വിക്കിപീഡിയ സംവാദം:സിഡി പതിപ്പ് 1.0

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പള്ളിപ്പുറം കോട്ട, മഞ്ഞപ്പിത്തം, അങ്കോർ വാട്ട്, സീമാൻ പ്രഭാവം, മന്നാൻ, രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം, എം.പി. പോൾ, ആൻ ഫ്രാങ്ക്, ചീറ്റപ്പുലി, ലാവലിൻ കേസ് (കേരളം), ദ ഗോഡ്‌ഫാദർ, ട്രംപറ്റ്, അന്ത്യദിനഘടികാരം, ആദം കൊടുമുടി, ഹ്യൂഗോ ഷാവെസ്, ഉംബർട്ടോ എക്കോ, പരാബൊള (ഗണിതം), ചേരൻ ചെങ്കുട്ടുവൻ, ഡയോഡ്, പുന്നപ്ര-വയലാർ സമരം, ബിസ്മില്ലാ ഖാൻ, സത്യൻ (ചലച്ചിത്രനടൻ), പരൽ (രസതന്ത്രം), മിൽഖാ സിംഗ്, റൊമില ഥാപ്പർ, തിമൂർ, ഹോമിയോപ്പതി

വലിയ ആയിരത്തിൽ താഴെ നിന്ന് മുകളിലോട്ട് നോക്കിയപ്പോൾ പെട്ടന്ന് വലിയ കുഴപ്പമില്ലെന്നു തോന്നിയ ആദ്യ കുറച്ചെണ്ണം--പ്രവീൺ:സംവാദം 18:10, 9 മാർച്ച് 2010 (UTC)[മറുപടി]

കല വിഭാഗത്തിൽ വരുന്ന ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. --Vssun 06:57, 10 മാർച്ച് 2010 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

കല വിഭാഗത്തിൽ പട്ടിക ചേർത്തിട്ടുണ്ട്. ഇത്തരം പട്ടികകളുണ്ടാക്കിയാൽ ഓരോ വിഭാഗത്തിലെ ലേഖനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനും വില നൽകി അവയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കുന്നതിനും സാധിക്കും. --Vssun 07:23, 10 മാർച്ച് 2010 (UTC)[മറുപടി]

വില എന്നതു് കൊണ്ടു് ഉദ്ദേശിക്കുന്നതു് എന്താ?--Shiju Alex|ഷിജു അലക്സ് 08:00, 10 മാർച്ച് 2010 (UTC)[മറുപടി]

ഒരു റാങ്ക് ഇടാൻ വേണ്ടിയിട്ടാണ്‌. എണ്ണക്കൂടുതൽ കൊണ്ട് ഒഴിവാക്കേണ്ടി വന്നാലോ എന്നു കരുതി. അങ്ങനെ വരുമ്പോൾ സോർട്ട് ചെയ്യാനായി ഇട്ടതാണ്‌. --Vssun 11:26, 10 മാർച്ച് 2010 (UTC)[മറുപടി]

എണ്ണക്കൂടുതൽ കൊണ്ട് ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം ഇപ്പോഴുണ്ടോ? :-) -- റസിമാൻ ടി വി 11:32, 10 മാർച്ച് 2010 (UTC)[മറുപടി]

പുതിയവ്[തിരുത്തുക]

കണ്ണ്, തമോദ്വാരം, ‎ഭരതൻ (ചലച്ചിത്രസംവിധായകൻ), തേനീച്ച എന്നിവകൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. --സുഗീഷ് 09:10, 10 മാർച്ച് 2010 (UTC)[മറുപടി]

എന്തായാലും ഉൾപ്പെടുത്തേണ്ടവ[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ ആദ്യ സിഡി സംരംഭമായതിനാൽ എന്തായാലും ഉൾപ്പെടുത്തേണ്ട ലേഖനങ്ങൾ ചിലതുണ്ടാകുമെന്ന് വിശ്വസിക്കുന്നു. നിലവിൽ കാര്യമായ അവലംബമില്ലാതെ അസന്തുലിതമായി കിടക്കുന്ന ഇത്തരം ലേഖനങ്ങലെ രക്ഷിച്ചെടുത്ത് അത് സിഡിയിൽ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിക്കുന്നു. അത്തരം ചില ലേഖനങ്ങളുടെ പേര് താഴെ കൊടുക്കുന്നു.

