ലായനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപ്പുലായനി ഉണ്ടാക്കുന്നു: ഇവിടെ ഉപ്പ് ലീനവും ജലം ലായകവുമാണ്.

രസതന്ത്രത്തിൽ, രണ്ടോ അതിലധികമോ ഘടകപദാർത്ഥങ്ങൾ ചേർന്നുണ്ടാകുന്ന ഒരു ഏകാത്മക മിശ്രിതമാണ് ലായനി (Solution). ലായനി ഖരമോ,വാതകമോ,ദ്രാവകമോ ആവാം. വെങ്കലവും, ഓടും ഖരലായനിക്ക് ഉദാഹരണമാണ്. വായു പലവാതകങ്ങളുടെ ഒരു ലായനിയാണ്.

ഒരു ലായനിക്ക് ലീനം, ലായകം എന്നീ രണ്ട് ഘടകങ്ങളുണ്ട്. ലയിക്കുന്ന ഘടകത്തെ ലീനം എന്നും ലയിച്ചു ചേരുന്ന ഘടകത്തെ ലായകം എന്നും പറയുന്നു. ഉദാഹരണത്തിന് ഉപ്പുലായനിയിൽ ഉപ്പ് ലീനവും ജലം ലായകവുമാണ്. ഏതൊരു ലായകത്തിനും അതിൽ ലയിപ്പിക്കാവുന്ന ലീനത്തിന് ഒരു പരിമിതിയുണ്ട്. അതിൽക്കൂടുതൽ ആയാൽ ലീനം ലയിക്കാതെ ലായകത്തിൽ കിടക്കുന്നു. അത്തരത്തിലുള്ള ലായനിയാണ് പൂരിതലായനി. ഒരു പ്രത്യേകതാപനിലയിലെ പൂരിതലായനിയിലെ ലീനത്തിന്റെ അളവാണ് ആ താപനിലയിലെ അതിന്റെ സൊല്യൂബിലിറ്റി അഥവാ ഒരു നിശ്ചിതതാപനിലയിൽ 100ഗ്രാം ജലത്തിനെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ അളവിനെ സൊല്യൂബിലിറ്റി എന്നു വിളിക്കുന്നു.

ലായനിയുടെ സവിശേഷതകൾ[തിരുത്തുക]

  • ഒരു ഏകാത്മക മിശ്രിതമാണ്.
  • ലീനത്തിലെ തന്മാത്രകളെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുവാൻ കഴിയുകയില്ല.
  • ലായനി പെട്ടെന്ന് അസ്ഥിരമാവില്ല.
  • ലീനത്തെ ലായനിയിൽ നിന്നും സാധാരണ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാൻ കഴിയുകയില്ല.
"https://ml.wikipedia.org/w/index.php?title=ലായനി&oldid=3698835" എന്ന താളിൽനിന്ന് ശേഖരിച്ചത്