ചരിത്രാഖ്യായിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രസംഭവങ്ങളേയും കൽപ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് ചരിത്രാഖ്യായികകൾ. ഇവയിൽ ചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തിൽ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായും അവതരിപ്പിക്കുന്നതുകാണാം.[1]

സി.വി. രാമൻപിള്ളയുടെ, മാർത്താണ്ഡവർമ്മ, ധർമ്മരാജാ തുടങ്ങിയ നോവലുകൾ മലയാളത്തിലെ ചരിത്രാഖ്യായികകൾക്കുദാഹരണമാണ്.

അവലംബം[തിരുത്തുക]

  1. "Historical Novel". ബ്രിട്ടാണിക്ക വിജ്ഞാനകോശം. ശേഖരിച്ചത് 1 ഒക്ടോബർ 2011. 
"https://ml.wikipedia.org/w/index.php?title=ചരിത്രാഖ്യായിക&oldid=1693709" എന്ന താളിൽനിന്നു ശേഖരിച്ചത്