ഈ പട്ടിക വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ പ്രധാനതാളിലേക്ക് മാറ്റാവുന്നതാണ്.--സിദ്ധാർത്ഥൻ 14:23, 10 മാർച്ച് 2010 (UTC)[മറുപടി]


ചേർത്തിട്ടുണ്ടു്. പക്ഷെ വിപുലീകരിക്കണം. തെറ്റുകൾ ഒഴിവാക്കണം--Shiju Alex|ഷിജു അലക്സ് 01:13, 12 മാർച്ച് 2010 (UTC)[മറുപടി]

പരിഗണനയ്ക്കു മാത്രം[തിരുത്തുക]

ഞാൻ ഏതാനും ലേഖനങ്ങൾ ചേർത്തിട്ടുണ്ട്. ഞാൻ എഡിറ്റു ചെയ്തിട്ടുള്ളതിനാൽ എനിയ്ക്ക് ഒരു വിധം പരിചയമുള്ള ലേഖനങ്ങൾ എന്ന ഉറപ്പിൽ ചേർത്തതാണ് മിക്കവയും‌. എല്ലാവരുടേയും പരിഗണനയ്ക്കു വയ്ക്കുക മാത്രമാണ്‌. നിലവാരം പോരെന്നോ ലിസ്റ്റിന്റെ സന്തുലനത്തെ ബാധിക്കുമെന്നോ തോന്നുന്നവ മടി കൂടാതെ ദൂരെക്കളയാം. മറ്റുള്ള ലേഖനങ്ങളിലൂടെ അക്ഷരമാലക്രമത്തിൽ ഓടിനടന്നു ഭേദപ്പെട്ടതു കണ്ടെത്താൽ ശ്രമിക്കുന്നുണ്ട്. അവയും ക്രമേണ പരിഗണനയ്ക്കായി ലിസ്റ്റിൽ ചേർക്കുന്നതാണ്‌. ഈ ലിസ്റ്റിലെ വർഗ്ഗീകരണം ഇത്തിരി confusing ആയി തോന്നുന്നു. Georgekutty 17:16, 10 മാർച്ച് 2010 (UTC)[മറുപടി]

ലേഖനങ്ങൾ ഒരു വർഗ്ഗത്തിനു കീഴിൽ തന്നെ വർഗ്ഗീകരിക്കണമെന്നില്ല. ഒന്നിലധികം തലക്കെട്ടുകൾക്കു കീഴിൽ ഒരു ലേഖനം വരുമെന്നുണ്ടെങ്കിൽ രണ്ടിടത്തും ചേർക്കാം -- റസിമാൻ ടി വി 17:30, 10 മാർച്ച് 2010 (UTC)[മറുപടി]

പരിമിതമായി[തിരുത്തുക]

പെട്രോളിയം, ഇബ്നു സീന എന്നിവയും നോക്കുക --ജുനൈദ് | Junaid (സം‌വാദം) 03:18, 11 മാർച്ച് 2010 (UTC)[മറുപടി]

ചേർത്തിട്ടുണ്ടു്.--Shiju Alex|ഷിജു അലക്സ് 01:12, 12 മാർച്ച് 2010 (UTC)[മറുപടി]

രണ്ടാം ലോകമഹായുദ്ധം[തിരുത്തുക]

ഈ താൾ പൂർണമല്ലെന്ന് കരുതുന്നതിനാൽ ഒഴിവാക്കി. --Vssun 15:35, 12 മാർച്ച് 2010 (UTC)[മറുപടി]

ഇബ്നു ബത്തൂത്ത[തിരുത്തുക]

ഇബ്നു ബത്തൂത്ത ഒന്നാമത്തെതും ഒമ്പതാം നമ്പറായും ആവർത്തിച്ചു കാണുന്നല്ലോ--വിചാരം 18:28, 12 മാർച്ച് 2010 (UTC)[മറുപടി]

പരിഗണിക്കാവുന്നവ[തിരുത്തുക]

താഴെക്കൊടുക്കുന്നവയും പരിഗണിക്കാവുന്നതാണ്‌. ലിസ്റ്റിന്റെ സന്തുലനത്തെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കണമെന്നു മാത്രം:

ചിന്തകന്മാർ, ദൈവശാസ്ത്രജ്ഞന്മാർ, മതനേതാക്കൾ[തിരുത്തുക]

തോമസ് അക്വീനാസ്, അഗസ്റ്റിൻ, ബെർട്രാൻഡ് റസ്സൽ, എപ്പിക്ക്യൂറസ്, ഒരിജൻ, ഫ്രീഡ്രിക്ക് ഷ്ലയർമാഖർ, കാൾ ബാർട്ട്, ബൊനവന്തുരാ വലിയ അൽബർത്തോസ്, അംബ്രോസ്, അത്തനാസിയൂസ്, അസ്സീസിയിലെ ഫ്രാൻസിസ്

ചരിത്രകാരന്മാർ[തിരുത്തുക]

കേസറിയായിലെ യൂസീബിയസ് വിൽ ഡുറാന്റ്, ജോസെഫസ്

എഴുത്തുകാർ[തിരുത്തുക]

