ട്യൂബിങ്ങൻ സർവ്വകലാശാല
Eberhard Karls Universität Tübingen | |
ലത്തീൻ: Universitas Eberhardina Carolina | |
ആദർശസൂക്തം | Attempto! |
---|---|
തരം | Public |
സ്ഥാപിതം | 1477 |
റെക്ടർ | Bernd Engler |
കാര്യനിർവ്വാഹകർ | ~ 10,000 (including hospital staff) |
വിദ്യാർത്ഥികൾ | 22,079 (05/2008) |
സ്ഥലം | Tübingen, ജർമ്മനി |
വെബ്‌സൈറ്റ് | www.uni-tuebingen.de |
Neue Aula |
ജർമ്മനിയിലെ ട്യൂബിങ്ങൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് എബർഹാർഡ് കാൾസ് യൂനിവേഴ്‌സിറ്റി, ട്യുബിങ്ങൻ അഥവാ ട്യൂബിങ്ങൻ സർവ്വകലാശാല (German: Eberhard Karls Universität Tübingen, sometimes called the "Eberhardina Carolina"). ജർമ്മനിയിലെ ഏറ്റവും പഴയ സർവ്വകലാശാലകളിലൊന്നായ ഇവിടത്തെ വൈദ്യശാസ്ത്രം,ശാസ്ത്രം,ഹ്യുമാനിറ്റ്‌സ് വകുപ്പുകൾ ആഗോള പ്രശസ്തമാണ്. വർഷങ്ങളായി ജർമ്മൻ സ്റ്റഡീസ് എന്ന വിഷയത്തിൽ ജർമ്മനിയിലെ സർവ്വകലാശാലകളിൽ ഒന്നാം സ്ഥാനത്ത് ഈ സർവ്വകലാശാലയാണ്. വൈദ്യശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ നിരവധി നോബൽ സമ്മാന ജേതാക്കളെ ഈ സർവ്വകലാശാല സംഭാവന ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഏതാണ്ട് 22,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിനു കീഴിലുള്ള 17 ആശുപത്രികളിലായി 1,700 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രതിവർഷം 66,000 രോഗികളെ കിടത്തി ചികത്സിക്കുകയും, 200, 000 രോഗികൾ രോഗപരിചരണത്തിനുമായും ഇവിടെ എത്താറുണ്ട്[1]
ഭാരതീയ പഠനകേന്ദ്രം
[തിരുത്തുക]ജർമ്മനിയിലെ പ്രശസ്തമായ ഭാരതീയ പഠനകേന്ദ്രമാണ് ട്യൂബിങ്ങൻ സർവ്വകലാശാലയിലേത്. വൈദിക സംസ്കൃതത്തിലായിരുന്നു ആദ്യകാലത്ത് അവർ ശ്രദ്ധിച്ചിരുന്നത്. റുഡോൾഫ് റോത്ത്(1821 - 1895) എന്ന സംസ്കൃത പണ്ഡിതൻ ഒരേ സമയം ഭാരതീയ പഠന വകുപ്പിന്റെയും സർവകലാശാല ലൈബ്രറിയുടെയും അദ്ധ്യക്ഷനായി 40 വർഷത്തോളം പ്രവർത്തിച്ചു. അക്കാലത്തു നിരവധി പൗരസ്ത്യ ദേശങ്ങളിൽ നിന്നു കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടി ഗ്രന്ഥങ്ങളും ട്യൂബിങിനിലെത്തി. ലൈബ്രറിയിലെ 20 ലക്ഷത്തോളം വരുന്ന പുസ്തകങ്ങളിൽ രണ്ടു ലക്ഷത്തോളം പുസ്തകങ്ങൾ ഭാരതീയ പഠനത്തിനുള്ളവയാണ്.
ഗുണ്ടർട്ട് ശേഖരം
[തിരുത്തുക]ഹെർമൻ ഗുണ്ടർട്ട് കേരളത്തിൽ നിന്ന് ജർമ്മനിയിലേക്ക് മടങ്ങിയപ്പോൾ കൊണ്ടു പോയ അദ്ദേഹത്തിന്റെ കൃതികളും മുന്നൂറോളം പുസ്തകങ്ങളുടെ ശേഖരവും സർവ്വകലാശാല ലൈബ്രറിയിൽ 'ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം' എന്ന പേരിൽ സൂക്ഷിക്കുന്നുണ്ട്. ഇതിൽ 130 ഓളം മലയാളം അച്ചടി പുസ്തകങ്ങളും, 80നടുത്ത് കൈയ്യെഴുത്ത് പ്രതികളും, താളിയോലകളും തുളു, തമിഴ്, കന്നഡ, സംസ്കൃതം ഭാഷകളിലുള്ള പുസ്തകങ്ങളുമാണുള്ളത്. ഡോ. സ്കറിയ സക്കറിയയാണ് ഈ ഗ്രന്ഥശേഖരം കണ്ടെത്തിയത്. 1993 ൽ ഇതിലെ തെരഞ്ഞെടുക്കപ്പെട്ട കൃതികൾ, ഡിസി ബുക്ക്സിന്റെ സഹകരണത്തോടെ ഈ കൃതികൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി മലയാളം മാനുസ്ക്രിപ്റ്റ് സീരിസ് (TULMMS) എന്ന പേരിൽ അഞ്ച് ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു.
