കിൽ അതിനെ സെക്കണ്ടറി ഹൈപ്പർഹൈഡ്രോസിസ് എന്ന് വിളിക്കുന്നു. അതുപോലെ മൊത്തം ശരീരത്തെ ഉൾക്കൊള്ളുന്നവയെ ജെനറലൈസഡ് ഹൈപ്പർഹൈഡ്രോസിസ് എന്ന് വിളിക്കുന്നു.[13]
- ഈർപ്പമുള്ള അവസ്ഥയിൽ വിയർപ്പ് ഗ്രന്ഥികളുടെ തടസ്സം മൂലം ഉണ്ടാകുന്ന വിയർപ്പ് കുറയുന്നതാണ് ഹൈഡ്രോമിയോസിസ്.[14]
- വിയർപ്പിന് കാരണമാകുന്ന ഒരു പദാർത്ഥം അല്ലെങ്കിൽ മരുന്ന് ഒരു സുഡോറിഫിക് അല്ലെങ്കിൽ സുഡേറ്ററി ആണ്.
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]വിയർപ്പ്, ചർമ്മത്തിലെ ബാക്ടീരിയകൾ വഴി ശരീരത്തിലെ ദുർഗന്ധത്തിന് കാരണമാകുന്നു. മറ്റ് ചികിത്സകൾക്കും ഭക്ഷണത്തിനും ഉപയോഗിക്കുന്ന മരുന്നുകളും വിയർപ്പ് ഗന്ധത്തെ ബാധിക്കുന്നു. വൃക്ക തകരാർ, ഡയബറ്റിക് കെറ്റോഅസിഡോസിസ് തുടങ്ങിയ ചില രോഗാവസ്ഥകളും വിയർപ്പിന്റെ ഗന്ധത്തെ ബാധിക്കും.
കാരണങ്ങൾ
[തിരുത്തുക]ഡയഫോറെസിസ് ഒരു നിർദ്ദിഷ്ടമല്ലാത്ത ലക്ഷണമോ അടയാളമോ ആണ്, അതിനർത്ഥം ഇതിന് സാധ്യമായ നിരവധി കാരണങ്ങളുണ്ട് എന്നാണ്. ശാരീരിക അദ്ധ്വാനം, ആർത്തവവിരാമം, പനി, വിഷവസ്തുക്കളോ പ്രകോപിപ്പിക്കുന്നവയോ കഴിക്കുന്നത്, ഉയർന്ന പാരിസ്ഥിതിക താപനില എന്നിവ ഡയഫോറെസിസിന്റെ ചില കാരണങ്ങളിൽ ഉൾപ്പെടുന്നു. ശക്തമായ വികാരങ്ങളും (കോപം, ഭയം, ഉത്കണ്ഠ) മുൻകാല ആഘാതത്തിന്റെ ഓർമ്മകളും വിയർപ്പിന് കാരണമാകും.
ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളിൽ ഭൂരിഭാഗവും സിമ്പതെറ്റിക് കോളിനെർജിക് ന്യൂറോണുകളാൽ ബന്ധിക്കപ്പെട്ടവയാണ്.[15] സിമ്പതെറ്റിക് പോസ്റ്റ്ഗാംഗ്ലിയോണിക് ന്യൂറോണുകൾ നോറെപിനെഫ്രിൻ സ്രവിക്കുന്നു, അവയ്ക്ക് സിമ്പതെറ്റിക് അഡ്രിനെർജിക് ന്യൂറോണുകൾ എന്ന് പേരുണ്ട്; അതുപോലെ സിമ്പതെറ്റിക് പോസ്റ്റ്ഗാംഗ്ലിയോണിക് ന്യൂറോണുകൾ അസറ്റൈൽകോളിൻ സ്രവിക്കുന്നു, അതിനാൽ സിമ്പതറ്റിക് കോളിനെർജിക് ന്യൂറോണുകൾ എന്ന് വിളിക്കപ്പെടുന്നു.
പാത്തോളജിക്കൽ ആയ വിയർപ്പും ലക്ഷണങ്ങളും
[തിരുത്തുക]ഹൈപ്പർതൈറോയിഡിസം, ഷോക്ക് തുടങ്ങിയ ചില അസാധാരണ അവസ്ഥകളുമായി ഡയഫോറെസിസ് ബന്ധപ്പെട്ടിരിക്കാം. വിശദീകരിക്കാനാകാത്ത ഭാരം കുറയൽ, പനി / വിറയൽ, അല്ലെങ്കിൽ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, ബോധമില്ലായ്മ, ക്ഷീണം, തലകറക്കം, പേശി വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, നെഞ്ചിലെ അസ്വസ്ഥത എന്നിവയോടൊപ്പമുണ്ടെങ്കിൽ, ഇത് ഗുരുതരമായ രോഗത്തെ സൂചിപ്പിക്കുന്നു.