ലിയോ ടോൾസ്റ്റോയ്, അലക്സാണ്ടർ സോൾഷെനിറ്റ്സിൻ, ജെസ്മി

ഗ്രന്ഥങ്ങൾ[തിരുത്തുക]

റോസിന്റെ പേര്‌, സമാന്തരസുവിശേഷങ്ങൾ, റൂത്തിന്റെ പുസ്തകം, ആമോസിന്റെ പുസ്തകം, അനാട്ടമി ഓഫ് മെലൻകൊളീ, കർത്തൃപ്രാർത്ഥന, ഏശയ്യായുടെ പുസ്തകം, എസെക്കിയേലിന്റെ പുസ്തകം, മുണ്ഡകോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരീയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, കേനോപനിഷത്ത്, വഷളൻ ബൈബിൾ, ദ സ്റ്റോറി ഓഫ് ഫിലോസഫി

കലാകാരന്മാർ[തിരുത്തുക]

ഗ്യൂസേപ്പേ ആർക്കീംബോൾഡോ,

ജനസമൂഹങ്ങൾ[തിരുത്തുക]

ശമരിയർ

ചരിത്രരേഖകൾ[തിരുത്തുക]

ഹമ്മുറാബിയുടെ നിയമാവലി, മേശ ശിലാലിഖിതം, അങ്കമാലി പടിയോല,

പലവക[തിരുത്തുക]

സ്പാർട്ടക്കസ്, കൊന്ത, ലെപ്പാന്റോ യുദ്ധം

മനുഷ്യസ്നേഹികൾ[തിരുത്തുക]

ആൽബർട്ട് ഷ്വൈറ്റ്സർ

Georgekutty 02:58, 13 മാർച്ച് 2010 (UTC)[മറുപടി]

പദ്ധതി താളിൽ നൽകിയിരിക്കുന്ന വില എന്തിനെയാണ് ഉദ്ദേശിക്കുന്നത്. വില 1, 2 എന്നിങ്ങനെ കാണുന്നു. --സുഗീഷ് 16:14, 15 മാർച്ച് 2010 (UTC)[മറുപടി]

റാങ്ക് എന്നതായിരിക്കും കൂടുതൽ നല്ല പേർ? --ഷാജി 16:30, 15 മാർച്ച് 2010 (UTC)[മറുപടി]
അതെ, തീർച്ചയായും നല്ലൊരു ഉപാധിയാണ്. തിരഞ്ഞെടുത്ത ലേഖനങ്ങൾ, തിരഞ്ഞെടുക്കാൻ അനുയോജ്യ മായവ എന്നിവയെ റാങ്ക് 1 ലും അതിൽ അല്പ്മ വിവരണങ്ങൾ കുറവുള്ളവയെ റാങ്ക് 2 എന്നിങ്ങനെ ഉൾപ്പെടുത്തിയാൽ മതിയാകും എന്നു കരുതുന്നു. ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാം..--സുഗീഷ് 16:38, 15 മാർച്ച് 2010 (UTC)[മറുപടി]
റാങ്ക് എന്നതിനേക്കാൾ മൂല്യം എന്നോ മറ്റോ മലയാളത്തിൽ തന്നെ ഉപയോഗിക്കാമല്ലോ? --ജുനൈദ് | Junaid (സം‌വാദം) 18:44, 15 മാർച്ച് 2010 (UTC)[മറുപടി]

മൂല്യം എന്നതിന്റെ ദ്രാവിഡമല്ലേ വില :) --Vssun 16:08, 16 മാർച്ച് 2010 (UTC)[മറുപടി]

ചലച്ചിത്രം[തിരുത്തുക]

ഒരു ചലച്ചിത്രത്തിന്റെ ലേഖനമെങ്കിലും സി.ഡി.യിൽ വേണമെന്ന് കരുതുന്നു. ഏതായിരിക്കും നല്ലത്? --Vssun 16:08, 16 മാർച്ച് 2010 (UTC)[മറുപടി]

അവതാർ? മനസ്സു വെയ്ക്കുകയാണെങ്കിൽ അതൽപം കൂടി വികസിപ്പിക്കാവുന്ന ഒന്നാണ്. ;-)--പ്രവീൺ:സംവാദം 03:22, 17 മാർച്ച് 2010 (UTC)[മറുപടി]

അവതാർ ചേർത്തിട്ടുണ്ട്. --Vssun 06:38, 17 മാർച്ച് 2010 (UTC)[മറുപടി]

സ്ഥലങ്ങൾ[തിരുത്തുക]

സ്ഥലങ്ങൾ എന്ന തലക്കെട്ടിൽ പൊന്നാനി 9-ആം നമ്പരിലും 16-ആം നമ്പരിലും ആവർത്തിക്കുന്നു.--വിചാരം 11:14, 18 മാർച്ച് 2010 (UTC)[മറുപടി]

ശരിയാക്കി. --Vssun 11:23, 18 മാർച്ച് 2010 (UTC)[മറുപടി]

