പൊരുത്തുപ്പെടൽ (പരിസ്ഥിതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊരുത്തുപ്പെടൽ ഇംഗ്ലീഷിൽacclimatisation, acclimation അല്ലെങ്കിൽ acclimatation എന്നത്, ഉന്നതി, ഊഷ്മാവ്, ആർദ്രത, പരിസ്ഥിതി, ഫോട്ടൊപിരീഡ്, പി.എച്ച്.മൂല്യം എന്നി പരിസ്ഥിതി വ്യതിയാനങ്ങൾക്കനുസരിച്ച് ഒരു സജീവവസ്തു മാറുന്നതാണ് . പൊരുത്തപ്പെടലിന് മണിക്കൂറുകളൊ ആഴചകളൊ മതിയെങ്കിൽ, അനുകൂലനത്തിന് സജീവവസ്തുവിന് തലമുറകൾ വേണ്ടി വരും. പർവതാരോഹകർ ഉയരം കൂടുമ്പോൾ മർദ്ദം കുറയുന്നതിനോട് കുറച്ചു സമയകൊണ്ട് പൊരുത്തപ്പെടുംപ്പോൾ ഒരു സസ്തനിയുടെ തണുപ്പുകാലത്തെ കട്ടിയുള്ള രോമക്കുപ്പായ പൊഴിച്ച് വേനൽക്കാലത്ത് കനം കുറഞ്ഞ രോമക്കുപ്പായം ഉണ്ടാകുന്ന പ്രക്രിയക്ക് തലമുറകൾ എടുത്തിട്ടുണ്ടാവും. ജീവവസ്തുക്കൾക്ക് പരിസ്ഥിതിമാറ്റങ്ങൾക്കനുസരിച്ച് രൂപം, സ്വഭാവം , ശരീരിക സ്ഥിതി, ജീവസന്ധാരണം എന്നീ പ്രത്യേകതകളിൽ മാറ്റം വരുത്താറുണ്ട്..[1] ആയിരക്കണക്കിനു ജീവവസ്തുക്കളുടെ പൊരുത്തുപ്പെടൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവവസ്തു അതു ചെയ്യുന്ന രീതിയെപ്പറ്റി ശസ്ത്രജ്ഞർക്ക് വലിയ അറിവില്ല.

അവലംബം[തിരുത്തുക]

  1. (2009) “Acclimatisation” (n.d.) The Unabridged Hutchinson Encyclopedia Retrieved November 5 2009 from http://encyclopedia.farlex.com/acclimatization Archived 2012-03-08 at the Wayback Machine.