സിമ്പതെറ്റിക് നാഡീവ്യൂഹത്തിന്റെ വർദ്ധിച്ച ഫയറിങ്ങിൽ നിന്നുള്ള അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷനിലും (ഹൃദയാഘാതം) ഡയഫോറെസിസ് കാണപ്പെടുന്നു, സെറോടോണിൻ സിൻഡ്രോമിൽ പതിവായി കാണപ്പെടുന്ന ഇത് ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകാം. പല തരത്തിലുള്ള അണുബാധകൾ മൂലവും ഡയഫോറെസിസ് ഉണ്ടാകാം, പലപ്പോഴും ഉയർന്ന പനി കൂടാതെ/അല്ലെങ്കിൽ വിറയലും ഇതിനോടൊപ്പം ഉണ്ടാകും. മിക്ക അണുബാധകളും ഒരു പരിധിവരെ ഡയഫോറെസിസിന് കാരണമാകും, മലേറിയ, ക്ഷയം തുടങ്ങിയ ചില ഗുരുതരമായ അണുബാധകളിൽ ഇത് വളരെ സാധാരണമായ ലക്ഷണമാണ്. ന്യൂറോലെപ്റ്റിക് മാലിഗ്നന്റ് സിൻഡ്രോം, മറ്റ് മാരകമായ രോഗങ്ങൾ (ഉദാ: രക്താർബുദം) എന്നിവയും ഡയഫോറെസിസിന് കാരണമാകും.
ഇൻസുലിൻ കുത്തിവയ്പ്പുകളെയോ മരുന്നുകളെയോ ആശ്രയിക്കുന്ന പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര കുറയുമ്പോൾ (ഹൈപ്പോഗ്ലൈസീമിയ) ഡയഫോറെസിസിസ് ഉണ്ടാകാം.
ഡ്രഗ്ഗുകൾ (കഫീൻ, മോർഫിൻ, ആൽക്കഹോൾ, ആന്റീഡിപ്രസന്റുകൾ, ചില ആന്റി സൈക്കോട്ടിക്കുകൾ എന്നിവയുൾപ്പെടെ), മദ്യം, ബെൻസോഡിയാസെപൈൻസ്, നോൺബെൻസോഡിയാസെപൈൻസ് അല്ലെങ്കിൽ മയക്കുമരുന്ന് വേദനസംഹാരികളുടെ ആശ്രിതത്വം എന്നിവയിൽ നിന്നുള്ള പിൻവലിക്കൽ എന്നിവയും ഡയഫോറെസിസിന് കാരണങ്ങളാകാം. സിമ്പതെറ്റിക് നാഡീവ്യവസ്ഥയുടെ ഉത്തേജകങ്ങളായ കൊക്കെയ്ൻ, ആംഫെറ്റാമൈൻസ് എന്നിവയും ഡയഫോറെസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. എക്ടോപിക് കാറ്റെകോളമൈൻ മൂലമുണ്ടാകുന്ന ഡയഫോറെസിസ്, അഡ്രീനൽ ഗ്രന്ഥിയിലെ അപൂർവ ട്യൂമറായ ഫിയോക്രോമോസൈറ്റോമയുടെ ഒരു ക്ലാസിക് ലക്ഷണമാണ്. അസറ്റൈൽകോളിനെസ്റ്ററേസ് ഇൻഹിബിറ്ററുകൾ (ഉദാഹരണത്തിന്, ചില കീടനാശിനികൾ) വിയർപ്പ് ഗ്രന്ഥിയുടെ മിനുസമാർന്ന പേശികളുടെ സങ്കോചത്തിനും അതുവഴി ഡയഫോറെസിസിലേക്കും നയിക്കുന്നു. മെർക്കുറി ഒരു ഡയഫോറെറ്റിക് ആണ്, ഇത് 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശരീരത്തെ "ശുദ്ധീകരിക്കാൻ" വൈദ്യന്മാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, മെർക്കുറി ശരീരത്തിന് ഉയർന്ന അളവിൽ ടോക്സിക് ആണ്.
ശിശുക്കളിലെ അക്രോഡൈനിയ (കുട്ടിക്കാലത്തെ മെർക്കുറി വിഷബാധ) അമിതമായ വിയർപ്പിന് കാരണമാകും. അമിതമായി വിയർക്കുന്ന കുട്ടിയിൽ ഒരു ക്ലിനിഷ്യൻ ഉടൻ തന്നെ അക്രോഡൈനിയയെ പരിഗണിക്കണം.