- പയ്യന്നൂർ പാട്ട് - ഇത് മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രസാഹിത്യകൃതിയാണെന്ന് കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ പേരറിയാത്ത ഒരാൾ രചിച്ചതാണിത്. ഭർത്താവിന്റെ മരണത്തിനു പകരം ചോദിക്കാനായി മകനെ കൊല്ലുന്ന നീലാക്ഷിയുടെ കഥയാണിത്.[4]
- പഴശ്ശി രേഖകൾ (ജോസഫ് സ്കറിയയ്ക്കൊപ്പം)
- തച്ചോളി പാട്ടുകൾ (പി. ആന്റണിക്കൊപ്പം)
- അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് (മനോജ് കുറൂരിനോടൊപ്പം)
- തലശ്ശേരി രേഖകൾ (ജോസഫ് സ്കറിയയ്ക്കൊപ്പം) 1786-1800 കാലഘട്ടത്തിൽ വടക്കൻ മലബാറിലെ നിവാസികൾ എഴുതിയ 1429 കത്തുകളാണ് ഇതിന്റെ ഉള്ളടക്കം. പ്രാദേശിക രാജാക്കന്മാർ, സാധാരണക്കാർ, കേരളം സന്ദർശിക്കുകയോ ഭരിക്കുകയോ ചെയ്ത വിദേശികൾ എന്നിവർ എഴുതിയ കത്തുകൾ ഇക്കൂട്ടത്തിലുണ്ട്.
2013 ൽ സർവ്വകലാശാല,, ഗുണ്ടർട്ട് കൃതികളുടെ ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി Gundert legacy – a digitization project of the University of Tubingen എന്ന പേരിൽ തുടക്കമിട്ടിട്ടുണ്ട്. ജർമ്മൻ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി.
കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടിക
[തിരുത്തുക]ട്യൂബിംഗൻ സർവകലാശാല ലൈബ്രറി മലയാളം മാനുസ്ക്രിപ്റ്റ് സീരിസ്[2]
ഗ്രന്ഥം | രൂപം | പുസ്തകം |
---|---|---|
അദ്വൈതം ശതകം | താളിയോല | പു.110 |
അധ്യാത്മ രാമായണം, കിളിപ്പാട്ട് | ഒന്നാം പകർപ്പ് | പു.110 |
അധ്യാത്മ രാമായണം, കിളിപ്പാട്ട് | രണ്ടാം പകർപ്പ് | പു.302 |
അഞ്ചടി | നോട്ട്ബുക്ക് 5 | |
അഷ്ടാംഗഹൃദയം | താളിയോല, സംസ്കൃതവും മലയാളവും | പു.118 |
ഉത്തരരാമായണം | പു.66 | |
ഏകാദശി മാഹാത്മ്യം | പു.66 | |
ഓണപ്പാട്ട് | പു.20 | |
കൃഷ്ണഗാഥ | പു448 | |
കൃഷ്ണപ്പാട്ട് | താളിയോല | പു.50 |
കൃഷ്ണസ്തുതി | താളിയോല | പു 14 |
കേരള ഉത്പത്തി | താളിയോല | പു 178 |
കേരള ഉത്പത്തി | താളിയോല | പു 144 |
കേരള ഉത്പത്തി | പു 10 | |
കേരള ഉത്പത്തി | താളിയോല | പു 24 |
കേരളാചാര സംക്ഷേപം | പു 20 | |
കേരള മാഹാത്മ്യം | ഓല, സംസ്കൃതവും മലയാളവും | പു 20 |
കേരള വിലാസം - സംസ്കൃതവും മലയാളവും | പു 86 |
അവലംബം
[തിരുത്തുക]- ↑ Eberhard Karls Universität Tübingen – Übersicht über die Zahl der Studierenden und Gasthörer im Sommersemester 2008. University of Tübingen, 14 May 2008. Retrieved on 7 March 2009.
- ↑ എഡിറ്റർ : ഡോ. സ്കറിയ സക്കറിയ (2000). പയ്യന്നൂർ പാട്ട്. ട്യൂബിംഗൻ സർവകലാശാല ലൈബ്രറി മലയാളം മാനുസ്ക്രിപ്റ്റ് സീരിസ്. pp. xiv–xivii.
.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Eberhard Karls Universität Tübingen—official web site, available in German and English
- Studentenwerk Tübingen Archived 2007-02-05 at the Wayback Machine.