ആർ. കൃഷ്ണമൂർത്തി
ആർ. കൃഷ്ണമൂർത്തി | |
---|---|
![]() ആർ. കൃഷ്ണമൂർത്തി | |
ജനനം | തമിഴ്: ரா. கிருஷ்ணமூர்த்தி സെപ്റ്റംബർ 9, 1899, ഇന്ത്യ മയിലാടുതുറ മണൽമേടിനടുത്ത് പുത്തമംഗലം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ഡിസംബർ 5, 1954 ചെന്നൈ, ഇന്ത്യ | (പ്രായം 55)
Pen name | കല്കി തമിഴ്: கல்கி |
Occupation | പത്രപ്രവർത്തകൻ വിമർശകൻ സാഹിത്യകാരൻ |
Nationality | ഇന്ത്യൻ |
Education | ഹൈസ്കൂൾ |
Alma mater | നാഷ്ണൽ ഹൈസ്കൂൾ, തിരുച്ചിറപ്പള്ളി |
Period | 1921-1954 |
Genre | തമിഴ് ചരിത്ര സാഹിത്യം, സാമൂഹിക കഥ |
Notable works | പാർത്ഥിബൻ കനവു് ശിവഗാമിയിൻ ശപഥം പൊന്നിയിൻ സെൽവൻ അലൈ ഓശൈ |
Notable awards | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (അലൈ ഓശൈ) |
Children | കല്കി രാജേന്ദ്രൻ ആനന്ദി രാമചന്ദ്രൻ |
സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ പ്രധാന എഴുത്തുകാരിൽ ഒരാളുമായിരുന്നു രാമസ്വാമി അയ്യർ കൃഷ്ണമൂർത്തി എന്ന കൽക്കി കൃഷ്ണമൂർത്തി(9 സപ്തം: 1899, തഞ്ചാവൂർ– 5 ഡിസം: 1954- ചെന്നൈ). കൽക്കി എന്ന അപരനാമധേയത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്നിയായ കല്യാണിയുടെയുടെയും തന്റെ പേരിന്റെയും ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് കൽക്കി എന്ന തൂലികാനാമം അദ്ദേഹം രൂപികരിച്ചത്. 120 ചെറുകഥകളും, പത്തു നീണ്ടകഥകളും അഞ്ചു നോവലുകളും, മൂന്നു ചരിത്രാഖ്യായികളും അദ്ദേഹം രചിച്ചു. കൂടാതെ രാഷ്ട്രീയ ലേഖനങ്ങളും സംഗീതനിരൂപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടു.
ജീവിതരേഖ[തിരുത്തുക]
മായാവാരത്താണ് ജനനം. തിരുച്ചിറപ്പള്ളിയിലെ വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്തു.[1]
ചില കൃതികൾ[തിരുത്തുക]
- അലൈ ഓസൈ ( സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്)
നോവലുകൾ[തിരുത്തുക]
- കൾവനിൻ കാതലി (1937)
- ത്യാഗ ഭൂമി (1938-39)
- മകുടപതി (1942)
- അബലയിൻ കണ്ണീർ (1947)
- അലൈ ഓസൈ(1948)
- ദേവഗിയിൻ കണവൻ (1950)
- മോഹിനി തീവ് (1950)
- പൊയ്മാൻ കരട് (1951)
- പുന്നൈവാനത്തു പുലി (1952)
- അമര താര (1954)
ചരിത്രാഖ്യായികൾ[തിരുത്തുക]
Serial | Name | Comments |
---|---|---|
1 | പാർത്ഥിപൻ കനവ്[a] (1941–1943)[2] | പല്ലവ രാജവംശത്തെ പറ്റി |
2 | ശിവകാമിയിൻ ശപഥം[b] (1944–1946)[3] | പല്ലവ രാജവംശത്തെ പറ്റി |
3 | പൊന്നിയിൻ ശെൽവൻ[c](1951–1954) | ചോള രാജവംശത്തെ പറ്റി |
4 | ചോലൈമലൈ ഇളവരശി (1947) | ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി |
കുറിപ്പുകൾ[തിരുത്തുക]
- ↑ പാർത്ഥിബൻ കനവു് (തമിഴ്: பார்த்திபன் கனவு, അക്ഷരാർത്ഥം 'പാർത്ഥിപന്റെ സ്വപ്നം', പാര്ത്തിപഩ് കഩവു)
- ↑ ശിവഗാമിയിൻ ശപഥം (തമിഴ്: சிவகாமியின் சபதம், അക്ഷരാർത്ഥം 'ശിവകാമിയുടെ ശപഥം', ചിവകാമിയിഩ് ചപതമ്)
- ↑ പൊന്നിയിൻ സെൽവൻ (തമിഴ്: பொன்னியின் செல்வன், അക്ഷരാർത്ഥം 'പൊന്നിയുടെ മകൻ', പൊഩ്ഩിയിഩ് ചെല്‌വഩ്)
അവലംബം[തിരുത്തുക]
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
പുറംകണ്ണികൾ[തിരുത്തുക]
- The Tamil Writer "Kalki" Archived 2013-04-14 at the Wayback Machine.
- Kalki Krishnamurthy – One Hundred Tamils of 20th Century
- Ponniyinselvan Facts and Fiction – a series that analyses the historic facts behind the fiction
- [1] Archived 2019-03-28 at the Wayback Machine. – An English translation of Sivakamiyin Sabadham authored by Nandini Vijayaraghavan
- Kalki's Novel as Tamil Audio Books by Sri Srinivasa – details on Kalki's novel Ponniyin Selvan, Sivagamiyn Sabatham, Parthiban Kanavu in Audio Book Mp3 format