ചില ആളുകൾക്ക് വിയർപ്പ് അലർജി ഉണ്ടാകാം.[16][17] അലർജിക്ക് കാരണം വിയർപ്പ് അല്ല, മറിച്ച് ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ സ്രവിക്കുന്ന അലർജി ഉൽപ്പാദിപ്പിക്കുന്ന പ്രോട്ടീനാണ്.[18] കഴുകുന്നത് കൂടാതെ അലർജി പ്രതികരണത്തെ അടിച്ചമർത്താൻ ടാനിക് ആസിഡ് ഉപയോഗിക്കാം.[16]
ഹൈപ്പർഹൈഡ്രോസിസ്
[തിരുത്തുക]ചില ആളുകളിൽ, ശരീരത്തിന്റെ തണുപ്പിക്കാനുള്ള സംവിധാനം തന്നെ അമിതമായി പ്രവർത്തിക്കുന്നു-അതിനാൽ അവർ സാധാരണയേക്കാൾ നാലോ അഞ്ചോ മടങ്ങ് കൂടുതൽ വിയർക്കുന്നു.[19] ദശലക്ഷക്കണക്കിന് ആളുകളെ ഈ അവസ്ഥയെ ബാധിക്കുന്നു, എന്നാൽ പകുതിയിലധികം ആളുകൾക്ക് നാണക്കേട്, അവബോധമില്ലായ്മ അല്ലെങ്കിൽ ഇതിനെ കാര്യമാക്കാത്തത് കാരണം ചികിത്സിക്കാറില്ല. സാധാരണയായി കക്ഷങ്ങൾ, പാദങ്ങൾ, കൈകൾ, മുഖം എന്നിവയെ ബാധിക്കുന്ന ഈ അവസ്ഥ അപൂർവ്വമായി മുഴുവൻ ശരീരത്തിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായി വിയർക്കുന്നത് രോഗികളിൽ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ജീവന് ഭീഷണിയല്ല എങ്കിലും ഹൈപ്പർഹൈഡ്രോസിസ്, ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിന് ഭീഷണിയായി മാറാം. [20] ഹൈപ്പർ ഹൈഡ്രോസിസിനുള്ള ചികിത്സകളിൽ ആന്റിപെർസ്പിറന്റുകൾ, അയൺടോഫോറെസിസ്, വിയർപ്പ് ഗ്രന്ഥികൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്നു. കഠിനമായ കേസുകളിൽ, ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ്പുകൾ അല്ലെങ്കിൽ അമിതമായ വിയർപ്പ് ഉത്തേജിപ്പിക്കുന്ന ഞരമ്പുകൾ ശസ്ത്രക്രിയയിലൂടെ മുറിക്കൽ (എൻഡോസ്കോപ്പിക് തൊറാസിക് സിംപതെക്ടമി) എന്നിവ പരിഗണിക്കുന്നു.[21]
രാത്രി വിയർക്കൽ
[തിരുത്തുക]നോക്ടെണൽ ഹൈപ്പർ ഹൈഡ്രോസിസിൽ ഉറക്കത്തിൽ അമിതമായ വിയർപ്പ് ഉണ്ടാകുന്നു. അതേസമയം വ്യക്തി ഉണർന്നിരിക്കുമ്പോൾ അമിതമായി വിയർക്കുകയോ വിയർക്കാതിരിക്കുകയോ ചെയ്യാം.
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ രാത്രിയിലെ വിയർപ്പിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ആർത്തവവിരാമം, പെരിമെനോപോസ് എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങളാണ്. ആർത്തവവിരാമ പരിവർത്തന വർഷങ്ങളിൽ ഇത് വളരെ സാധാരണമായ ഒരു സംഭവമാണ്.
രാത്രിയിലെ വിയർക്കൽ താരതമ്യേന നിരുപദ്രവകരമാകുമെങ്കിലും, ഇത് ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണവുമാകാം. കിടപ്പുമുറി അസാധാരണമാംവിധം ചൂടുള്ളതിനാലോ കിടക്കയിൽ വളരെയധികം കവറുകൾ ഉള്ളതിനാലോ അന്തരീക്ഷം വളരെ ചൂടുള്ളതിനാലോ സംഭവിക്കുന്നവയിൽ നിന്ന് മെഡിക്കൽ കാരണങ്ങളാൽ ഉള്ള രാത്രിയിലെ വിയർക്കലിനെ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.
മെക്കാനിസം
[തിരുത്തുക]ശരീരം വിയർക്കുന്നത് ശരീര താപനില നിയന്ത്രിക്കാൻ അനുവദിക്കുന്നു. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിന്റെ പ്രീ-ഓപ്റ്റിക്, മുൻഭാഗങ്ങളിൽ, തെർമോസെൻസിറ്റീവ് ന്യൂറോണുകൾ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് വിയർപ്പ് നിയന്ത്രിക്കുന്നത്. ചർമ്മത്തിലെ താപനില റിസപ്റ്ററുകളിൽ നിന്നുള്ള ഇൻപുട്ടുകളും ഹൈപ്പോഥലാമസിന്റെ താപ-നിയന്ത്രണ പ്രവർത്തനത്തെ ബാധിക്കുന്നു.
