തിരുവയ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവയ്യാർ
city
The Kaveri at Thiruvaiyaru
The Kaveri at Thiruvaiyaru
Country India
StateTamil Nadu
DistrictThanjavur
ഉയരം
38 മീ(125 അടി)
ജനസംഖ്യ
 (2001)
 • ആകെ14,535
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു പഞ്ചായത്താണ് തിരുവയ്യാർ (Thiruvaiyaru).(Tamil: திருவையாறு). തഞ്ചാവൂരിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം കാവേരിയുടെ തീരത്താണ്. ഇവിടെയുള്ള പുരാതന ശിവക്ഷേത്രമായ പഞ്ചനദീശ്വരക്ഷേത്രത്തിൽ വർഷം മുഴുവൻ വിശ്വാസികൾ എത്തുന്നു. കർണ്ണാടക സംഗീതത്തിലെ തൃമൂർത്തികളായ ത്യാഗരാജർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി എന്നിവരോടു ബന്ധപ്പെട്ടാണ് ഇന്ന് ഈ ഗ്രാമം കൂടുതലായി അറിയപ്പെടുന്നത്. തിരുവയ്യാർ എന്ന് വച്ചാൽ പവിത്രമായ അഞ്ചു നദികൾ എന്നാണ്. അവ അരശലർ നദി, വെണ്ണാർ, വെട്ടാർ, കുദമുരുത്തിയാർ, കാവേരി എന്നിവയാണ്.

ശിവക്ഷേത്രത്തിന്റെ അടുത്തുതന്നെയുള്ള ഒരു ഒറ്റമുറി ഭവനമാണ് ത്യാഗരാജ സ്വാമികളുടേത്. കാവേരിയുടെ കരയിലാണ് അദ്ദെഹത്തിന്റെ സമാധി. ഇവിറ്റെയാണ് എല്ലാ വർഷവും ജനുവരിയിൽ ത്യാഗരാജ ആരാധന നടക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവയ്യാർ&oldid=2318964" എന്ന താളിൽനിന്ന് ശേഖരിച്ചത്