ഒരു കാര്യം കൂടി[തിരുത്തുക]

വാദ്യങ്ങൾ എന്ന വിഭാഗത്തിലെ ഒന്നും ഇല്ലല്ലോ?--സുഗീഷ് 17:24, 18 മാർച്ച് 2010 (UTC)[മറുപടി]

ചലചിത്രത്തിന്‌ റാഷമോൺ പരിഗണിക്കാമെന്ന് തോന്നുന്നു (അവലംബങ്ങൾ ഇല്ല) --ജുനൈദ് | Junaid (സം‌വാദം) 19:20, 18 മാർച്ച് 2010 (UTC)[മറുപടി]

മലയാളത്തിൽ നിന്നും ഒന്നും ഇല്ലേ ????--സുഗീഷ് 19:30, 18 മാർച്ച് 2010 (UTC)[മറുപടി]

500 ലേക്ക്[തിരുത്തുക]

500 ലേഖനങ്ങൾ തികയ്ക്കണം... അരെങ്കിലും ലേഖനങ്ങൾ ചേർക്കുക --സുഗീഷ് 07:29, 20 മാർച്ച് 2010 (UTC)[മറുപടി]

ഞാൻ ഇപ്പോൾ മൂന്നു ലേഖനങ്ങൾ കൂടി ചേർത്തു. നേരത്തേ 488 എന്നാണ്‌ എണ്ണം കൊടുത്തിരിക്കുന്നത്. ഇപ്പോഴേ 488 ആയിട്ടുള്ളൂ എന്നണ്‌ എനിക്കു തോന്നുന്നത്.Georgekutty 05:52, 21 മാർച്ച് 2010 (UTC)[മറുപടി]

മാധ്യമങ്ങൾ[തിരുത്തുക]

മാധ്യമങ്ങൾ എന്ന വിഭാഗത്തിൽ കൊടുത്തിരിക്കുന്ന മലയാളം പത്രങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളൊന്നും സി ഡിയിൽ ഉൾപ്പെടുത്താൻ യോഗ്യമല്ലെന്നു കരുതുന്നു. വിപിലീകരിക്കൽ അത്രപെട്ടെന്നു നടക്കുകയുമില്ല. മലയാളപത്രങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന അവലംബങ്ങളും ചുരുക്കമായതിനാൽ എല്ലാം ഒഴിവാക്കുകയായിരിക്കും സുരക്ഷിതം.മൻ‌ജിത് കൈനി 15:48, 21 മാർച്ച് 2010 (UTC)[മറുപടി]

മാധ്യമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നിഷ്പക്ഷമല്ലെന്നു ഞാനും കരുതുന്നു. പക്ഷെ, മലയാള മാധ്യമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സി.ഡി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതിയതിനാലാണ്‌ അവ ഉൾപ്പെടുത്തിയത്. ആവശ്യമില്ലെങ്കിൽ ഒഴിവാക്കാം. --Anoopan| അനൂപൻ 16:01, 21 മാർച്ച് 2010 (UTC)[മറുപടി]

ചില ലേഖനങ്ങൾ[തിരുത്തുക]

പഴയ തിരുത്തലുകളും അവയിലെ ലിങ്കുകളും എടുത്തുനോക്കിയപ്പോൾ കണ്ട ചില ലേഖനങ്ങൾ, അവലംബങ്ങൾ കുറവാണ്, പക്ഷേ അവ എളുപ്പത്തിൽ ലഭ്യമായിരിക്കും: സ്റ്റീവ് ഇർവിൻ, മൈക്കേൽ ഫാരഡെ, സൗരകളങ്കങ്ങൾ, ബ്രഹ്മപുത്ര നദി, ഛാന്ദോഗ്യോപനിഷത്ത് കുണ്ഡലിനി (ഇതിനവലംബം കിട്ടാൻ പാടായിരിക്കും), ജെ.സി.ബി., ചൈനയിലെ വന്മതിൽ, ആർ. നരേന്ദ്രപ്രസാദ്, ഗന്ധകം, കരിംകൊക്ക്, ടുവാടര, സാലിം അലി (ഇതൊരുമാതിരി ചതഞ്ഞ ലാങ്വേജ് ആണ് ;-)), ചിത്രശലഭം, ഹിമയുഗം, രബീന്ദ്രനാഥ് ടാഗോർ--പ്രവീൺ:സംവാദം 18:17, 23 മാർച്ച് 2010 (UTC)[മറുപടി]

സ്ഥലങ്ങൾ[തിരുത്തുക]

ഇടുക്കി എന്ന താൾ സ്ഥലങ്ങൾ, ജില്ലകൾ എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് --ഷാജി 15:56, 24 മാർച്ച് 2010 (UTC)[മറുപടി]