ചർമ്മത്തിലെ വിയർപ്പിന്റെ ബാഷ്പീകരണം ശരീര ഉപരിതലം തണുപ്പിക്കുന്നു. തണുത്ത സിരയിൽ നിന്നുള്ള രക്തം പിന്നീട് ശരീരത്തിന്റെ കാമ്പിലേക്ക് മടങ്ങുകയും ഉള്ളിലെ ഉയരുന്ന താപനിലയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ഞരമ്പുകൾ വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും വിയർപ്പിന് കാരണമാവുകയും ചെയ്യുന്ന രണ്ട് സാഹചര്യങ്ങളുണ്ട്. ശാരീരിക ചൂടും വൈകാരിക സമ്മർദ്ദവും ആണ് അവ. പൊതുവേ, വൈകാരികമായി പ്രേരിതമായ വിയർപ്പ്, കൈപ്പത്തികൾ, കാലുകൾ, കക്ഷങ്ങൾ, ചിലപ്പോൾ നെറ്റി എന്നിവയിൽ പരിമിതപ്പെടുന്നു, അതേസമയം ശാരീരികമായ ചൂട് മൂലമുണ്ടാകുന്ന വിയർപ്പ് ശരീരത്തിലുടനീളം സംഭവിക്കുന്നു.[22]
ആളുകൾക്ക് ശരാശരി രണ്ട് മുതൽ നാല് ദശലക്ഷം വരെ വിയർപ്പ് ഗ്രന്ഥികൾ ഉണ്ട്, എന്നാൽ ഓരോ ഗ്രന്ഥിയും എത്ര വിയർപ്പ് പുറത്തുവിടുന്നു എന്നത് ലിംഗഭേദം, ജനിതകശാസ്ത്രം, പാരിസ്ഥിതിക സാഹചര്യങ്ങൾ, പ്രായം, ഫിറ്റ്നസ് നില എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഫിറ്റ്‌നസ് ലെവലും ഭാരവുമാണ് വിയർപ്പ് നിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് ഘടകങ്ങൾ. ഒരു വ്യക്തിക്ക് കൂടുതൽ ഭാരമുണ്ടെങ്കിൽ, വിയർപ്പ് നിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്, കാരണം ശരീരം പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമാണ്, അതേസമയം, തണുക്കാൻ കൂടുതൽ ശരീരഭാരവുമുണ്ട്. മറുവശത്ത്, ഫിറ്റ് ആയ ഒരാൾ നേരത്തെ വിയർക്കാൻ തുടങ്ങും. ആരെങ്കിലും ഫിറ്റ് ആകുമ്പോൾ, ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിൽ ശരീരം കൂടുതൽ കാര്യക്ഷമമായി മാറുകയും ശരീരത്തിന്റെ മറ്റ് സംവിധാനങ്ങളുമായി വിയർപ്പ് ഗ്രന്ഥികൾ പൊരുത്തപ്പെടുകയും ചെയ്യുന്നു.[23]
മനുഷ്യന്റെ വിയർപ്പ് ശുദ്ധജലമല്ല; അതിൽ പ്രോട്ടീൻ ഇല്ലെങ്കിലും, അതിൽ എല്ലായ്പ്പോഴും ചെറിയ അളവിൽ (0.2-1%) ലായനി അടങ്ങിയിരിക്കുന്നു. ഒരു വ്യക്തി തണുത്ത കാലാവസ്ഥയിൽ നിന്ന് ചൂടുള്ള കാലാവസ്ഥയിലേക്ക് മാറുമ്പോൾ, വ്യക്തിയുടെ വിയർപ്പ് സംവിധാനങ്ങളിൽ അഡാപ്റ്റീവ് മാറ്റങ്ങൾ സംഭവിക്കുന്നു. ഈ പ്രക്രിയയെ അക്ലിമൈസേഷൻ എന്ന് വിളിക്കുന്നു. വിയർക്കുന്നതിലൂടെ ദിവസേന നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് 100 മുതൽ 8,000 മില്ലി വരെ വ്യത്യാസപ്പെടുന്നു. തീവ്രതയുള്ള വ്യായാമ വേളയിൽ, വിയർപ്പ് നഷ്ടം ശരാശരി 2 ലിറ്റർ വെള്ളം / മണിക്കൂർ വരെയാകാം. തണുത്ത കാലാവസ്ഥയിലും വ്യായാമത്തിന്റെ അഭാവത്തിലും സോഡിയം നഷ്ടം വളരെ കുറവായിരിക്കും (5mmol/d-ൽ താഴെ). അക്ലിമൈസേഷന്റെ അളവ് അനുസരിച്ച് വിയർപ്പിലെ സോഡിയം സാന്ദ്രത 30-65 mmol/L ആണ്.
മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി കുതിരകളിലെ വിയർപ്പ് സൃഷ്ടിക്കുന്നത് അപ്പോക്രൈൻ ഗ്രന്ഥികളാണ്.[9] കുതിരകളുടെ വിയർപ്പിൽ ഉയർന്ന സാന്ദ്രതയിൽ ലാതറിൻ എന്ന ഡിറ്റർജന്റ് പോലുള്ള പ്രോട്ടീൻ ഉണ്ട്.[10] ഈ പ്രോട്ടീൻ, കുതിരകളുടെ രോമങ്ങൾ നനയ്ക്കുന്നതിലൂടെ ബാഷ്പീകരണത്തിനായി ജലപ്രവാഹം സുഗമമാക്കുന്നു. വിയർക്കുന്ന കുതിരകളുടെ ദേഹത്ത് ഉരസുമ്പോൾ, ഈ പ്രോട്ടീന്റെ സാന്നിദ്ധ്യം കാണാവുന്നതാണ്.[10] ചൂടുള്ള സാഹചര്യങ്ങളിൽ, മൂന്ന് മണിക്കൂർ മിതമായ തീവ്രതയുള്ള വ്യായാമത്തിൽ കുതിരകൾക്ക് അവയുടെ ശരീരത്തിൽ നിന്ന് 30 മുതൽ 35 ലിറ്റർ വെള്ളവും 100 ഗ്രാം സോഡിയവും 198 ഗ്രാം ക്ലോറൈഡും 45 ഗ്രാം പൊട്ടാസ്യവും നഷ്ടപ്പെടും.[9]
രചന
[തിരുത്തുക]വിയർപ്പിൽ കൂടുതലായും ഉള്ളത് വെള്ളമാണ്.[24] ധാതുക്കൾ, ലാക്റ്റിക് ആസിഡ്, യൂറിയ എന്നിവയുടെ അംശം വിയർപ്പിൽ ഉണ്ട്. ധാതുക്കളുടെ ഉള്ളടക്കം വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, അളന്ന ചില സാന്ദ്രതകൾ ഇവയാണ്: സോഡിയം (0.9 gram/liter), പൊട്ടാസ്യം (0.2 g/L), കാൽസ്യം (0.015 g/L), മഗ്നീഷ്യം (0.0013 g/L). [25]
പ്ലാസ്മ, എക്സ്ട്രാ സെല്ലുലാർ ദ്രാവകം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, വിയർപ്പിൽ Na+ അയോണുകളുടെ സാന്ദ്രത വളരെ കുറവാണ്. തുടക്കത്തിൽ, എക്രിൻ ഗ്രന്ഥികൾക്കുള്ളിൽ വിയർപ്പിന് Na+ അയോണുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. വിയർപ്പ് നാളങ്ങളിൽ നിന്ന്, Na+ അയോണുകൾ എപ്പിത്തീലിയൽ സോഡിയം ചാനലുകൾ (ENaC) വഴി ടിഷ്യൂകളിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുന്നതിലാനാണ് സാന്ദ്രത കുറയുന്നത്.[2]
മറ്റ് പല മൂലകങ്ങളും വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു,അവയുടെ സാന്ദ്രത വ്യത്യാസപ്പെടാം എങ്കിലും ഏകദേശ അളവ് ഇങ്ങനെയാണ് സിങ്ക് (0.4 milligrams/liter), ചെമ്പ് (0.3–0.8 mg/L), ഇരുമ്പ് (1 mg/L), ക്രോമിയം (0.1 mg/L), നിക്കൽ (0.05 mg/L), ലെഡ് (0.05 mg/L).[26] [27] മനുഷ്യരിൽ, പ്ലാസ്മയെ അപേക്ഷിച്ച് വിയർപ്പ് ഹൈപ്പോസ്മോട്ടിക് ആണ് [28] (അതായത് സാന്ദ്രത കുറവാണ്). സാധാരണയായി 4.5 നും 7.0 നും ഇടയിൽ മിതമായ അസിഡിറ്റി മുതൽ ന്യൂട്രൽ വരെ pH ൽ വിയർപ്പ് കാണപ്പെടുന്നു.[29]
വിയർപ്പിൽ ധാരാളം ഗ്ലൈക്കോപ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.[30]
മറ്റ് പ്രവർത്തനങ്ങൾ
[തിരുത്തുക]ആന്റിമൈക്രോബയൽ
[തിരുത്തുക]ചെവിയിലെ മെഴുക് അല്ലെങ്കിൽ മറ്റ് ശരീര ദ്രാവകങ്ങൾ (ഉദാ, കണ്ണുനീർ, ഉമിനീർ, പാൽ) എന്നിവയ്ക്ക് ഉള്ള പോലെ ഒരു ആന്റിമൈക്രോബയൽ പ്രവർത്തനം വിയർപ്പിനും ഉണ്ട്.[30]
