തൃഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃഷ കൃഷ്ണൻ
Trisha Krishnan 2010 - still 111343 crop.jpg
ഖട്ട മീഠ എന്ന ചിത്രത്തിന്റെ പ്രത്യേകപ്രദർശനത്തിനിടയിൽ (2010)
ജനനംതൃഷ കൃഷ്ണൻ
പുരസ്കാര(ങ്ങൾ)Filmfare Best Telugu Actress Award, Santosham Best Actress Award, CineMAA Award for Best Actress for Varsham

Filmfare Best Telugu Actress Award, Nandi Award for Best Actress, CineMAA Award for Best Actress for Nuvvostanante Nenoddantana

Filmfare Best Telugu Actress Award for Athadu

CineMAA Award for Best Actress, Filmfare Best Telugu Actress Award for Aadavari Matalaku Ardhalu Verule
വെബ്സൈറ്റ്http://www.trisha-krishnan.com/

തമിഴ് തെലുഗു ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ (തമിഴ്: த்ரிஷா கிருஷ்ணன்) (ജനനം: മേയ് 4, 1983) .

ആദ്യ ജീവിതം[തിരുത്തുക]

പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും, ഉമ കൃഷ്ണന്റേയും മകളായി ജനിച്ചു. ചെന്നൈയിൽ ഉന്നത വിദ്യാഭ്യാസം ചെയ്തു. 1999 ലെ മിസ്സ്. സേലം മത്സരത്തിൽ പങ്കെടുത്തു. 1999 ലെ തന്നെ മിസ്സ്. ചെന്നൈ, 2001 ലെ മിസ്സ്. ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തു.

ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു.

അഭിനയ ജീവിതം[തിരുത്തുക]

ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ‍തെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി വിജയമായി. വിജയ് നായകനായി അഭിനയിച്ച ഗില്ലി(2004) മറ്റൊരു വിജയമായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃഷ&oldid=2756728" എന്ന താളിൽനിന്ന് ശേഖരിച്ചത്