പൊന്നിയിൻ ശെൽവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊന്നിയിൻ ശെൽവൻ
Ponniyin selvan volume 1.jpg
പൊന്നിയിൻ ശെൽവൻ
Authorകൽക്കി കൃഷ്ണമൂർത്തി
Original titleபொன்னியின் செல்வன்
Illustratorതിബിക്ക ഷണ്മുഖം
Countryഇന്ത്യ
Languageതമിഴ്l
Genreചരിത്രം, Romance, നോവൽ
Published1951–1954 (കൽക്കി)
Media typePrint
Pages2600 പേജുകൾ
Original text
பொன்னியின் செல்வன் at Tamil Wikisource

കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. 2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്.

ചലച്ചിത്രം[തിരുത്തുക]

1958ൽ എ.ജി.ആർ പൊന്നിയിൻ ശെൽവനെ ആസ്പദമാക്കി ചലച്ചിത്രം നിർമ്മിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ചലച്ചിത്രത്തിന്റെ നിർമ്മാണം അദ്ദേഹം ഉപേക്ഷിച്ചു.[1] 2012ൽ സംവിധായകൻ മണിരത്നവും ചലച്ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ സാമ്പത്തിക ചെലവുകൾ കൂടുതലായതിനാൽ നിർമ്മാണം ഉപേക്ഷിച്ചു.[2] 2015ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രം പൊന്നിയിൻ ശെൽവന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ എട്ട് വർഷം കൊണ്ടാണ് ചലച്ചിത്രം നിർമ്മിച്ചത്. [3]

വിവർത്തനങ്ങൾ[തിരുത്തുക]

നിലവിൽ പൊന്നിയിൻ ശെൽവന്റെ മൂന്ന് ഇംഗ്ലീഷ് പരിഭാഷകൾ ലഭ്യമാണ്. ഇന്ദിര നീലമേഘം,[4] സി.വി. കാർത്തിക് നാരായണൻ,[5] പവിത്ര ശ്രീനിവാസൻ[6] എന്നിവരാണ് ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയവർ. 2015ൽ രാജലക്ഷ്മി ശ്രീനിവാസൻ രചിച്ച സംസ്കൃത പരിഭാഷയും പുറത്തിറങ്ങിയിരുന്നു. [7]

ഓഡിയോ ബുക്ക്[തിരുത്തുക]

itsdiff.com,[8] emagaz.in[9] എന്നീ വെബ്‌സൈറ്റുകളിൽ പൊന്നിയിൻ ശെൽവന്റെ തമിഴ് ഭാഷയിലുള്ള ഓഡിയോ ക്ലിപ്പ് ലഭ്യമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mani is likely to drop Ponniyin Selvan". Times of India. ശേഖരിച്ചത്: 11 February 2013.
  2. "Maniratnam announces abandonment of Ponniyin Selvan". KollyTalk. ശേഖരിച്ചത്: 11 February 2013.
  3. B. Kolappan (9 April 2015). "Ponniyin Selvan in 32-hour animation film".
  4. Ponniyin Selvan
  5. CV Karthik Narayanan Goodreads page
  6. Ponniyin Selvan translation - Pavithra Srinivasan
  7. [1]
  8. Sri's Audio Book Website
  9. Emagaz.in - Kalki's Audio Books

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊന്നിയിൻ_ശെൽവൻ&oldid=2522675" എന്ന താളിൽനിന്ന് ശേഖരിച്ചത്