2001-ൽ, ജർമ്മനിയിലെ ട്യൂബിംഗനിലുള്ള എബർഹാർഡ്-കാൾസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, ചർമ്മത്തിൽ നിന്ന് ഡെർംസിഡിൻ എന്ന വലിയ പ്രോട്ടീൻ വേർതിരിച്ചെടുത്തു. മറ്റ് ആന്റിമൈക്രോബയൽ പെപ്റ്റൈഡുകളിലേക്ക് വിഭജിക്കാവുന്ന ഈ പ്രോട്ടീൻ, എഷെറിച്ചിയ കോളി, എന്ററോകോക്കസ് ഫെക്കാലിസ്, സ്റ്റെഫൈലോകോക്കസ് ഓറിയസ്, കാൻഡിഡ ആൽബിക്കൻസ് എന്നിവയുൾപ്പെടെ മനുഷ്യരെ ബാധിക്കുന്ന ചിലതരം ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന ഉപ്പ് സാന്ദ്രതയിലും മനുഷ്യ വിയർപ്പിന്റെ അസിഡിറ്റി പരിധിയിലും ഇത് സജീവമായിരുന്നു, അവിടെ ഇത് 1-10 മില്ലിഗ്രാം / മില്ലി സാന്ദ്രതയിൽ ഉണ്ടായിരുന്നു.[31][32]
സമൂഹവും സംസ്കാരവും
[തിരുത്തുക]കൃത്രിമ വിയർപ്പ്
[തിരുത്തുക]സ്വാഭാവിക വിയർപ്പ് നിരക്കിന് സമാനമായി വിയർക്കാൻ കഴിവുള്ള കൃത്രിമ ചർമ്മം ഗവേഷണ ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.[33][34]
ഡയഗ്നോസ്റ്റിക്സ്
[തിരുത്തുക]ധരിക്കാവുന്ന സാങ്കേതികവിദ്യയിൽ വിയർപ്പിന്റെ ഉപയോഗത്തിൽ താൽപ്പര്യമുണ്ട്. ഇലക്ട്രോണിക് ടാറ്റൂകളോ ബാൻഡുകളോ പാച്ചുകളോ ഉപയോഗിച്ച് വിയർപ്പ് സാമ്പിൾ എടുക്കാനും അതിലെ ഉള്ളടക്കം തുടർച്ചയായി മനസ്സിലാക്കാനും കഴിയും.[35] എന്നിരുന്നാലും, ഒരു ഡയഗ്നോസ്റ്റിക് ദ്രാവകമെന്ന നിലയിൽ വിയർപ്പിന് നിരവധി വെല്ലുവിളികൾ ഉണ്ട്. വിയർപ്പിലെ ക്ലോറൈഡിന്റെ സാന്ദ്രതയെ അടിസ്ഥാനമാക്കിയുള്ള ശിശു സിസ്റ്റിക് ഫൈബ്രോസിസ് പരിശോധനയാണ് വിയർപ്പ് ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക്സിനുള്ള ഒരേയൊരു പ്രധാന വാണിജ്യ ആപ്ലിക്കേഷൻ.
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ Mosher HH (1933). "Simultaneous Study of Constituents of Urine and Perspiration" (PDF). The Journal of Biological Chemistry. 99 (3): 781–790. doi:10.1016/S0021-9258(18)76026-2. Archived from the original (PDF) on 2019-09-18. Retrieved 2008-06-16.
- ↑ 2.0 2.1 "Expression of epithelial sodium channel (ENaC) and CFTR in the human epidermis and epidermal appendages". Histochemistry and Cell Biology. 147 (6): 733–748. January 2017. doi:10.1007/s00418-016-1535-3. PMID 28130590.
- ↑ Jessen, C. (2000). Temperature Regulation in Humans and Other Mammals. Berlin: Springer. ISBN 978-3-540-41234-2.
- ↑ Mack, G. W.; Nadel, E. R. (1996). "Body fluid balance during heat stress in humans". In Fregly, M. J.; Blatteis, C. M. (eds.). Handbook of Physiology. Section 4: Environmental Physiology. New York: Oxford University Press. pp. 187–214. ISBN 978-0-19-507492-5.
- ↑ Sawka, M. L.; Wenger, C. B.; Pandolf, K. B. (1996). "Thermoregulatory responses to acute exercise-heat stress and heat acclimation". In Fregly, M. J.; Blatteis, C. M. (eds.). Handbook of Physiology. Section 4: Environmental Physiology. New York: Oxford University Press. ISBN 978-0-19-507492-5.
- ↑ Goglia G (January 1953). "[Further research on the branched sweat glands in some mammals (Cavia cobaya, Sus scrofa, Equus caballus).]". Bollettino della Società Italiana di Biologia Sperimentale. 29 (1): 58–60. PMID 13066656.
- ↑ "Sweat gland function of the donkey (Equus asinus)". The Journal of Physiology. 205 (1): 79–89. November 1969. doi:10.1113/jphysiol.1969.sp008952. PMC 1348626. PMID 5347721.
- ↑ Jenkinson, D. McEwan (April 1973). "Comparative Physiology of Sweating". British Journal of Dermatology. 88 (4): 397–406. doi:10.1111/j.1365-2133.1973.tb07573.x. PMID 4582049.
- ↑ 9.0 9.1 9.2 McCutcheon, L. Jill; Geor, Raymond J. (1998). "Sweating: Fluid and Ion Losses and Replacement". Veterinary Clinics of North America: Equine Practice. 14 (1): 75–95. doi:10.1016/s0749-0739(17)30213-4. ISSN 0749-0739.
- ↑ 10.0 10.1 10.2 "Latherin: A Surfactant Protein of Horse Sweat and Saliva". PLOS ONE. 4 (5): e5726. 2009. Bibcode:2009PLoSO...4.5726M. doi:10.1371/journal.pone.0005726. PMC 2684629. PMID 19478940.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Elsevier, Dorland's Illustrated Medical Dictionary, Elsevier, archived from the original on 2014-01-11, retrieved 2023-12-23.
- ↑ Wolters Kluwer, Stedman's Medical Dictionary, Wolters Kluwer.
- ↑ 13.0 13.1 "Academy of Hyperhidrosis". Allaboutsweat.com. Archived from the original on 2018-12-27. Retrieved 2014-04-05.
- ↑ Parsons K (2009). "Maintaining health, comfort and productivity in heat waves". Glob Health Action. 2: 2057. doi:10.3402/gha.v2i0.2057. PMC 2799322. PMID 20052377.
- ↑ Boron, Walter F., and Emile L. Boulpaep. "Sweating." Medical Physiology. Updated 2nd ed. Philadelphia: Elsevier, 2012. 1260–264. Print.
- ↑ 16.0 16.1 Hiragun, Takaaki; Hiragun, Makiko; Ishii, Kaori; Kan, Takanobu; Hide, Michihiro (July 2017). "Sweat allergy: Extrinsic or intrinsic?". Journal of Dermatological Science. 87 (1): 3–9. doi:10.1016/j.jdermsci.2017.03.002. PMID 28416076.
- ↑ Hiragun, Takaaki; Hide, Michihiro (2016). Sweat Allergy. Current Problems in Dermatology (in ഇംഗ്ലീഷ്). Vol. 51. pp. 101–108. doi:10.1159/000446788. ISBN 978-3-318-05904-5. PMID 27584969.
{{cite book}}
:|work=
ignored (help) - ↑ Yokozeki, Hiroo (2016). Perspiration research. Basel New York: Karger. p. 52. ISBN 9783318059052.
- ↑ "International Hyperhidrosis Society: About Hyperhidrosis". Archived from [-http://www.sweathelp.org/English/PFF_Hyperhidrosis_Definition.asp the original] on 2015-09-07.
{{cite web}}
: Check|url=
value (help) - ↑ Kamudoni, P.; Mueller, B.; Halford, J.; Schouveller, A.; Stacey, B.; Salek, M.S. (8 June 2017). "The impact of hyperhidrosis on patients' daily life and quality of life: a qualitative investigation". Health and Quality of Life Outcomes. 15 (1): 121. doi:10.1186/s12955-017-0693-x. ISSN 1477-7525. PMC 5465471. PMID 28595584.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Hyperhidrosis: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്). Retrieved 21 December 2019.
- ↑ Kameia, Tomoya; Tsudab, Takao; Kitagawab, Shinya; Naitoha, Ken; Nakashimaa, Koji; Ohhashi, Toshio (June 1998). "Physical stimuli and emotional stress-induced sweat secretions in the human palm and forehead". Analytica Chimica Acta. 365 (1–3): 319–326. doi:10.1016/S0003-2670(97)00642-9.
- ↑ Hansen, Julieann. "The Science of Sweat". American College of Sports Medicine. Archived from the original on 2013-09-21. Retrieved 19 September 2013.
- ↑ Sonner, Z.; Wilder, E.; Heikenfeld, J.; Kasting, G.; Beyette, F.; Swaile, D.; Sherman, F.; Joyce, J.; Hagen, J. (2015-05-01). "The microfluidics of the eccrine sweat gland, including biomarker partitioning, transport, and biosensing implications". Biomicrofluidics. 9 (3): 031301. doi:10.1063/1.4921039. ISSN 1932-1058. PMC 4433483. PMID 26045728.
- ↑ Montain, S. J.; Cheuvront, S. N.; Lukaski, H. C. (2007). "Sweat mineral-element responses during 7 h of exercise-heat stress". International Journal of Sport Nutrition and Exercise Metabolism. 17 (6): 574–582. doi:10.1123/ijsnem.17.6.574. PMID 18156662.
- ↑ "The excretion of traces of metals in human sweat". Annals of Clinical and Laboratory Science. 8 (4): 270–5. 1978. PMID 686643.
- ↑ Saraymen, Recep; Kılıç, Eser; Yazar, Süleyman (2004). "Sweat Copper, Zinc, Iron, Magnesium and Chromium Levels in National Wrestler". İnönü Üniversitesi Tıp Fakültesi Dergisi. 11 (1): 7–10. Archived from the original on 2011-08-20.
- ↑ Constanzo, Linda S. BRS Physiology (6th ed.). p. 151.
- ↑ "Tattoo-based potentiometric ion-selective sensors for epidermal pH monitoring". Analyst. 138 (1): 123–8. 2013. Bibcode:2013Ana...138..123B. doi:10.1039/c2an36422k. PMID 23113321.
- ↑ 30.0 30.1 Robyn A Peterson; Audrey Gueniche; Ségolène Adam de Beaumais; Lionel Breton; Maria Dalko-Csiba; Nicolle H Packer (17 November 2015). "Sweating the small stuff: Glycoproteins in human sweat and their unexplored potential for microbial adhesion". Glycobiology. 26 (3): 218–229. doi:10.1093/glycob/cwv102. PMID 26582610.
- ↑ Josefson, Deborah (2001-11-24). "Bacteria killer found in sweat". British Medical Journal. 323 (7323): 1206. doi:10.1136/bmj.323.7323.1206c. ISSN 0959-8138. PMC 1173041.
- ↑ "DCD dermcidin [Homo sapiens (human)] - Gene - NCBI". www.ncbi.nlm.nih.gov. Retrieved 2022-12-04.
- ↑ Hou, Linlin; Hagen, Joshua; Wang, Xiao; Papautsky, Ian; Naik, Rajesh; Kelley-Loughnane, Nancy; Heikenfeld, Jason (2013-04-23). "Artificial microfluidic skin for in vitro perspiration simulation and testing". Lab on a Chip. 13 (10): 1868–1875. doi:10.1039/C3LC41231H. PMID 23576120.
- ↑ Jain, Vaibhav; Ochoa, Manuel; Jiang, Hongjie; Rahimi, Rahim; Ziaie, Babak (2019-06-17). "A mass-customizable dermal patch with discrete colorimetric indicators for personalized sweat rate quantification". Microsystems & Nanoengineering (in ഇംഗ്ലീഷ്). 5 (1): 29. Bibcode:2019MicNa...5...29J. doi:10.1038/s41378-019-0067-0. ISSN 2055-7434. PMC 6572848. PMID 31240108.
- ↑ Heikenfeld, Jason (2016). "Non-invasive Analyte Access and Sensing through Eccrine Sweat: Challenges and Outlook circa 2016". Electroanalysis. 28 (6): 1242–1249. doi:10.1002/elan.201600018.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ferner S, Koszmagk R, Lehmann A, Heilmann W (1990). "[Reference values of Na(+) and Cl(-) concentrations in adult sweat]". Zeitschrift für Erkrankungen der Atmungsorgane (in ജർമ്മൻ). 175 (2): 70–5. PMID 2264363.
- Nadel ER, Bullard RW, Stolwijk JA (July 1971). "Importance of skin temperature in the regulation of sweating". Journal of Applied Physiology. 31 (1): 80–7. doi:10.1152/jappl.1971.31.1.80. PMID 5556967.
- Sato K, Kang WH, Saga K, Sato KT (April 1989). "Biology of sweat glands and their disorders. I. Normal sweat gland function". Journal of the American Academy of Dermatology. 20 (4): 537–63. doi:10.1016/S0190-9622(89)70063-3. PMID 2654204.
പുറം കണ്ണികൾ
[തിരുത്തുക]- വിയർപ്പ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Classification | |
---|---|
External resources |